യൂത്ത് കോൺഗ്രസിൽ അമർഷം; 'പ്രവർത്തകർ അഴിക്കുള്ളിൽ; നേതാക്കൾ ലോകകപ്പ് അർമാദത്തിൽ'

Last Updated:

പ്രതിഷേധങ്ങളുടെ പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റിമാൻഡിൽ കഴിയുന്നതിനിടെ സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിലും സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് വിമർശനം ക്ഷണിച്ചു വരുത്തിയത്.

തിരുവനന്തപുരം കോർപറേഷനിലെ നിയമന കത്ത് വിവാദത്തിൽ യൂത്ത് കോൺഗ്രസ് സമരരംഗത്ത് ശക്തമായി തുടരുന്നതിനിടെ സംസ്ഥാന പ്രസിഡണ്ടും ജനറൽ സെക്രട്ടറിയും വിദേശ പര്യടനത്തിൽ മുഴുകുന്നതിനെതിരെ സംഘടനയിൽ വിമർശനം. സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിലും ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലും ഖത്തറിലെ സ്റ്റേഡിയത്തിൽ നിന്ന് ലോകകപ്പ് ഫുട്ബോൾ കാണുന്ന ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം ഉയർത്തി കാണിച്ചാണ് വിമർശനം രൂക്ഷമാകുന്നത്.
കത്ത് വിവാദത്തിൽ യൂത്ത് കോൺഗ്രസ് സമരമുഖത്ത് സജീവമായിരിക്കെ നേതാക്കൾ സുഖലോലുപരായി വിദേശപര്യടനം നടത്തുകയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റുകളിൽ ഏറെയും. പ്രതിഷേധങ്ങളുടെ പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റിമാൻഡിൽ കഴിയുന്നതിനിടെ സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിലും സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് വിമർശനം ക്ഷണിച്ചു വരുത്തിയത്. അണികളെ അഴിക്കുള്ളിൽ വിട്ട് നേതാക്കൾ വിദേശത്ത് അർമാദിക്കുകയാണെന്നാണ് യൂത്ത് കോൺഗ്രസിൻറെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അടക്കം പ്രചരിക്കുന്ന സന്ദേശം. അർജന്റീനയുടെ ജേഴ്‌സി അണിഞ്ഞു നിന്നാണ് ഇരുവരും ചിത്രം പങ്കുവെച്ചത്. അർജന്റീനയുടെ പരാജയത്തിൽ കടുത്ത മെസി ആരാധാകരായ ഇരുവർക്കും എതിരെ ട്രോളും വന്നു തുടങ്ങിയിരുന്നു.
advertisement
ഇരുവരുടെയും നടപടിക്കെതിരെ കടുത്ത വിമർശനമാണ് യൂത്ത് കോൺഗ്രസ് നേതൃത്വത്തിനിടയിലും തിരുവനന്തപുരം ജില്ല ,യൂത്ത് കോൺഗ്രസ് ഭാരവാഹികളുടെയും, പ്രവർത്തകരുടെയും ഇടയിലും ഉണ്ടായിരിക്കുന്നത്. യൂത്ത് കോൺഗ്രസ് സമരത്തിന്റെ പേരിൽ കഴിഞ്ഞ 16 ദിവസമായി അറസ്റ്റിലായ കെഎസ്‌യു പ്രവർത്തകർക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്നാണ് ജാമ്യം ലഭിച്ചത്.
ഷാഫി പറമ്പിൽ കഴിഞ്ഞ 17ന് തലസ്ഥാനത്ത് ഉണ്ടായിരുന്നിട്ടും സമരത്തിന്റെ പേരിൽ തടവിൽ കഴിഞ്ഞിരുന്ന സഹപ്രവർത്തകരെ പൂജപ്പുര ജയിലിൽ സന്ദർശിക്കാതിരുന്നതിനെതിരെയും പ്രവർത്തകർക്കിടയിൽ അമർഷം ഉണ്ടായിട്ടുണ്ട്. ഇതിനു പുറമെ അടി കൊള്ളുന്ന പ്രവർത്തകരെ പരിഹസിച്ചുകൊണ്ട് സിപിഎം സൈബർ പോരാളികളുടെ ട്രോളും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അരിശം കൊള്ളിക്കുന്നുണ്ട്.
advertisement
എന്ത് ചെയ്താലും ഷാഫിക്കും രാഹുൽ മാങ്കൂട്ടത്തിലിനും ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന തരത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അമിത സ്വാതന്ത്ര്യം നൽകിയിരിക്കുന്നതിനാലാണ് അസംതൃപ്തരായ യൂത്ത് കോൺഗ്രസ് നേതാക്കൾ ശശി തരൂരിന് പിന്തുണയുമായി രംഗത്തെത്തുന്നതെന്നും സൂചനയുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യൂത്ത് കോൺഗ്രസിൽ അമർഷം; 'പ്രവർത്തകർ അഴിക്കുള്ളിൽ; നേതാക്കൾ ലോകകപ്പ് അർമാദത്തിൽ'
Next Article
advertisement
പുത്തൂക്കരിയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് ആമ്പല്‍ മാത്രമല്ല കനാല്‍ ടൂറിസത്തിന്റെ പുതിയ ലോകം
പുത്തൂക്കരിയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് ആമ്പല്‍ മാത്രമല്ല കനാല്‍ ടൂറിസത്തിന്റെ പുതിയ ലോകം
  • പുത്തൂക്കരിയിൽ 60 ഏക്കർ പാടശേഖരത്തിൽ ആമ്പൽ വസന്തം, ബോട്ട് യാത്രകൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • ആമ്പൽ കാഴ്ചകൾ രാവിലെ 10 മണിവരെ, ബോട്ട് യാത്ര വൈകുന്നേരം വരെ, ഗ്രാമീണ ജീവിതം ആസ്വദിക്കാം.

  • പുത്തൂക്കരിയിൽ കനാൽ ടൂറിസം, ദേശാടനപ്പക്ഷികൾ, നാടൻ ഭക്ഷണം, ഉത്തരവാദിത്ത ടൂറിസം മിഷൻ.

View All
advertisement