ഡൊമിനോസ് v/s ഡൊമിനിക്; പിസ്സ കമ്പനികൾ തമ്മിൽ അടി; ലോഗോ കോപ്പിയടിച്ചതിന് കോടതിയുടെ വിലക്ക്
- Published by:Vishnupriya S
- news18-malayalam
Last Updated:
ഡോമിനോസ് ഉപയോഗിച്ചതിന് സമാനമായ അക്ഷരങ്ങൾ ഉപയോഗിച്ച് ചതുരാകൃതിയിലുള്ള ഫോർമാറ്റിൽ തന്നെയാണ് ഡൊമിനിക് പിസ്സ ലോഗോ തയ്യാറാക്കിയത്
ഡൊമിനോസ് പിസയുടെ വ്യാപാരമുദ്ര അനുകരിച്ചതിന് ഡൊമിനിക് പിസ്സയ്ക്ക് താക്കീതുമായി ദില്ലി ഹൈക്കോടതി. ഈ ലോഗോ ഉപയോഗിക്കുന്നതിൽ നിന്നും ഗാസിയാബാദ് ആസ്ഥാനമായുള്ള പിസ്സ കമ്പനിയായ ഡൊമിനിക് പിസ്സയെ കോടതി വിലക്കിയിട്ടുമുണ്ട്. ‘ഡൊമിനോസ് പിസ്സ’യും ‘ഡൊമിനിക്‌സ് പിസ്സ’യും പേരിൽ പോലും സാമ്യമുണ്ടെന്നും സമാനമായ ലോഗോ ഉപയോഗിക്കുന്നത് വഞ്ചനയാണെന്നും ജസ്റ്റിസ് സി ഹരിശങ്കർ പറഞ്ഞു. ശരാശരി ബുദ്ധിയും ഓർമ്മയുമുള്ള ഒരു ഉപഭോക്താവ് ഡൊമിനോയുടെ ഔട്ട്‌ലെറ്റ് സന്ദർശിക്കുകയും തുടർന്ന് ഡൊമിനിക്‌സ് പിസ്സ ഔട്ട്‌ലെറ്റ് സന്ദർശിക്കുകയും ചെയ്താൽ ഉൽപ്പന്നങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു.
പ്രത്യേകിച്ചും ഡൊമിനിക്ക് പിസ്സ അതിന്റെ ലോഗോയെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുത്ത രീതി ഈ സാധ്യത വർദ്ധിപ്പിക്കും. ഡോമിനോസ് പിസ്സ ഉപയോഗിച്ചതിന് സമാനമായ അക്ഷരങ്ങൾ ഉപയോഗിച്ച് ചതുരാകൃതിയിലുള്ള ഫോർമാറ്റിൽ തന്നെയാണ് ഡൊമിനിക് പിസ്സ ലോഗോ തയ്യാറാക്കിയത്. സമാനമായ പേര് ഉപയോഗിച്ചതിന് ഡൊമിനിക് പിസ്സയ്‌ക്കെതിരെ ഡൊമിനോസ് ഫയൽ ചെയ്ത വ്യാപാരമുദ്രാ ലംഘന കേസ് പരിഗണിക്കുകയായിരുന്നു കോടതി.
Location :
New Delhi,Delhi
First Published :
October 02, 2023 5:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
ഡൊമിനോസ് v/s ഡൊമിനിക്; പിസ്സ കമ്പനികൾ തമ്മിൽ അടി; ലോഗോ കോപ്പിയടിച്ചതിന് കോടതിയുടെ വിലക്ക്