Accident| തൃശൂരിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Last Updated:

തൃശൂർ വടക്കേ സ്റ്റാൻഡിനു മുന്നിലാണ് അപകടം.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തൃശൂരിൽ (Thrissur) ഓട്ടോറിക്ഷയും (auto rickshaw) ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനായ കരുവന്നൂർ സ്വദേശി ബിനിൽ (23) ആണ് മരിച്ചത്. ബിനിലിനൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന കരുവന്നൂർ സ്വദേശി കിരൺ (24), ഓട്ടോ ഡ്രൈവർ വടൂക്കര സ്വദേശി ഡെന്നി(42) എന്നിവർക്കാണ് പരിക്കേറ്റത്.
തൃശൂർ വടക്കേ സ്റ്റാൻഡിനു മുന്നിലാണ് അപകടം. കൺട്രോൾ റൂം പോലീസെത്തിയാണ് രക്ഷപ്രവർത്തനം നടത്തിയത്. അപകടമുണ്ടായ ഉടനെ തന്നെ തൃശൂർ ആകട്സ് പ്രവർത്തകർ പരിക്കേറ്റവരെ തൃശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും. ബിനിലിന്റെ മരണം സ്ഥിരീകരിച്ചു.
കുടുംബ വഴക്കിനെ തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു
കുടുംബ വഴക്കിനെ തുടർന്ന് പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ വീട്ടമ്മ കുഴഞ്ഞ് വീണു മരിച്ചു. തൃശൂര്‍ മതിലകം പൊലീസ് സ്റ്റേഷനിൽ ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. മതിലകം സി കെ വളവ് പരേതനായ പുതിയ വീട്ടിൽ അബൂബക്കറുടെ ഭാര്യ മുംതാസ് (59) ആണ് മരിച്ചത്.
advertisement
കുടുംബ വഴക്കിനെ തുടർന്ന് മുംതാസിന്‍റെ മകൻ ഷാജഹാന്‍റെ ഭാര്യ നിസ്മ ഭർതൃമാതാവ് മുംതാസിനെതിരെ പരാതി നൽകാൻ സ്റ്റേഷനിലെത്തിയിരുന്നു. ഈ സമയം തന്നെ മുംതാസും പരാതിയുമായി സ്റ്റേഷനിലെത്തിയിരുന്നു. ഇരുകൂട്ടരുമായി കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടെ കസേരയിലിരുന്നിരുന്ന മുംതാസ് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഉടൻ തന്നെ ആംബുലൻസിൽ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുംതാസ് മുൻപും പരാതി നൽകിയിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രി മോർച്ചറിയിൽ.
advertisement
കോളേജ് അധ്യാപകന്‍ ചാലിയാര്‍ പുഴയില്‍ മുങ്ങി മരിച്ചു
മലപ്പുറം ചാലിയാര്‍ പുഴയില്‍ കോളേജ് അധ്യാപകന്‍ മുങ്ങിമരിച്ചു (Drowned). നിലമ്പൂര്‍ അമല്‍ കോളേജ് കായികാധ്യാപകനായ മുഹമ്മദ് നജീബാണ് മരിച്ചത്. കുളിക്കുന്നതിനിടെ ഒഴിക്കില്‍പ്പെടുകയായിരുന്നു. മുഹമ്മദ് നജീബും മറ്റ് രണ്ടുപേരും ഒഴുക്കില്‍പ്പെടുന്നത്.
മുഹമ്മദ് നജീബിനൊപ്പം പിതാവും ഭാര്യാസഹോദരിയുടെ ഭര്‍ത്താവും കുളിക്കാന്‍ ഇറങ്ങിയിരുന്നു. ഇവരെ പുഴയില്‍ മീന്‍ പിടിച്ചുകൊണ്ടിരുന്നവര്‍ രക്ഷപ്പെടുത്തി. നജീബിന്റെ മൃതദേഹം ഒരു മണിക്കൂറിലധികം നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.
ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് നജീബിനെ കണ്ടെത്തിയത്. മൃതദേഹം നിലമ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Accident| തൃശൂരിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Next Article
advertisement
'ഏഷ്യാ കപ്പിലെ മുഴുവൻ മാച്ച് ഫീയും ഇന്ത്യൻ സൈന്യത്തിനും പഹൽഗാം ഇരകളുടെ കുടുംബങ്ങൾക്കും നൽകും'; ക്യാപ്റ്റൻ സൂര്യകുമാർ യാദവ്
'ഏഷ്യാ കപ്പിലെ മുഴുവൻ മാച്ച് ഫീയും ഇന്ത്യൻ സൈന്യത്തിനും പഹൽഗാം ഇരകളുടെ കുടുംബങ്ങൾക്കും നൽകും'; സൂര്യകുമാർ യാദവ്
  • സൂര്യകുമാർ യാദവ് ഏഷ്യാ കപ്പിലെ മുഴുവൻ മാച്ച് ഫീ സൈന്യത്തിനും പഹൽഗാം ഇരകളുടെ കുടുംബങ്ങൾക്കും നൽകും.

  • പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യാ കപ്പ് നേടിയതിനു ശേഷം സൂര്യകുമാർ ഈ പ്രഖ്യാപനം നടത്തി.

  • തിലക് വർമ്മ, സഞ്ജു സാംസൺ, ശിവം ദുബെ എന്നിവരുടെ മികച്ച പ്രകടനം ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു.

View All
advertisement