'സംഭവിച്ചതൊന്നും ഓർമയില്ല!'  ഒരാഴ്ച മുമ്പ് ബിജെപിയിൽ ചേർന്ന യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടിയിൽ തിരികെയെത്തി

Last Updated:

സംഭവിച്ചതൊന്നും തനിക്ക് കൃത്യമായി ഓർമയില്ലെന്നും ചതിപ്രയോഗത്തിലൂടെ ബിജെപിക്കാരനായി ചിത്രീകരിക്കുകയായിരുന്നുവെന്നും അഖിൽ‌ ഓമനക്കുട്ടൻ

അഖിൽ ഓമനക്കുട്ടൻ
അഖിൽ ഓമനക്കുട്ടൻ
പത്തനംതിട്ട: ഒരാഴ്ച മുൻപ് ബിജെപിയിൽ ചേർന്ന യൂത്ത് കോൺഗ്രസ് നേതാവ് കോൺഗ്രസിലേക്ക് തിരികെയെത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടനാണ് രാഷ്ട്രീയ മലക്കം മറിച്ചിൽ നടത്തിയത്. സംഭവിച്ചതൊന്നും തനിക്ക് കൃത്യമായി ഓർമയില്ലെന്നും ഇനിയുള്ള കാലം കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും അഖിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.
കഴിഞ്ഞ 19ന് പന്തളത്ത് ബിജെപി ജില്ലാ പ്രസിഡന്റ് വി എ സൂരജാണ് കുന്നന്താനം സ്വദേശി അഖിലിനെ ഷാൾ അണിയിച്ച് സ്വീകരിച്ചത്. കേന്ദ്രസർക്കാരിന്റെ വികസനപ്രവർത്തനങ്ങളിൽ പങ്കുചേരാനാണ് യൂത്ത് കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേരുന്നതെന്ന് സൂരജ് വ്യക്തമാക്കിയിരുന്നു. കുന്നന്താനത്ത് ചേർന്ന ബിജെപി യോഗത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനം രാജി വയ്ക്കുന്നതായി അഖിൽ പ്രഖ്യാപിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
എന്നാൽ, ചിലർ ബിജെപിയുടെ ഷാൾ തന്റെ കഴുത്തിൽ ഇട്ട ശേഷം ഫോട്ടോ എടുത്തതാണെന്നും തമാശയായി മാത്രമേ താൻ ഇതിനെ അന്ന് കണ്ടുള്ളുവെന്നുമാണ് അഖിലിന്റെ നിലപാട്. ദൃശ്യങ്ങൾ പ്രചരിപ്പിച്ച് ചതിപ്രയോഗത്തിലൂടെ തന്നെ ബിജെപിക്കാരനാക്കി ചിത്രീകരിക്കുകയായിരുന്നു. തന്റെ രാഷ്ട്രീയപ്രസ്ഥാനത്തിൽ നിന്നു രാജി വച്ചിട്ടില്ലെന്നും അഖിൽ പറഞ്ഞു.
advertisement
Summary: The Youth Congress leader who joined the BJP a week ago has returned to the Congress party. Youth Congress State Secretary Akhil Omanakuttan made the political U-turn. Akhil clarified to the media that he does not clearly recall anything that happened, and that he will continue to be a Congress worker for the rest of his life.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സംഭവിച്ചതൊന്നും ഓർമയില്ല!'  ഒരാഴ്ച മുമ്പ് ബിജെപിയിൽ ചേർന്ന യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടിയിൽ തിരികെയെത്തി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement