മാതാപിതാക്കളെ നോക്കാത്ത മക്കൾക്ക് അവരുടെ സ്വത്തിൽ അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതി

Last Updated:

മാതാപിതാക്കൾക്ക് ഭക്ഷണവും കിടക്കാനുള്ള ഇടവും നൽകുന്നതോടെ മക്കളുടെ കടമ അവസാനിക്കുന്നില്ലെന്ന് ഹൈക്കോടതി

മദ്രാസ് ഹൈക്കോടതി
മദ്രാസ് ഹൈക്കോടതി
ചെന്നൈ: ആഹാരം മാത്രമല്ല, പ്രായമായ മാതാപിതാക്കൾക്ക് അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യമുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും മക്കളുടെ കടമയാണെന്ന് മദ്രാസ് ഹൈക്കോടതി. ഇക്കാര്യത്തിൽ  വീഴ്ചവരുത്തുന്ന മക്കൾക്ക് മാതാപിതാക്കളുടെ സ്വത്തിൻമേൽ അവകാശം ഉന്നയിക്കാനാവില്ലെന്ന് കോടതി വിധിച്ചു.
തിരുപ്പൂർ സ്വദേശി ഷക്കീരാബീഗം മകൻ മുഹമ്മദ് ദയാന് നൽകിയ ഭൂമി തിരിച്ചെടുത്ത സബ് രജിസ്ട്രാറുടെ നടപടി ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് എസ് എം സുബ്രഹ്‌മണ്യന്റെ സുപ്രധാന വിധി.
മക്കൾ സംരക്ഷിച്ചില്ലെങ്കിൽ വസ്തു തിരിച്ചെടുക്കുമെന്ന വ്യവസ്ഥ ആധാരത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽപ്പോലും അത് തിരിച്ചെടുക്കാൻ മാതാപിതാക്കൾക്ക് അധികാരമുണ്ടാവുമെന്ന് കോടതി വ്യക്തമാക്കി. മകൻ സംരക്ഷിക്കുമെന്ന പ്രതീക്ഷയിൽ തന്റെ പേരിലുണ്ടായിരുന്ന വസ്തു 2020 ഒക്ടോബറിലാണ് ഷക്കീരാബീഗം മകന് എഴുതിക്കൊടുത്തത്.
advertisement
എന്നാൽ, സ്വത്തു കിട്ടിയതോടെ മകൻ അവഗണിക്കാൻ തുടങ്ങി. തുടർന്ന് ഭൂമി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മാതാവ് ജില്ലാഭരണകൂടത്തിന് പരാതി നൽകി. മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിനായി തമിഴ്‌നാട് സർക്കാർ കൊണ്ടുവന്ന നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് സബ് രജിസ്ട്രാർ വസ്തുക്കൈമാറ്റം റദ്ദാക്കി. ഇതിനെ ചോദ്യംചെയ്ത് മുഹമ്മദ് ദയാൻ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി സബ്‌ രജിസ്ട്രാറുടെ നടപടി ശരിവെച്ചത്.
Also Read- ലൈംഗികബന്ധം പരസ്പരസമ്മതത്തോടെയെന്ന് വാട്സാപ്പ് ചാറ്റ്; കൂട്ടബലാത്സംഗക്കേസ് പ്രതിക്ക് മുൻകൂർ ജാമ്യം
മാതാപിതാക്കൾക്ക് ഭക്ഷണവും കിടക്കാനുള്ള ഇടവും നൽകുന്നതോടെ മക്കളുടെ കടമ അവസാനിക്കുന്നില്ലെന്ന് പറഞ്ഞ ഹൈക്കോടതി, അവർ അന്തസ്സോടെ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണമെന്നും വ്യക്തമാക്കി. മുതിർന്ന പൗരൻമാർ അന്തസുള്ള ജീവിതം നയിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാഭരണകൂടത്തിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
advertisement
Summary: Madras High Court stated that It is the obligation of children to maintain their parents not only by providing food and shelter but also by ensuring that they lead a normal life with security and dignity.
മലയാളം വാർത്തകൾ/ വാർത്ത/Law/
മാതാപിതാക്കളെ നോക്കാത്ത മക്കൾക്ക് അവരുടെ സ്വത്തിൽ അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതി
Next Article
advertisement
പാലക്കാട് 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; നിയമനടപടികളുമായി മുന്നോട്ടെന്ന് കുട്ടിയുടെ അമ്മ
പാലക്കാട് 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; നിയമനടപടികളുമായി മുന്നോട്ടെന്ന് കുട്ടിയുടെ അമ്മ
  • കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അമ്മ പ്രസീത.

  • മുറിവുണ്ടെന്ന് പറഞ്ഞിട്ടും ആശുപത്രി ജീവനക്കാർ ഓയിന്‍മെന്റ് പുരട്ടിയതോടെ കൈ മുറിച്ചുമാറ്റി.

  • കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമാണെന്നും, നീതി ലഭിക്കണമെന്നുമാണ് അമ്മ പ്രസീതയുടെ ആവശ്യം.

View All
advertisement