കോണ്‍ഗ്രസേ, ഉത്തർപ്രദേശ് ആര്‍ടിസിയുടെ 2.68 കോടി രൂപയുടെ കുടിശ്ശിക അടച്ചുതീര്‍ക്കണം; അലഹബാദ് ഹൈക്കോടതി

Last Updated:

രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി 1981 മുതല്‍ 1989 വരെയുള്ള കാലത്ത് യുപിഎസ്ആര്‍ടിസിയുടെ ബസുകളും ടാക്‌സികളും ഉപയോഗിച്ച ഇനത്തിലാണ് ഈ കുടിശ്ശിക

യുപിഎസ്ആര്‍ടിസിയ്ക്ക് (ഉത്തര്‍പ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍) നൽകാനുള്ള 2.68 കോടി രൂപയുടെ കുടിശ്ശിക അടച്ചുതീര്‍ക്കണമെന്ന് കോണ്‍ഗ്രസിനോട് അലഹബാദ് കോടതി നിര്‍ദേശിച്ചു. രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി 1981 മുതല്‍ 1989 വരെയുള്ള കാലത്ത് യുപിഎസ്ആര്‍ടിസിയുടെ ബസുകളും ടാക്‌സികളും ഉപയോഗിച്ച ഇനത്തിലാണ് ഈ കുടിശ്ശിക തീര്‍ക്കാന്‍ കോടതി ആവശ്യപ്പെട്ടത്. ഈ സമയത്ത് കോണ്‍ഗ്രസ് ആയിരുന്നു യുപിയില്‍ ഭരണത്തിലിരുന്നത്.
കോടതി ഉത്തരവിനെക്കുറിച്ച് പാര്‍ട്ടിയുടെ ലീഗല്‍ പാനലില്‍ നിന്ന് നിയമോപദേശം തേടുമെന്നും അത് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും യുപിയിലെ കോണ്‍ഗ്രസ് വക്താവ് അന്‍ഷു അവസ്തി പറഞ്ഞു. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും (യുപിസിസി) യുപിഎസ്ആര്‍ടിസിയും തമ്മിലുള്ള പണമിടപാട് സംബന്ധിച്ച 25 വര്‍ഷം പഴക്കമുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. യുപിസിസി അതിന്റെ അധികാരം പ്രയോഗിക്കുകയും പൊതു സ്വത്ത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ഉപയോഗിക്കുകയും ചെയ്തുവെന്ന് ജസ്റ്റിസുമാരായ വിവേക് ചൗധരിയും മനീഷ് കുമാരും നിരീക്ഷിച്ചു.
advertisement
യുപിഎസ്ആര്‍ടിസി ബില്ലുകള്‍ നൽകിയപ്പോൾ കുടിശ്ശിക അടച്ചു തീര്‍ത്തില്ലെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച പൊതുപണം തിരിച്ചു പിടിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യമാണ് ഹര്‍ജിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നതില്‍ സംശയമില്ല, അതിനാല്‍ പ്രസ്തുത തുക നല്‍കാന്‍ ഹര്‍ജിക്കാരന്‍ ബാധ്യസ്ഥനാണെന്ന് കോടതി പറഞ്ഞു. കുടിശ്ശികയായ 2.68 കോടി രൂപയും അഞ്ച് ശതമാനം പലിശയും യുപിഎസ്ആര്‍ടിസിക്ക് കോണ്‍ഗ്രസ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
1980-ലെ രാഷ്ട്രപതി ഭരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ യുപിയില്‍ വിശ്വനാഥ് പ്രതാപ് സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് അധികാരത്തിലെത്തിയത്. രണ്ട് വര്‍ഷവും 40 ദിവസവുമായിരുന്നു അദ്ദേഹം യുപി ഭരിച്ചത്. തുടര്‍ന്ന് ശ്രീപതി മിശ്രയും നാരായണ്‍ ദത്ത് തിവാരിയും വീര്‍ ബഹദൂര്‍ സിങ്ങും മുഖ്യമന്ത്രിമാരായി. 1989 വരെ യുപി ഭരിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. പിന്നീട് ജനതാദള്‍ ഭരണത്തിലെത്തി.1998-ലാണ് പണം തിരികെയടയ്ക്കണമെന്ന് നിര്‍ദേശിക്കുന്ന നോട്ടീസ് യുപിഎസ്ആര്‍ടിസി കോണ്‍ഗ്രസിന് അയക്കുന്നത്. ഇതിനെതിരേ കോണ്‍ഗ്രസ് അലഹബാദ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Law/
കോണ്‍ഗ്രസേ, ഉത്തർപ്രദേശ് ആര്‍ടിസിയുടെ 2.68 കോടി രൂപയുടെ കുടിശ്ശിക അടച്ചുതീര്‍ക്കണം; അലഹബാദ് ഹൈക്കോടതി
Next Article
advertisement
പാലക്കാട് 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; നിയമനടപടികളുമായി മുന്നോട്ടെന്ന് കുട്ടിയുടെ അമ്മ
പാലക്കാട് 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; നിയമനടപടികളുമായി മുന്നോട്ടെന്ന് കുട്ടിയുടെ അമ്മ
  • കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അമ്മ പ്രസീത.

  • മുറിവുണ്ടെന്ന് പറഞ്ഞിട്ടും ആശുപത്രി ജീവനക്കാർ ഓയിന്‍മെന്റ് പുരട്ടിയതോടെ കൈ മുറിച്ചുമാറ്റി.

  • കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമാണെന്നും, നീതി ലഭിക്കണമെന്നുമാണ് അമ്മ പ്രസീതയുടെ ആവശ്യം.

View All
advertisement