'മലയാളികള്‍ക്ക് ഈഗോ; സംസ്ഥാനത്തിന്‍റെ വികസനത്തിന് അതിഥി തൊഴിലാളികള്‍ നല്‍കുന്ന സംഭാവന വലുത്'; ഹൈക്കോടതി

Last Updated:

മലയാളികളിലേറെയും പൊതുവേ ഈഗോ വെച്ചുപുലർത്തുന്നവരാണെന്നും കഠിനാധ്വാനത്തിന് തയ്യാറാകാത്തവരാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി

ഹൈക്കോടതി
ഹൈക്കോടതി
കൊച്ചി: കേരളത്തിന്‍റെ വികസനത്തിന് അതിഥി തൊഴിലാളികള്‍ നല്‍കുന്ന സംഭാവന വളരെ വലുതാണെന്ന് ഹൈക്കോടതി. മലയാളികളിലേറെയും പൊതുവേ ഈഗോ വെച്ചുപുലർത്തുന്നവരാണെന്നും കഠിനാധ്വാനത്തിന് തയ്യാറാകാത്തവരാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. അതിഥി തൊഴിലാളികൾ മൂലമാണ് കേരളത്തിൽ പല ജോലികളും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം നെട്ടൂരിലെ മൊത്തവ്യാപാര മേഖലയിൽനിന്ന് അതിഥിത്തൊഴിലാളികളെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം വാക്കാൽ പരാമര്‍ശിച്ചത്. കഠിനാധ്വാനത്തിന് മലയാളികൾ തയ്യാറാകാതെ വന്നതാണ് അതിഥിത്തൊഴിലാളികളുടെ വരവിന് കാരണമായതെന്നും കോടതി പറഞ്ഞു.
നെട്ടൂരിലെ മാർക്കറ്റിൽ അതിഥിത്തൊഴിലാളികൾക്ക്  താമസിക്കാനും ഭക്ഷണം പാകം ചെയ്യാനുമുള്ള സൗകര്യം വ്യാപാരികള്‍ നല്‍കിയിരുന്നു. എന്നാൽ, ഇവരില്‍ ചിലരുടെ ലഹരിമരുന്ന് ഉപയോഗം മറ്റ് തൊഴിലാളികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് ആരോപിച്ചാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ ജില്ലാ കളക്ടർ അന്വേഷണം നടത്തി റിപ്പോർട്ട്‌ നൽകാൻ കോടി നിർദേശം നല്‍കിയിട്ടുണ്ട്. ഹർജിയിലെ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ഒരു മാസത്തിനുശേഷം ഹർജി വീണ്ടും പരിഗണിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Law/
'മലയാളികള്‍ക്ക് ഈഗോ; സംസ്ഥാനത്തിന്‍റെ വികസനത്തിന് അതിഥി തൊഴിലാളികള്‍ നല്‍കുന്ന സംഭാവന വലുത്'; ഹൈക്കോടതി
Next Article
advertisement
കാസർഗോഡ് സ്കൂളിലെ പലസ്തീൻ ഐക്യദാർഢ്യ മെെം തടസ്സപ്പെടുത്തിയ അധ്യാപകരുടെ നടപടിയില്‍ തെറ്റില്ലെന്ന് DDE
കാസർഗോഡ് സ്കൂളിലെ പലസ്തീൻ ഐക്യദാർഢ്യ മെെം തടസ്സപ്പെടുത്തിയ അധ്യാപകരുടെ നടപടിയില്‍ തെറ്റില്ലെന്ന് DDE
  • വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിദ്യാർത്ഥികൾക്ക് മൈം അവതരിപ്പിക്കാൻ അവസരം നൽകുമെന്ന് ഉറപ്പുനൽകി.

  • ഡിഡിഇയുടെ റിപ്പോർട്ടിൽ അധ്യാപകരുടെ ഭാഗത്തുനിന്ന് മനഃപൂർവമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് സൂചിപ്പിക്കുന്നു.

  • കുമ്പള ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ കലോത്സവം ബഹളത്തിലും ലാത്തിച്ചാർജിലുമാണ് സമാപിച്ചത്.

View All
advertisement