ഓട്ടോറിക്ഷ കെട്ടിവലിച്ച് കൊണ്ടുപോകുന്ന കയർ കഴുത്തില്‍ കുരുങ്ങി ഇരുചക്ര യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

Last Updated:

ബൈക്കിലെത്തിയ ഫഹദ് ഓട്ടോകളെ ബന്ധിപ്പിച്ച കയർ കാണാതെ ഇടയിലൂടെ മുന്നോട്ട് പോയി. ഇതിനിടെയാണ് കഴുത്തിൽ കയർ കരുങ്ങി റോഡിലേക്ക് തെറിച്ച് വീണത്

കൊച്ചി: ഓട്ടോറിക്ഷ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടെ കയർ കഴുത്തിൽ കരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ഇന്ന് രാവിലെ ആലുവ അമ്പാട്ടുകാവിനടുത്താണ് അപകടം നടന്നത്. കുന്നുകര സ്വദേശി ഫഹദ് (19) ആണ് മരിച്ചത്. സംഭവത്തിൽ ഓട്ടോ റിക്ഷാ ഡ്രൈവർക്കെതിരെ ആലുവ പൊലീസ് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തു. ആലുവ അമ്പാട്ടുകാവിലെ വളവിലായിരുന്നു അപകടം.
കളമശ്ശേരി ഭാഗത്ത് നിന്ന് കേടായ ഓട്ടോറിക്ഷ കെട്ടിവലിച്ച് വരികയായിരുന്നു. വളവിൽ എത്തിയപ്പോൾ മുന്നിലുള്ള ഓട്ടോ റിക്ഷ റോഡ് കുറുകേ കടന്ന് നീങ്ങി. കേടുപാടുള്ള ഓട്ടോറിക്ഷ റോഡിന്റെ മറുവശത്തേക്ക് നിങ്ങി. ഈ സമയം ഇതുവഴി ബൈക്കിലെത്തിയ ഫഹദ് ഓട്ടോകളെ ബന്ധിപ്പിച്ച കയർ കാണാതെ ഇടയിലൂടെ മുന്നോട്ട് പോയി. ഇതിനിടെയാണ് കഴുത്തിൽ കയർ കരുങ്ങി റോഡിലേക്ക് തെറിച്ച് വീണത്. ഫഹദ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
സംഭവത്തിൽ ഓട്ടോ ഡ്രൈവർമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരക്കേറിയ റോഡിൽ അപകടകരമായ രീതിയിലാണ് ഓട്ടോ കെട്ടിവലിച്ച് കൊണ്ടുപോയതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. അപകടമുണ്ടാക്കിയതിന് മനഃപൂർവ്വമല്ലാത്ത നരഹത്യ, അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കൽ അടക്കമുള്ള വകുപ്പ് ചേർത്താണ് ഡ്രൈവര്‍മാര്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്.
advertisement
'ഫഹദിന്റെ കഴുത്തിൽ മാരകമായി പരിക്കേറ്റിരുന്നു, നാളെ ഐഎസ്ആര്‍ഒയിൽ അപ്രന്റീസ് ആയി ജോയിൻ ചെയ്യാനിരിക്കെയാണ് മരണം'- ഫഹദിന്റെ അധ്യാപകൻ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഓട്ടോറിക്ഷ കെട്ടിവലിച്ച് കൊണ്ടുപോകുന്ന കയർ കഴുത്തില്‍ കുരുങ്ങി ഇരുചക്ര യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം
Next Article
advertisement
റാഫേൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് പ്രസിഡന്റ് ദ്രൗപതി മുർമു
റാഫേൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് പ്രസിഡന്റ് ദ്രൗപതി മുർമു
  • ഹരിയാനയിലെ അംബാലയിൽ നിന്ന് 30 മിനിറ്റ് റാഫേൽ യുദ്ധവിമാനത്തിൽ പറന്നു പ്രസിഡന്റ് ദ്രൗപതി മുർമു.

  • 2023 ഏപ്രിലിൽ സുഖോയ്-30 എംകെഐയിൽ പറന്നതിന് ശേഷം മുർമുവിന്റെ രണ്ടാം യുദ്ധവിമാന പറക്കലാണ്.

  • റാഫേൽ യുദ്ധവിമാനത്തിൽ പറക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതിയാണ് ദ്രൗപതി മുർമു.

View All
advertisement