Electoral Bonds Case | 'ഭരണഘടനാവിരുദ്ധം' ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കണമെന്ന് സുപ്രീംകോടതി

Last Updated:

ഇലക്ടറൽ ബോണ്ട്  സ്കീം റദ്ദാക്കിയ സുപ്രീംകോടതി, ബോണ്ട് സംവിധാനം വിവരാവകാശ നിയമത്തിന്റെ ലംഘനമാണെന്നും വിലയിരുത്തി

സുപ്രീം കോടതി
സുപ്രീം കോടതി
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്ബിഐ) നിന്ന് ഇലക്ടറൽ ബോണ്ടുകൾ വാങ്ങി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നതുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. ഇലക്ടറൽ ബോണ്ട്  സ്കീം റദ്ദാക്കിയ സുപ്രീംകോടതി,   ബോണ്ട് സംവിധാനം വിവരാവകാശ നിയമത്തിന്റെ ലംഘനമാണെന്നും വിലയിരുത്തി. ഇലക്ടറൽ ബോണ്ടുകളെ ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിച്ച സുപ്രീം കോടതി, കള്ളപ്പണം തടയുന്നുവെന്ന് പറഞ്ഞ് വോട്ടറുടെ അറിയാനുള്ള അവകാശത്തെ ലംഘിക്കാനാവില്ലെന്ന് വ്യക്തമാക്കി.
രാഷ്‌ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നത് സുതാര്യമാക്കാൻ  2018ലെ പൊതു ബജറ്റിലാണ് ഇലക്‌ടറൽ ബോണ്ട് സ്കീം കേന്ദ്ര സർക്കാർ കൊണ്ടുവന്നത്.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന പൗരന്മാരുടെ വിവരാവകാശത്തെയും അഭിപ്രായപ്രകടനത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തെയും ഇലക്‌ട്രൽ ബോണ്ടുകൾ ലംഘിക്കുന്നതായി ചീഫ് ജസ്റ്റിസ് (സിജെഐ) ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിൽ രാഷ്ട്രീയ സ്വകാര്യതയ്ക്കുള്ള പൗരൻ്റെ അവകാശവും ഉൾപ്പെടുന്നു. രാഷട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന ഫണ്ടിന്റെ വിശദാംശങ്ങളറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും  ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. പദ്ധതിയുടെ സുതാര്യതയും നിയമസാധുതയും പരിശോധിച്ചാണ് സുപ്രീംകോടതി വിധി പറഞ്ഞത്.
advertisement
കള്ളപ്പണം തടയാൻ എന്ന പേരിൽ വിവരാവകാശം തടസപ്പെടുത്താൻ കഴിയില്ല. സംഭാവന നൽകുന്നവർക്ക് സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ സ്വാധീനം ഉണ്ടാകും എന്നും കോടതി നിരീക്ഷിച്ചു. കള്ളപ്പണം നിയന്ത്രിക്കാനുള്ള ഏക മാർഗം ഇലക്ടറല്‍ ബോണ്ടല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ബാങ്കുകളോട് ഇലക്ടറൽ ബോണ്ടുകൾ വിതരണം ചെയ്യുന്നത് നിർത്തണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ഇലക്ടറൽ ബോണ്ടുകളെക്കുറിച്ചുള്ള റിപ്പോർട്ട് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് (എസ്ബിഐ) കോടതി  ആവശ്യപ്പെട്ടു.
ഇലക്ടറൽ ബോണ്ടുകൾ വഴിയുള്ള സംഭാവനകളുടെ വിശദാംശങ്ങളും സംഭാവനകൾ സ്വീകരിച്ച രാഷ്ട്രീയ പാർട്ടികളുടെ വിശദാംശങ്ങളും മാർച്ച് ആറിനകം എസ്ബിഐ നൽകണമെന്നും കോടതി പറഞ്ഞു. മാർച്ച് 31-നകം ഇലക്ടറൽ ബോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാനും സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Law/
Electoral Bonds Case | 'ഭരണഘടനാവിരുദ്ധം' ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കണമെന്ന് സുപ്രീംകോടതി
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement