നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഫിറോസ് അല്ലായിരുന്നു സ്ഥാനാർഥിയെങ്കിൽ ജലീലിനെ തോൽപ്പിക്കാമായിരുന്നു: യൂത്ത് കോൺഗ്രസ്

  ഫിറോസ് അല്ലായിരുന്നു സ്ഥാനാർഥിയെങ്കിൽ ജലീലിനെ തോൽപ്പിക്കാമായിരുന്നു: യൂത്ത് കോൺഗ്രസ്

  ഫിറോസ് സാമ്പത്തിക തട്ടിപ്പ് ആരോപണം നേരിടുന്നയാളാണ്. അങ്ങനെ ഒരാളെ സ്ഥാനാർഥിയാക്കിയത് ആരുടെ താൽപര്യമെന്ന് അന്വേഷിക്കണം

  ഫിറോസ് കുന്നംപറമ്പിൽ

  ഫിറോസ് കുന്നംപറമ്പിൽ

  • Share this:
   മലപ്പുറം: തവന്നൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്.നുസൂർ. ഫിറോസല്ലായിരുന്നുവെങ്കിൽ കെ.ടി.ജലീലിനെ തോൽപ്പിക്കാമായിരുന്നുവെന്നാണ് നുസൂർ പറയുന്നത്. ഫിറോസ് സാമ്പത്തിക തട്ടിപ്പ് ആരോപണം നേരിടുന്നയാളാണ്. അങ്ങനെ ഒരാളെ സ്ഥാനാർഥിയാക്കിയത് ആരുടെ താൽപര്യമെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

   'യുഡിഎഫ് പ്രവർത്തകർക്ക് ഉണ്ടായ വിഷമത്തിൽ ഞാൻ ക്ഷമ ചോദിക്കുന്നു': ഫിറോസ് കുന്നംപറമ്പിൽ

   മലപ്പുറം: താന്‍ യുഡിഎഫിനെ ഒരിക്കലും തള്ളിപറഞ്ഞിട്ടില്ലെന്ന് തവനൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച ഫിറോസ് കുന്നംപറമ്പിൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫിറോസിന്റെ പ്രതികരണം.ചില ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖം അവര്‍ക്ക് താത്പര്യമുള്ള രീതിയില്‍ പ്രചരിപ്പിക്കുകയാണ്. കേരളത്തിലെ എല്‍ ഡി എഫ് വിജയം കിറ്റും പെന്‍ഷനും നല്‍കിയത് കൊണ്ടാണ് എന്നാണ് രാഷ്ട്രീയത്തില്‍ വലിയ പരിചയം ഇല്ലാത്ത ഒരാള്‍ എന്ന നിലക്ക് ഞാന്‍ വിലയിരുത്തിയത്. തവനൂരിലെ ജനങ്ങള്‍ക്ക് ഞാന്‍ നല്‍കിയ ഒരു വാക്കുണ്ട്. വിജയിച്ചാലും പരാജയപ്പെട്ടാലും നിങ്ങളില്‍ ഒരാളായി ഞാന്‍ ഉണ്ടാകും എന്ന്- അത് ഞാന്‍ ഉറപ്പ് നല്‍കുന്നു.- ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

   Also Read ഓക്സിജൻ വിതരണക്കാരുടെ കുത്തക നിയന്ത്രിക്കുന്നത് മുൻ ആരോഗ്യമന്ത്രിയെന്ന ആരോപണം: പി.ടി തോമസിന് പി.കെ ശ്രീമതിയുടെ വക്കീൽ നോട്ടീസ്


