രണ്ടും അഞ്ചും വയസുള്ള കുട്ടികളുമായി കിണറ്റിൽ ചാടിയ യുവാവ് മരിച്ചു; കുട്ടികളെ രക്ഷപ്പെടുത്തി
- Published by:Rajesh V
- news18-malayalam
Last Updated:
വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം
തൃശൂർ: കയ്പമംഗലത്ത് പിഞ്ചു കുട്ടികളുമായി കിണറ്റിൽ ചാടിയ യുവാവ് മരിച്ചു. കുട്ടികളെ രക്ഷപ്പെടുത്തി. മൂന്ന്പീടിക ബീച്ച് റോഡിലെ മഹ്ളറ സെന്ററിന് വടക്ക് ഇല്ലത്ത്പറമ്പിൽ ഷിഹാബ് (35) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.
രണ്ടും അഞ്ച് വയസുകൾ ഉള്ള കുട്ടികളുമായാണ് ഷിഹാബ് കിണറ്റിൽ ചാടിയത്. കുട്ടികളെ ബന്ധുക്കൾ രക്ഷപ്പെടുത്തി കയ്പമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പൊലീസും ഫയർ ഫോഴ്സും ചേർന്ന് ഷിഹാബിനെ പുറത്തെടുത്ത് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 15, 2022 9:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രണ്ടും അഞ്ചും വയസുള്ള കുട്ടികളുമായി കിണറ്റിൽ ചാടിയ യുവാവ് മരിച്ചു; കുട്ടികളെ രക്ഷപ്പെടുത്തി








