ജമ്മു കശ്മീർ ഇന്ത്യയുടെ ഭാ​ഗം തന്നെ, അതിൽ മറുചോദ്യമില്ല: കപിൽ സിബൽ സുപ്രീം കോടതിയിൽ

Last Updated:

ജമ്മു കശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞ 2019ലെ രാഷ്ട്രപതിയുടെ ഉത്തരവിനെ ചോദ്യം ചെയ്യുന്ന ഹർജിക്കാർക്കു വേണ്ടി ഹാജരായത് കപിൽ സിബലാണ്

സുപ്രീം കോടതി
സുപ്രീം കോടതി
ജമ്മു കശ്മീർ ഇന്ത്യയുടെ ഭാ​ഗമാണ് എന്ന കാര്യത്തിൽ മറുചോദ്യമില്ലെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രീം കോടതിയിൽ. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്തുകളഞ്ഞതിനെതിരായ ഹർജികൾ പരി​ഗണിക്കുന്ന സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു മുൻപാകെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജമ്മു കശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞ 2019ലെ രാഷ്ട്രപതിയുടെ ഉത്തരവിനെ ചോദ്യം ചെയ്യുന്ന ഹർജിക്കാർക്കു വേണ്ടി ഹാജരായത് സിബലാണ്. സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്ന 2019 ലെ ജമ്മു കശ്മീർ പുനഃസംഘടന നിയമത്തിന്റെ (Jammu and Kashmir Reorganisation Act) സാധുതയെയും അ​ദ്ദേഹം ചോദ്യം ചെയ്തു.
ആർട്ടിക്കിൾ 370 റദ്ദാക്കി നാല് വർഷത്തിന് ശേഷമാണ് സർക്കാർ നടത്തിയ ഈ നീക്കത്തിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയിൽ ഒരു കൂട്ടം ഹർജിക്കാർ ചോദ്യം ചെയ്തത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ഭരണഘടന ബെഞ്ചാണ് വാദം കേൾക്കുന്നത്.
“വാ​ദം ആരംഭിക്കുന്നതിന് മുമ്പ്, എനിക്ക് ഒരു കാര്യം പറയാനുണ്ട്. ജമ്മു കശ്മീർ ഇന്ത്യയുടെ ഭാ​ഗമാണ് എന്ന വസ്തുത ചോദ്യം ചെയ്യാനാവാത്തതാണ്. അത് ഇനിയും ചോദ്യം ചെയ്യപ്പെടാതെ തുടരും. ആരും അതിൽ തർക്കിക്കുന്നില്ല, ആരും തർക്കിച്ചിട്ടുമില്ല. ജമ്മു കശ്മീർ ഇന്ത്യൻ യൂണിയന്റെ ഒരു യൂണിറ്റാണ്”, കപിൽ സിബൽ പറഞ്ഞു.
advertisement
എന്താണ് ആർട്ടിക്കിൾ 370?
ജമ്മു കശ്മീരിന് സ്വയംഭരണാവകാശവും സംസ്ഥാനത്തെ ജനങ്ങൾക്കായി നിയമങ്ങൾ രൂപീകരിക്കാനുള്ള അനുമതിയും നൽകിയിരുന്ന നിയമം ആയിരുന്നു ആർട്ടിക്കിൾ 370. പൗരത്വം, വസ്തുവിന് മേലുള്ള ഉടമസ്ഥാവകാശം, മൗലികാവകാശം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് ജമ്മു കശ്മീർ ജനത മറ്റു ഇന്ത്യക്കാരെ പോലെയായിരുന്നില്ല. 1952 നവംബർ 17 നാണ് ജമ്മു കശ്മീരിലെ ഒരു ഇന്ത്യൻ സംസ്ഥാനമായി പ്രഖ്യാപിച്ചത്. ഈ മുൻ നാട്ടുരാജ്യത്തിന് പ്രത്യേക ഭരണഘടന പദവിയും സംസ്ഥാന പതാകയും സ്വയംഭരണാവകാശവും ആർട്ടിക്കിൾ 370 വഴി നൽകി. 2019 ഓഗസ്റ്റ് 5 നാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാൻ കേന്ദ്രം തീരുമാനിച്ചത്.
advertisement
കേന്ദ്രസർക്കാരിന്റെ നിലപാടെന്ത്?
ചരിത്രപരമായ ഒരു ചുവടുവെയ്പായിരുന്നു ആർട്ടിക്കിൾ 370 റദ്ദാക്കിയത് എന്ന് കേന്ദ്രസർക്കാർ പറയുന്നു. ഈ നടപടിയെ കേന്ദ്രം സുപ്രീംകോടതിയിലും ന്യായീകരിച്ചിരുന്നു. ഇതിലൂടെ കശ്മീരിൽ വികസനവും, പുരോഗതിയും, സുരക്ഷയും, സ്ഥിരതയുമെല്ലാം കൈവന്നുവെന്നും ആർട്ടിക്കിൾ 370 നിലവിലുണ്ടായിരുന്നപ്പോൾ ഇതായിരുന്നില്ല അവസ്ഥയെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ഈ മേഖലയിൽ സമാധാനവും സമൃദ്ധിയും പുരോഗതിയും ഉറപ്പാക്കുക എന്ന കേന്ദ്രസർക്കാരിന്റെ ഉറച്ച തീരുമാനം കാരണമാണ് ഇത് സാധ്യമായത് എന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Law/
ജമ്മു കശ്മീർ ഇന്ത്യയുടെ ഭാ​ഗം തന്നെ, അതിൽ മറുചോദ്യമില്ല: കപിൽ സിബൽ സുപ്രീം കോടതിയിൽ
Next Article
advertisement
പാലക്കാട് 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; നിയമനടപടികളുമായി മുന്നോട്ടെന്ന് കുട്ടിയുടെ അമ്മ
പാലക്കാട് 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; നിയമനടപടികളുമായി മുന്നോട്ടെന്ന് കുട്ടിയുടെ അമ്മ
  • കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അമ്മ പ്രസീത.

  • മുറിവുണ്ടെന്ന് പറഞ്ഞിട്ടും ആശുപത്രി ജീവനക്കാർ ഓയിന്‍മെന്റ് പുരട്ടിയതോടെ കൈ മുറിച്ചുമാറ്റി.

  • കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമാണെന്നും, നീതി ലഭിക്കണമെന്നുമാണ് അമ്മ പ്രസീതയുടെ ആവശ്യം.

View All
advertisement