ഭർത്താവിന്‍റെ ക്രൂരതയ്ക്കെതിരെ കേസ് നൽകാൻ രണ്ടാം ഭാര്യയ്ക്ക് അവകാശമില്ലെന്ന് കർണാടക ഹൈക്കോടതി

Last Updated:

പരാതിക്കാരി ഒരു പുരുഷന്റെ രണ്ടാം ഭാര്യയാണെങ്കിൽ, അത് അവരുടെ വിവാഹം അസാധുവാക്കുന്നുവെന്ന് ജസ്റ്റിസ് എസ് രാച്ചയ്യയുടെ സിംഗിൾ ജഡ്ജി ബെഞ്ച് പറഞ്ഞു

കോടതി ഉത്തരവ്
കോടതി ഉത്തരവ്
ബെംഗളൂരു: ഭർത്താവിന്‍റെ ഭാഗത്തുനിന്നുള്ള ക്രൂരതയ്‌ക്കോ മോശമായ പെരുമാറ്റത്തിനോ രണ്ടാം ഭാര്യയ്ക്ക് പരാതി നൽകാനാകില്ലെന്ന് കർണാടക ഹൈക്കോടതി. ഇത്തരം ഹർജികൾ പരിഗണിക്കില്ലെന്ന് കർണാടക ഹൈക്കോടതി പറഞ്ഞു. ഇന്ത്യൻ പീനൽ കോഡിന്റെ (ഐപിസി) ക്രൂരതയ്ക്ക് വിധേയയായ വിവാഹിതയായ സ്ത്രീയെ കൈകാര്യം ചെയ്യുന്ന സെക്ഷൻ 498 (എ) പ്രകാരമുള്ള പരാതികൾ രണ്ടാം ഭാര്യ ഫയൽ ചെയ്താൽ പരിഗണിക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
പരാതിക്കാരി ഒരു പുരുഷന്റെ രണ്ടാം ഭാര്യയാണെങ്കിൽ, അത് അവരുടെ വിവാഹം അസാധുവാക്കുന്നുവെന്ന് ജസ്റ്റിസ് എസ് രാച്ചയ്യയുടെ സിംഗിൾ ജഡ്ജി ബെഞ്ച് പറഞ്ഞു. 46 കാരനായ പുരുഷന്റെ ശിക്ഷ റദ്ദാക്കിയ കോടതി, പരാതിക്കാരിയായ സ്ത്രീയെ രണ്ടാം ഭാര്യയായി പരിഗണിച്ചാൽ 498-എ വകുപ്പ് പ്രകാരം നൽകിയ പരാതി പരിഗണിക്കില്ലെന്ന് പറഞ്ഞു.
“താഴെയുള്ള കോടതികൾ ഈ വശത്ത് തത്വങ്ങളും നിയമവും പ്രയോഗിക്കുന്നതിൽ തെറ്റ് വരുത്തി. അതിനാൽ, റിവിഷണൽ അധികാരപരിധി വിനിയോഗിക്കുന്നതിൽ ഈ കോടതിയുടെ ഇടപെടൽ ന്യായമാണ്,” ഹൈക്കോടതി വിധിയിൽ കൂട്ടിച്ചേർത്തു.
advertisement
കർണാടകത്തിലെ തുമകുരു ജില്ലയിലെ വിറ്റവതനഹള്ളി സ്വദേശിയായ കണ്ഠരാജു സമർപ്പിച്ച ക്രിമിനൽ റിവിഷൻ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. അഞ്ച് വർഷമായി ഒരുമിച്ചു ജീവിക്കുകയും ഒരുമകനുണ്ടായിരിക്കുകയും ചെയ്ത കാന്തരാജിന്റെ രണ്ടാം ഭാര്യ തളർവാതരോഗിയാണെന്ന് പരാതിയിൽ പറയുന്നു. അവളുടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് അവളെ ഉപദ്രവിക്കുകയും ക്രൂരമായി പെരുമാറുകയും ചെയ്യുന്നുണ്ട്.
2019 ജനുവരിയിൽ തുമാകൂരിലെ വിചാരണ കോടതി ഭർത്താവ് കുറ്റക്കാരനാണെന്ന് കണ്ടെത്തി, എന്നാൽ അതേ വർഷം തന്നെ കണ്ഠരാജു റിവിഷൻ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിൽ ഏറെ കാലം നീണ്ട വിചാരണയ്ക്കൊടുവിലാണ് കണ്ഠരാജുവിനെ കുറ്റവിമുക്തനാക്കിയത്. കീഴ്‌ക്കോടതിയുടെ ഉത്തരവ് റദ്ദാക്കി, രണ്ടാം ഭാര്യക്ക് സെക്ഷൻ 498 എ പ്രകാരം പരാതി നൽകാൻ അർഹതയില്ലെന്ന് ഹൈക്കോടതി വിധിന്യായത്തിലൂടെ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Law/
ഭർത്താവിന്‍റെ ക്രൂരതയ്ക്കെതിരെ കേസ് നൽകാൻ രണ്ടാം ഭാര്യയ്ക്ക് അവകാശമില്ലെന്ന് കർണാടക ഹൈക്കോടതി
Next Article
advertisement
പാലക്കാട് 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; നിയമനടപടികളുമായി മുന്നോട്ടെന്ന് കുട്ടിയുടെ അമ്മ
പാലക്കാട് 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; നിയമനടപടികളുമായി മുന്നോട്ടെന്ന് കുട്ടിയുടെ അമ്മ
  • കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അമ്മ പ്രസീത.

  • മുറിവുണ്ടെന്ന് പറഞ്ഞിട്ടും ആശുപത്രി ജീവനക്കാർ ഓയിന്‍മെന്റ് പുരട്ടിയതോടെ കൈ മുറിച്ചുമാറ്റി.

  • കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമാണെന്നും, നീതി ലഭിക്കണമെന്നുമാണ് അമ്മ പ്രസീതയുടെ ആവശ്യം.

View All
advertisement