വിശ്വസിക്കണം; 'മുലപ്പാലി'ൽ അശ്ലീലകമന്റിട്ട ജോർജ് അല്ലിത്: സൈബർ ആക്രമണം നേരിടുന്ന വിശ്വാസ്
- Published by:Vishnupriya S
- news18-malayalam
Last Updated:
'കണ്ണൂർ സ്വദേശി ജോർജിന് കിട്ടേണ്ടത് കിട്ടി' എന്ന തലക്കെട്ടോടു കൂടിയാണ് അരുവിക്കര മൈലം സ്വദേശി വിശ്വാസിന്റെ ചിത്രം പ്രചരിക്കുന്നത്
മുലപ്പാലിന്റെ പേരിൽ അശ്ലീലകമന്റിട്ട ജോർജ് ആണെന്ന തെറ്റിധാരണയിൽ യുവാവിന് നേരിടേണ്ടി വന്നത് കടുത്ത സൈബർ ആക്രമണം. അരുവിക്കര സ്വദേശി വിശ്വാസിനാണ് പണികിട്ടിയത്. 'കണ്ണൂർ സ്വദേശി ജോർജിന് കിട്ടേണ്ടത് കിട്ടി' എന്ന തലക്കെട്ടോടു കൂടിയാണ് അരുവിക്കര മൈലം സ്വദേശി വിശ്വാസിന്റെ ചിത്രം പ്രചരിക്കുന്നത്. എക്സിബിഷനും തെരുവോരക്കച്ചവടവും നടത്തുന്ന വിശ്വാസ് തന്റെ ചികിത്സയ്ക്ക് ധനസഹായം അഭ്യർത്ഥിച്ച് 'കേരള എക്സിബിഷൻ' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്ത ചിത്രമാണ് ആരോ തെറ്റായി പ്രചരിപ്പിച്ചത്.
സോഷ്യൽ മീഡിയയിൽ വ്യാപകമായി ചിത്രം പ്രചരിച്ചതോടെ വിശ്വാസിനെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് രണ്ടുദിവസമായി നടക്കുന്നത്. കൈക്കു ഗുരുതരമായി പരിക്കേറ്റ മെഡിക്കൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് വിശ്വാസ്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട അനാഥരായ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ സന്നദ്ധത അറിയിച്ചു പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിനു താഴെ ജോർജ് എന്ന വ്യക്തി അശ്ലീല സന്ദേശം കമന്റ് ചെയ്തിരുന്നു. ഇയാളുടെ ചിത്രം വാട്സാപ്പ് ഗ്രൂപ്പിൽ വന്നതിന് പിന്നാലെയാണ് വിശ്വാസ് കൈയ്ക്ക് പ്ലാസ്റ്റർ ഇട്ട് ആശുപത്രിയിൽ കിടക്കുന്ന ചിത്രം ഇതേ ഗ്രൂപ്പിൽ പങ്കുവെച്ചത്.
advertisement
ജോർജ് പറയുന്നതിങ്ങനെ: അറിയാത്ത കാര്യത്തിനാണ് എന്നെ അപമാനിക്കുന്നത്. ജൂലൈ 26ന് നെയ്യാറ്റിൻകരയിൽ വച്ചുണ്ടായ കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഒരാഴ്ചയായി ചികിത്സയിലാണ് ഞാൻ. ചികിത്സയ്ക്ക് ധനസഹായം നൽകുന്നതിനായി ഗ്രൂപ്പിൽ അംഗങ്ങൾ ആവശ്യപ്പെട്ട പ്രകാരമാണ് ഗ്രൂപ്പിൽ ഫോട്ടോ ഇട്ടത്. ആശുപത്രിയിൽ കിടക്കുന്ന ചിത്രം ശനിയാഴ്ച രാവിലെ പത്തരയ്ക്ക് ഷെയർ ചെയ്തു. മണിക്കൂറുകൾ കഴിഞ്ഞതും ഈ ഫോട്ടോയെടുത്ത് 'ജോർജിന് കിട്ടേണ്ടത് കിട്ടി' എന്ന് തലക്കെട്ടോടെ ആരോ പ്രചരിപ്പിച്ചു. രാത്രിയാണ് ഇക്കാര്യം അറിഞ്ഞത്. പിന്നീട് പേര് പറയാതെ ഫോട്ടോ മാത്രം വച്ച് മോശമായ പ്രചാരണം ഉണ്ടാകുകയായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും നിരന്തരം ഫോണിൽ വിളിച്ചു കൊണ്ടിരിക്കുന്നു. ചിലർ അത് കണ്ട് തെറ്റിദ്ധരിച്ചു മോശമായി സംസാരിച്ചു. ടെൻഷൻ കാരണം ഇന്നലെ മുതൽ ആഹാരവും മരുന്നും കഴിച്ചിട്ടില്ല. എഴുന്നേറ്റ് നടക്കാൻ കഴിയാത്തതിനാൽ പോലീസ് സ്റ്റേഷനിൽ നേരിട്ട് പോയി പരാതി നൽകാൻ കഴിഞ്ഞില്ല. മെഡിക്കൽ കോളേജ് സ്റ്റേഷനിൽ ഫോൺ വിളിച്ച് പരാതി അറിയിച്ചിട്ടുണ്ട്, വിശ്വാസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 04, 2024 9:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിശ്വസിക്കണം; 'മുലപ്പാലി'ൽ അശ്ലീലകമന്റിട്ട ജോർജ് അല്ലിത്: സൈബർ ആക്രമണം നേരിടുന്ന വിശ്വാസ്