'ഇന്ത്യ മതേതര രാഷ്ട്രം': വിമാനത്താവളത്തില്‍ മുസ്ലീങ്ങള്‍ക്ക് പ്രത്യേക പ്രാര്‍ത്ഥനാ മുറി വേണമെന്ന ഹര്‍ജിയില്‍ എതിര്‍പ്പുമായി ഗുവാഹത്തി ഹൈക്കോടതി
- Published by:Sarika KP
- news18-malayalam
Last Updated:
ഗുവാഹത്തി വിമാനത്താവളത്തിൽ മുസ്ലീങ്ങൾക്ക് നിസ്കരിക്കാൻ പ്രത്യേക പ്രാർത്ഥനാ മുറി വേണമെന്നാവശ്യപ്പെട്ട് റാണ സെയ്ദുർ സമാൻ എന്നയാളാണ് പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്.
ഗുവാഹത്തി വിമാനത്താവളത്തില്‍ മുസ്ലീങ്ങള്‍ക്ക് പ്രത്യേക പ്രാര്‍ത്ഥനാ മുറി വേണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍ (PIL) ശക്തമായ എതിര്‍പ്പ് പ്രകടപ്പിച്ച് ഗുവാഹത്തി ഹൈക്കോടതി. പൊതുതാല്‍പര്യ ഹര്‍ജിയില്‍ നോട്ടീസ് പുറപ്പെടുവിക്കാൻ ഗുവാഹത്തി ഹൈക്കോടതി വെള്ളിയാഴ്ച വിസമ്മതിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 25 അത്തരമൊരു അവകാശം ഉറപ്പുനൽകുന്നുണ്ടോയെന്ന് ചീഫ് ജസ്റ്റിസ് സന്ദീപ് മേത്തയും ജസ്റ്റിസ് സുസ്മിത ഫുകൻ ഖൗണ്ടും അടങ്ങുന്ന ബെഞ്ച് ഹർജിക്കാരനോട് ചോദിച്ചു. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി.
ഗുവാഹത്തി വിമാനത്താവളത്തിൽ മുസ്ലീങ്ങൾക്ക് നിസ്കരിക്കാൻ പ്രത്യേക പ്രാർത്ഥനാ മുറി വേണമെന്നാവശ്യപ്പെട്ട് റാണ സെയ്ദുർ സമാൻ എന്നയാളാണ് പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. വിമാനത്താവളത്തിൽ സ്‌മോക്കിംഗ് സോണുകളും സ്‌പാകളും റസ്‌റ്റോറന്റുകളുമൊക്കെ ഉണ്ടെന്നും അതിനാൽ നിസ്കാര മുറി കൂടി വേണമെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ ഇത്തരം പ്രാർത്ഥനാ മുറികള്‍ സ്ഥാപിക്കാത്തത് മൂലം ഏതെങ്കിലും അടിസ്ഥാന അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോയെന്നുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം.
Location :
New Delhi,New Delhi,Delhi
First Published :
October 01, 2023 1:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
'ഇന്ത്യ മതേതര രാഷ്ട്രം': വിമാനത്താവളത്തില്‍ മുസ്ലീങ്ങള്‍ക്ക് പ്രത്യേക പ്രാര്‍ത്ഥനാ മുറി വേണമെന്ന ഹര്‍ജിയില്‍ എതിര്‍പ്പുമായി ഗുവാഹത്തി ഹൈക്കോടതി