'വിർച്വൽ ഹിയറിങ്ങ് നിർത്തിയോ?'; ഹൈക്കോടതികളോട് സുപ്രീം കോടതി; വിശദീകരണം നൽകാനും ആവശ്യം

Last Updated:

ജഡ്ജിമാർക്ക് ടെക്നോളജി അറിയില്ല എന്ന കാരണം കൊണ്ട് കക്ഷികളെയും അഭിഭാഷകരെയും ബുദ്ധിമുട്ടിക്കാനാകില്ലെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

സുപ്രീം കോടതി
സുപ്രീം കോടതി
വിർച്വൽ ഹിയറിങ്ങുകൾ നിർത്തിയോ? എന്ന് ഹൈക്കോടതികളോട് സുപ്രീം കോടതി. ഇക്കാര്യത്തിൽ വിശദീകരണം നൽകാനും നിർത്തിയെങ്കിൽ അതിന്റെ കാരണം ബോധിപ്പിക്കാനും ഓരോ സംസ്ഥാനങ്ങളിലെയും ഹൈക്കോടതികളോടും ട്രിബൂണലുകളോടും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഈ വിഷയം ഉന്നയിക്കാൻ സുപ്രീംകോടതി വളരെക്കാലമായി ആലോചിക്കുകയായിരുന്നു എന്നും ഹൈബ്രിഡ് ഹിയറിംഗുകൾ നിർത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് ഹൈക്കോടതികളോടും ട്രൈബ്യൂണലുകളോടും പ്രതികരണം തേടിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
പഞ്ചാബ്, ഹരിയാന ഹൈക്കോടതികൾ വീഡിയോ കോൺഫറൻസിങ് വഴിയുള്ള ഹിയറിങ്ങുകൾ പൂർണമായും നിർത്തിയതായി ചൂണ്ടിക്കാട്ടിയുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി. “ഈ വിഷയം ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് നന്ദി. ഞങ്ങൾ വളരെക്കാലമായി ചോദിക്കാൻ ആഗ്രഹിക്കുന്ന കാര്യമാണിത്. വെർച്വൽ ഹിയറിങ്ങുകൾ നിർത്തലാക്കിയ ഹൈക്കോടതികളോട് അതിനുള്ള വിശദീകരണം ഞങ്ങൾ ചോദിക്കും,”സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.
ഇതു സംബന്ധിച്ച് രാജ്യത്തെ എല്ലാ ഹൈക്കോടതികൾക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഇതിനു പുറമേ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (NCLT), നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ (NCLAT), നാഷണൽ ഗ്രീൻ ട്രിബ്യൂണൽ (NGT) എന്നിവയ്ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. വെർച്വൽ ഹിയറിങ്ങുകൾ നിർത്തലാക്കിയോ എന്നതിനെക്കുറിച്ച് ട്രൈബ്യൂണലുകളുടെ രജിസ്ട്രാർമാരിൽ നിന്നും കോടതി പ്രതികരണം തേടിയിട്ടുണ്ട്.
advertisement
ജഡ്ജിമാർക്ക് ടെക്നോളജി അറിയില്ല എന്ന കാരണം കൊണ്ട് കക്ഷികളെയും അഭിഭാഷകരെയും ബുദ്ധിമുട്ടിക്കാനാകില്ലെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. ഇത്തരം സേവനങ്ങൾ കോവിഡ് പോലുള്ള സാഹചര്യങ്ങളിൽ മാത്രം ഉപയോ​ഗിച്ചാൽ പോരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിർച്വൽ ഹിയറിങ്ങ് മൗലികാവകാശമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള മറ്റ് മൂന്ന് ഹർജികളും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ഓൾ ഇന്ത്യ ജൂറിസ്റ്റ് അസോസിയേഷൻ, നാഷണൽ ഫെഡറേഷൻ ഓഫ് സൊസൈറ്റീസ് ഫോർ ഫാസ്റ്റ് ജസ്റ്റിസ്, അഭിഭാഷകൻ വരുൺ ഠാക്കൂർ എന്നിവരാണ് ഈ ഹർജികൾ സമർപ്പിച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Law/
'വിർച്വൽ ഹിയറിങ്ങ് നിർത്തിയോ?'; ഹൈക്കോടതികളോട് സുപ്രീം കോടതി; വിശദീകരണം നൽകാനും ആവശ്യം
Next Article
advertisement
രണ്ടാമത്തെ വീഡിയോ വന്നതോടെ ദീപക് അസ്വസ്ഥനായി; ജന്മദിനപ്പിറ്റേന്ന് മനസ്സ്‌ തകർന്ന് മടക്കം
രണ്ടാമത്തെ വീഡിയോ വന്നതോടെ ദീപക് അസ്വസ്ഥനായി; ജന്മദിനപ്പിറ്റേന്ന് മനസ്സ്‌ തകർന്ന് മടക്കം
  • യുവതി പങ്കുവച്ച രണ്ടാമത്തെ വീഡിയോയെത്തുടർന്ന് ദീപക്ക് കടുത്ത മാനസിക വിഷമത്തിലായി.

  • 42-ാം ജന്മദിനത്തിന്റെ പിറ്റേന്ന് ദീപക്ക് ആത്മഹത്യ ചെയ്തതോടെ കുടുംബം തളർന്നുവീണു.

  • സോഷ്യൽ മീഡിയയിൽ പ്രചരിച്ച വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ദീപക്കിനെ മാനസികമായി തളർത്തി.

View All
advertisement