കണ്ടെത്താനുള്ളത് 26 പേരെ : ഭൂദാനത്തും പുത്തുമലയിലും ഇന്നും തിരച്ചിൽ തുടരും

Last Updated:

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 40 മൃതശരീരങ്ങളാണ് ഭൂദാനത്ത് നിന്ന് മാത്രം കണ്ടെടുത്തത്.

മലപ്പുറം/വയനാട് : ഉരുൾപൊട്ടൽ കനത്ത നാശം വിതച്ച ഭൂദാനത്തും പുത്തുമലയിലും കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. രണ്ടിടങ്ങളിലുമായി ഇരുപത്തിയാറ് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
ദിവസങ്ങളായി തിരച്ചിൽ തുടരുന്നുണ്ടെങ്കിലും അടിഞ്ഞു കൂടിയ ചെളിയും പ്രതികൂല കാലാവസ്ഥയും തടസ്സമായെത്തിയിരുന്നു. എന്നാൽ മഴ കുറഞ്ഞ് കാലാവസ്ഥ അനുകൂലമായതോടെ തിരച്ചിൽ കുറച്ചു കൂടി എളുപ്പമായിട്ടുണ്ട്. രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമായത് ഭൂദാനത്തായിരുന്നു. തട്ടുതട്ടായി ചെളി അടിഞ്ഞു കൂടിയതും ചെറിയ നീരൊഴുക്കും രക്ഷാപ്രവർത്തനത്തെ ബാധിച്ചിരുന്നു.
Also Read-പള്ളിയില്‍ പോസ്റ്റുമോര്‍ട്ടം, ജുമാ നമസ്‌ക്കാരം തെരുവില്‍; ദുരന്തത്തിലും മാതൃകയായി കവളപ്പാറ
മഴ കുറഞ്ഞ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം പതിനഞ്ചോളം ഹിറ്റാച്ചികൾ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ ഒരു ജവാന്റെ ഉൾപ്പെടെ രണ്ട് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 40 മൃതശരീരങ്ങളാണ് ഭൂദാനത്ത് നിന്ന് മാത്രം കണ്ടെടുത്തത്. ഇനി 19 പേരെ കൂടി കണ്ടെത്താനുണ്ട്.അത്യാധുനിക ജിപിആർ സംവിധാനം ഉപയോഗിച്ചാകും ഇന്ന് തിരച്ചിൽ നടക്കുക. ഇതിനായി ഹൈദരാബാദിൽ നിന്നും ആറംഗ വിദഗ്ധ സംഘം കഴിഞ്ഞ ദിവസം നിലമ്പൂരെത്തിയിരുന്നു.
advertisement
വയനാട് പുത്തുമലയിലും കാണാതായവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ഏഴ് പേരെയാണ് ഇനി ഇവിടെ നിന്നും കണ്ടെത്താനുള്ളത്. എല്ലാവരെയും കണ്ടെത്തും വരെ തിരച്ചിൽ തുടരുമെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ടെത്താനുള്ളത് 26 പേരെ : ഭൂദാനത്തും പുത്തുമലയിലും ഇന്നും തിരച്ചിൽ തുടരും
Next Article
advertisement
ഇന്ത്യ-ചൈന വിമാന സർവീസുകൾ ഒക്ടോബർ അവസാനത്തോടെ പുനരാരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം
ഇന്ത്യ-ചൈന വിമാന സർവീസുകൾ ഒക്ടോബർ അവസാനത്തോടെ പുനരാരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം
  • 2020 ൽ നിർത്തിവച്ച ഇന്ത്യ-ചൈന വിമാന സർവീസുകൾ ഒക്ടോബർ അവസാനം പുനരാരംഭിക്കുമെന്ന് ഇന്ത്യ.

  • നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് വിദ്യാർത്ഥികൾക്കും ബിസിനസുകാർക്കും ഉപകാരപ്രദമാകും.

  • 2020 ൽ കോവിഡ്-19 കാരണം നിർത്തിയ വിമാന സർവീസുകൾ പുനരാരംഭിക്കാൻ സാങ്കേതിക ചർച്ചകൾ നടന്നു.

View All
advertisement