Nithari Killings: രാജ്യത്തെ നടുക്കിയ നിഥാരി കൊലപാതക പരമ്പര; വധശിക്ഷ വിധിച്ച 12 കേസുകളിൽ മുഖ്യപ്രതിയെ കുറ്റവിമുക്തനാക്കി
- Published by:Rajesh V
- news18-malayalam
Last Updated:
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണ് നിഥാരി കൂട്ടക്കൊല. 17 ഓളം കുട്ടികളുടെ അസ്ഥികൂടമാണ് കണ്ടെടുത്തത്
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ നിഥാരി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി സുരേന്ദ്ര കോലിയെ കോടതി കുറ്റവിമുക്തനാക്കി. വിചാരണകോടതി വധശിക്ഷ വിധിച്ച 12 കേസുകളിലാണ് സുരേന്ദ്ര കോലിയെ അലഹാബാദ് ഹൈക്കോടതി വെറുതെവിട്ടത്. കേസിലെ മറ്റൊരുപ്രതിയായ മൊനീന്ദര്‍ സിങ് പാന്ഥറിനെ രണ്ടുകേസുകളിലും കുറ്റവിമുക്തനാക്കി. ഈ കേസുകളില്‍ മൊനീന്ദര്‍ സിങ്ങിനും വിചാരണ കോടതി നേരത്തെ വധശിക്ഷ വിധിച്ചിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണ് നിഥാരി കൂട്ടക്കൊല. 2005 മുതല്‍ 2006 വരെയുള്ള കാലയളവിലാണ് കൊലപാതക പരമ്പര അരങ്ങേറിയത്. 2006 ഡിസംബറില്‍ നിഥാരിയിലെ അഴുക്കുചാലില്‍നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതോടെയാണ് കൂട്ടക്കൊല പുറംലോകമറിഞ്ഞത്. 17 ഓളം കുട്ടികളുടെ അസ്ഥികൂടമാണ് ഇവിടെനിന്ന് കണ്ടെടുത്തത്. കുട്ടികളെ മിഠായിയും ചോക്ലേറ്റും നല്‍കി വീട്ടിലേക്ക് കൊണ്ടുവന്ന സുരേന്ദ്ര കോലി ഇവരെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞു.
advertisement
കുട്ടികളുടെ മൃതദേഹങ്ങളോടും ഇയാള്‍ ലൈംഗികാതിക്രമം നടത്തിയതായും മൃതദേഹാവശിഷ്ടങ്ങള്‍ ഭക്ഷിച്ചതായും പൊലീസ് പറഞ്ഞിരുന്നു. കൃത്യം നടത്തിയ ശേഷം മൃതദേഹാവശിഷ്ടങ്ങളും അസ്ഥികളും വീടിന് പിറകിലെ കുഴിയിലാണ് പ്രതികള്‍ ഉപേക്ഷിച്ചിരുന്നത്. കോലിയുടെ തൊഴിലുടമയായ മൊനീന്ദര്‍ സിങ് പാന്ഥര്‍ക്കും കൃത്യത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഇയാളും കേസില്‍ പിടിയിലായത്.
നിഥാരി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് 16 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കൊലപാതകം, ബലാത്സംഗം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. കൂട്ടക്കൊലക്കേസില്‍ പ്രതികള്‍ക്ക് വിചാരണകോടതി വധശിക്ഷയും വിധിച്ചിരുന്നു. 2014 സെപ്റ്റംബര്‍ എട്ടിന് സുരേന്ദ്ര കോലിയുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങിയെങ്കിലും സുപ്രീംകോടതി റദ്ദാക്കി. വധശിക്ഷ നടപ്പാക്കുന്നതിന്റെ ഒന്നരമണിക്കൂര്‍ മുമ്പായിരുന്നു ഇത്.
advertisement
Summary: Allahabad High Court has acquitted Nithari killings case prime accused Surendra Koli in 12 cases in which he was awarded a death penalty by the trial Court. Koli was sentenced to death over 10 cases in connection with the Nithari killings.
Location :
New Delhi,New Delhi,Delhi
First Published :
October 16, 2023 12:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
Nithari Killings: രാജ്യത്തെ നടുക്കിയ നിഥാരി കൊലപാതക പരമ്പര; വധശിക്ഷ വിധിച്ച 12 കേസുകളിൽ മുഖ്യപ്രതിയെ കുറ്റവിമുക്തനാക്കി