കൊല്ലം: ബാറിൽ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ നിലത്തുവീണ യുവാവിന് വാഹനമിടിച്ച് ദാരുണാന്ത്യം. കൊല്ലം പോരുവഴി സ്വദേശി നിസാം (33) ആണ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഭരണിക്കാവ്-ശാസ്താംകോട്ട റോഡിലെ ബാറിന് സമീപം ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. റോഡില്‍ വീണ നിസാമിന്റെ ശരീരത്തിലൂടെ രണ്ട് വാഹനങ്ങളാണ് കയറിയിറങ്ങിയത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ബാറിന്റെ പ്രവര്‍ത്തനസമയം കഴിഞ്ഞതോടെ നിസാമിനെ സെക്യൂരിറ്റി ജീവനക്കാര്‍ ബാറില്‍നിന്ന് പുറത്തെത്തിച്ചതായിരുന്നു. തുടര്‍ന്നാണ് നിസാം റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചത്. ഇതിനിടെ ചില വാഹനങ്ങള്‍ നിസാമിനെ വെട്ടിച്ച് കടന്നുപോയി. പിന്നാലെ നിസാം റോഡില്‍ വീണു.
ഈ സമയം സെക്യൂരിറ്റി ജീവനക്കാരടക്കം റോഡിന് സമീപത്തുണ്ടായിരുന്നിട്ടും ഇയാളെ റോഡില്‍നിന്ന് മാറ്റാനോ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്താനോ ശ്രമിച്ചില്ല. പിന്നാലെയാണ് രണ്ട് വാഹനങ്ങള്‍ യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയത്.
കളിക്കുന്നതിനിടയിൽ എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബ് വായിലായി; മൂന്ന് വയസുകാരന് ദാരുണാന്ത്യംകളിക്കുന്നതിനിടയിൽ അബദ്ധത്തിൽ എലിവിഷത്തിന്റെ ട്യൂബ് വായിലായി മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപടി കോയംകുളം കുപ്പിവളവിലെ സുഹൈല - അൻസാർ ദമ്പതികളുടെ ഏക മകൻ റസിൻഷാ ആണ് മരിച്ചത്.
കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബ് കുട്ടിയുടെ വായിൽ ആകുകയായിരുന്നു. ഉപയോഗശൂന്യമായ എലി വിഷട്യൂബ് എടുത്തു കളിക്കുന്നതിനിടയിലായിരുന്നു സംഭവം.
മൂന്ന് ദിവസമായി കോട്ടക്കലിലും കോഴിക്കോട്ടും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്.
ആറു മാസത്തിനിടെ ജീവനൊടുക്കിയത് രണ്ടു വിദ്യാര്‍ഥികള്‍; ചുവരിലും ബുക്കിലും 6 വാക്കുകള്‍; ദുരൂഹംആറു മാസത്തിനിടെ ഇടുക്കി നെടുങ്കണ്ടത്ത് ജീവൊടുക്കിയത് രണ്ടു വിദ്യാര്‍ഥികള്‍. 12, 13 വയസുകാരായ വിദ്യാര്‍ഥികളാണ് ജീവനൊടുക്കിയത്. എന്നാല്‍ കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചതിന്റെ കാരണങ്ങള്‍ ദുരൂഹമാണ്. ഇതില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
നെടുങ്കണ്ടം താലൂക്ക് ഓഫിസ് ജീവനക്കാരന്‍ ജോഷി-സുബിത ദമ്പതികളുടെ മകന്‍ അനന്തുവിനെ ഞായാറാഴ്ച്ച വൈകിട്ടാണ് റവന്യൂ ക്വട്ടേഴ്‌സിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജനലില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മാതാപിതാക്കള്‍ പുറത്ത് പോയി തിരികെ എത്തിയപ്പോഴാണ് അനന്തുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
colour, better, wish, father, show, blue എന്നി ഇംഗിഷ് പദങ്ങള്‍ ചുവരില്‍ ചോക്കു കൊണ്ടും ബുക്കില്‍ പേന കൊണ്ടും എഴുതിയിരുന്നു. മരണത്തിന് മുന്‍പ് എഴുതിയതാവാമെന്നാണ് നിഗമനം. 6 മാസം മുന്‍പാണ് നെടുങ്കണ്ടത്ത് കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുങ്ങി വാഴവര സ്വദേശി ബിജു ഫിലിപ്പ്- സൗമ്യ ദമ്പതികളുടെ മകന്‍ പതിമൂന്നുകാരന്‍ ജെറോള്‍ഡ് മരിച്ചത്. ആത്മഹത്യ തന്നെയെന്ന് പൊലീസ് കണ്ടെത്തല്‍. ആത്മഹത്യക്ക് കുട്ടികളെ പ്രേരിപ്പിച്ചതെന്താണെന്ന് അന്വേഷിക്കുന്നുണ്ട്.
ഗെയിമുകള്‍ക്ക് കുട്ടികള്‍ അടിപ്പെട്ടിരുന്നതായുള്ള സംശയത്തെ തുടര്‍ന്ന് മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. അനന്തു അമിതമായി മൊബൈല്‍ ഉപയോഗിച്ചിരുന്നതായ മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇക്കാര്യത്തിലും അന്വേഷണം നടത്തുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.