റിയാദ്: പൊതു - സ്വകാര്യ മേഖലകള്‍ക്ക് ബാധകമായ ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ സൗദി അറേബ്യ പ്രഖ്യാപിച്ചു. പൊതുമേഖലയില്‍ റമദാന്‍ 25 വെള്ളിയാഴ്ച (മെയ് - 7) മുതല്‍ ശവ്വാല്‍ അഞ്ച് വരെയാണ് അവധി ദിനങ്ങള്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍ റദമാന്‍ 24 വ്യാഴാഴ്ച അടയ്ക്കും. ശവ്വാല്‍ ആറിനായിരിക്കും അവധിക്ക് ശേഷം പ്രവൃത്തി തുടങ്ങുന്നത്. സ്വകാര്യ മേഖലയില്‍ റമദാന്‍ 29 (മെയ് - 11) ആയിരിക്കും അവധിക്ക് മുമ്പുള്ള അവസാന പ്രവൃത്തി ദിനം. നാല് ദിവസമായിരിക്കും സ്വകാര്യ മേഖലയുടെ അവധി. മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പുറത്തിറക്കിയത്.
കോവിഡ് മഹാമാരിയുടെ രണ്ടാം ഘട്ടം അതിശക്തമായി ഇന്ത്യയിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിരവധി രാജ്യങ്ങളാണ് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. ഓക്സിജ൯, വെന്റിലേറ്റർ, മരുന്നുകൾ തുടങ്ങി അടിയന്തിര മെഡിക്കൽ സപ്ലൈകൾ ഈ സന്നിഗ്ദ ഘട്ടത്തിൽ ഇന്ത്യയിലേക്ക് ഈ രാജ്യങ്ങൾ കയറ്റിയയക്കുന്നുണ്ട്. എന്നാൽ ഇതിലും ഒരു പടി മുന്നിലെന്നോണം ഇന്ത്യയുടെ സുഹൃദ് രാജ്യമായ യുഎഇ പ്രധാനപ്പെട്ട കെട്ടിടങ്ങളിലൊക്കെ ഇന്ത്യ൯ പതാകയുടെ വർണങ്ങളണിയിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ദുബൈയിലെ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലും, അബൂദബിയിലെ അഡ്നോക് ആസ്ഥാനത്തും ത്രിവർണ പതാകയുടെ കളറുകളിൽ ലൈറ്റിംഗ് സജ്ജീകരിച്ചിരുന്നു. അബൂദാബിയിലെ യാസ് ഐലന്റാണ് പുതുതായി ഇന്ത്യക്ക് പിന്തുണയുമായി എത്തിയത്.
അബൂദാബിയിലെ പ്രധാനപ്പെട്ട ആനന്ദ കേന്ദ്രമാണ് യാസ് ഐലന്റ്. ഞായറാഴ്ചയാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മഹാമാരിക്കെതിരെ പോരാടുള്ള ജനങ്ങളോട് ഐക്യദാർഢ്യം കാണിച്ച് ഈ കെട്ടിടം ഇന്ത്യ൯ പതാകയണിഞ്ഞത്. യാസ് ഐലന്റിന്റെ ഗ്രിഡ് ഷെൽ ലൈറ്റ് കനോപ്പിയിലാണ് മൂവർണ പതാക പ്രദർശിപ്പിച്ചത്. പ്രതീക്ഷ കൈവിടരുതെന്നും ഒരു രാജ്യം എന്ന നിലക്ക് എല്ലാവരും ഒന്നിച്ചു നിൽക്കണം എന്ന സന്ദേശവുമായിരുന്നു ഇത്.
തിരുവനന്തപുരം: സംസ്ഥാനത്ത് കൃത്രിമ ഓക്സിജൻ ക്ഷാമം സൃഷ്ടിക്കാൻ മുൻ ആരോഗ്യമന്ത്രി പി.കെ.ശ്രീമതിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം ശ്രമിക്കുന്നുവെന്ന ആരോപണത്തിൽ പി.ടി തോമസിന് വക്കീൽ നോട്ടീസ്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പികെ ശ്രീമതി മാനനഷ്ടക്കേസ് നൽകിയത്. ഓക്സിജൻ വില കൂട്ടാൻ വിലകൂട്ടാനായി ഈ കമ്പനി കൃത്രിമ ക്ഷാമം ഉണ്ടാക്കുന്നു എന്നതടക്കമുള്ള ആരോണങ്ങൾ പിടി തോമസ് ഉന്നയിച്ചിരുന്നു.
ആരോപണത്തിലേക്ക് മനപൂര്‍വ്വം വലിച്ചിഴക്കുന്ന പിടി തോമസിനെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് പികെ ശ്രീമതി കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. സതേൺ എയർപ്രൊഡക്സുമായോ അയണക്സുമായോ ഒരു ബന്ധവും ഇല്ലെന്നും ശ്രീമതി വക്കീൽ നോട്ടീസിൽ വിശദീകരിക്കുന്നുണ്ട്.
Also Read
ദക്ഷിണേന്ത്യയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം എന്താണ്? അത് എത്രത്തോളം അപകടകാരിയാണ്?മെഡിക്കൽ ഓക്സിജന്റെ വിതരണ കുത്തക സതേൺ എയർ പ്രോഡക്ട്സ് എന്ന കമ്പനിക്കു ലഭിച്ചതിൽ അഴിമതിയുണ്ടെന്നും പി.ടി തോമസ് ആരോപിച്ചിരുന്നു. ഓക്സിജൻ ക്ഷാമമുണ്ടാക്കാൻ കുത്തക കമ്പനികൾ ബോധപൂർവം ശ്രമിക്കുകയാണ്. ഇക്കാര്യത്തിൽ സർക്കാർ ശക്തമായി ഇടപെട്ടില്ലെങ്കിൽ ഓക്സിജൻ ക്ഷാമം മൂലമുള്ള ദാരുണ മരണങ്ങൾ കേരളത്തിൽ ഉണ്ടാകും. മെഡിക്കൽ ഓക്സിജൻ മരുന്നായാണ് കണക്കാക്കുന്നത്. ഇതിന്റെ കുത്തക വിതരണം മുന്‍ മന്ത്രിയുടെ ബന്ധുവിന് കിട്ടിയത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.