    "തവനൂരിലെ ജനങൾക്ക് ഞാൻ നൽകിയ ഒരു വാക്കുണ്ട് വിജയിച്ചാലും പരാജയപ്പെട്ടാലും നിങ്ങളിൽ ഒരാളായി ഞാൻ ഉണ്ടാകും എന്ന് അത് ഞാൻ ഉറപ്പ് നൽകുന്നു.... തവനൂർ എന്നത് നമുക്ക് ഒരു ബാലികേറാമലയൊന്നും അല്ല.. പൊതുപ്രവർത്തനവും സാമൂഹ്യപ്രവർത്തനവും നടത്താൻ നമുക്ക് ആർക്കും MLA ആകണം എന്നൊന്നും ഇല്ല.. എന്റെ അറിവില്ലായ്മ മൂലവും രാഷ്ട്രീയ രംഗത്ത് ഒരു തുടക്കകാരൻ എന്ന നിലയിലും ഞാൻ നൽകിയ ഇന്റർവ്യൂ വലിയ രൂപത്തിൽ യുഡിഫ് പ്രവർത്തകർക്ക് ഉണ്ടായ വിഷമത്തിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു"- ഫിറോസ് കുറിച്ചു.

    ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ
    പ്രിയപ്പെട്ട യുഡിഫ് പ്രവർത്തകരെ......
   ഞാൻ ഏഷ്യാനെറ്റ്‌, 24ന്യൂസ്‌ എന്നിവക്ക് നൽകിയ 15മിനുട്ട് ഇന്റർവ്യൂ സ്വന്തം താല്പര്യപ്രകാരം അവർക്ക്‌ ഇഷ്ടപെട്ട 30 സെക്കന്റ് വീഡിയോ ആക്കി വലിയ രൂപത്തിൽ പ്രചരണം നടത്തുന്നുണ്ട്.....
   ഈ തിരഞ്ഞെടുപ്പിൽ തവനുരിലെ യുഡിഫ് പ്രവർത്തകർ നൽകിയ പിന്തുണയിൽ ആണ് 20ദിവസത്തോളം എനിക്ക് പ്രചരണം നടത്താനായത്....
   ഞാൻ മത്സരിച്ചത് ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെ മഹാരഥന്മാർ മത്സരിച്ച കൈപ്പത്തി ചിഹ്നത്തിൽ ആണ്....
   ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ആണ് ഒന്നുമല്ലാത്ത എനിക്ക് തവനുരിൽ മത്സരിക്കാൻ സീറ്റ്‌ നൽകിയത്... കോൺഗ്രസ്‌ മുസ്ലിം ലീഗ് പ്രവർത്തകരും നേതാക്കളും എനിക്ക് താങ്ങും തണലുമായി നിന്നു. പലപ്പോഴും വീണു പോകുമെന്ന് കരുതുമ്പോഴും എനിക്ക് താങ്ങായി തണലായി അവർ ഉണ്ടായിരുന്നു...


   കേരളത്തിലെ എൽ ഡി എഫ് വിജയം രാഷ്ട്രീയത്തിൽ വലിയ പരിചയം ഇല്ലാത്ത ഒരാൾ എന്ന നിലക്ക് ഞാൻ വിലയിരുത്തിയത് കിറ്റും പെൻഷനും നൽകിയത് കൊണ്ടാണ് എന്നാണ് തവനുരിലെ ജനങൾക്ക് ഞാൻ നൽകിയ ഒരു വാക്കുണ്ട് വിജയിച്ചാലും പരാജയപ്പെട്ടാലും നിങ്ങളിൽ ഒരാളായി ഞാൻ ഉണ്ടാകും എന്ന് അത് ഞാൻ ഉറപ്പ് നൽകുന്നു.... തവനൂർ എന്നത് നമുക്ക് ഒരു ബാലികേറാമലയൊന്നും അല്ല.. പൊതുപ്രവർത്തനവും സാമൂഹ്യപ്രവർത്തനവും നടത്താൻ നമുക്ക് ആർക്കും MLA ആകണം എന്നൊന്നും ഇല്ല..
   എന്റെ അറിവില്ലായ്മ മൂലവും രാഷ്ട്രീയ രംഗത്ത് ഒരു തുടക്കകാരൻ എന്ന നിലയിലും ഞാൻ നൽകിയ ഇന്റർവ്യൂ വലിയ രൂപത്തിൽ യുഡിഫ് പ്രവർത്തകർക്ക് ഉണ്ടായ വിഷമത്തിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു


   എന്ന്, ഫിറോസ് കുന്നംപറമ്പിൽ

   Published by:Aneesh Anirudhan
   First published:
   )}