കേരള ഹൈക്കോടതി ജഡ്‌ജി നിയമനം: രണ്ടുപേരുകള്‍ കേന്ദ്രം പിടിച്ചുവച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്‌ജിമാരായ ജോണ്‍സണ്‍ ജോണ്‍ (കല്‍പ്പറ്റ), ജി ഗിരീഷ് (തൃശൂര്‍), സി പ്രദീപ്‌കുമാര്‍ (കോഴിക്കോട്) എന്നിവരെ ഹൈക്കോടതി അഡീഷണല്‍ ജഡ്‌ജിമാരായി നിയമിച്ചപ്പോള്‍, പ്രിന്‍സിപ്പല്‍ സെഷന്‍ഡ് ജഡ്‌ജ് എം ബി സ്‌നേഹലത (കൊല്ലം), ഹൈക്കോടതി രജിസ്‌ട്രാര്‍ ജനറല്‍ പി കൃഷ്‌ണകുമാര്‍ എന്നിവര്‍ക്കായുള്ള ശുപാര്‍ശ അംഗീകരിച്ചില്ല
കൊച്ചി: കേരള ഹൈക്കോടതി ജഡ്‌ജിമാരായി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം നല്‍കിയ 5 പേരുള്‍പ്പെട്ട ശുപാര്‍ശ പട്ടികയില്‍നിന്ന് രണ്ടുപേരുകള്‍ കേന്ദ്രസര്‍ക്കാര്‍ പിടിച്ചുവച്ചു. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്‌ജിമാരായ ജോണ്‍സണ്‍ ജോണ്‍ (കല്‍പ്പറ്റ), ജി ഗിരീഷ് (തൃശൂര്‍), സി പ്രദീപ്‌കുമാര്‍ (കോഴിക്കോട്) എന്നിവരെ ഹൈക്കോടതി അഡീഷണല്‍ ജഡ്‌ജിമാരായി നിയമിച്ചപ്പോള്‍, പ്രിന്‍സിപ്പല്‍ സെഷന്‍ഡ് ജഡ്‌ജ് എം ബി സ്‌നേഹലത (കൊല്ലം), ഹൈക്കോടതി രജിസ്‌ട്രാര്‍ ജനറല്‍ പി കൃഷ്‌ണകുമാര്‍ എന്നിവര്‍ക്കായുള്ള ശുപാര്‍ശ അംഗീകരിച്ചില്ല.
പിടിച്ചുവച്ച പേരുകള്‍ സുപ്രീം കോടതിക്ക് തിരിച്ചയയ്‌ക്കുകയോ പിന്നീട് തീരുമാനമെടുക്കുകയോ ചെയ്യാം. ഹൈക്കോടതി ജഡ്‌ജിമാരായി കേരളത്തില്‍നിന്ന് ശുപാര്‍ശ ചെയ്യപ്പെട്ട ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പട്ടികയ്‌ക്ക് കേന്ദ്രനിയമമന്ത്രാലയം പൂര്‍ണാംഗീകാരം നല്‍കാതിരിക്കുന്നത് ആദ്യമാണ്. അഭിഭാഷകരില്‍നിന്ന് നേരിട്ട് ഹൈക്കോടതി ജഡ്‌ജിമാരായി നിയമിക്കാന്‍ ശിപാര്‍ശ ചെയ്യപ്പെടുന്ന പേരുകള്‍ കേന്ദ്രം പിടിച്ചുവയ്‌ക്കാറുണ്ടെങ്കിലും ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ സ്ഥാനക്കയറ്റത്തില്‍ പൊതുവേ ഇടപെടാറില്ല.
Also Read- ഭാര്യയ്ക്ക് പാചകം അറിയാത്തത് വിവാഹമോചനത്തിന് കാരണമല്ല; ക്രൂരതയായി കണക്കാക്കാനാകില്ല: ഹൈക്കോടതി
advertisement
എം ബി സ്‌നേഹലതയേയും പി കൃഷ്ണകുമാറിനെയും ഹൈക്കോടതി ജഡ്ജിമാരാക്കുന്നതില്‍ ചില എതിര്‍പ്പ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതി കൊളീജിയത്തെ നേരത്തെ അറിയിച്ചിരുന്നു. സ്‌നേഹലത പുറപ്പെടുവിച്ച രണ്ട് ജാമ്യ ഉത്തരവുകളിലാണ് കേന്ദ്രത്തിന്റെ എതിര്‍പ്പ് അറിയിച്ചിരുന്നത്. എന്നാല്‍ സ്‌നേഹലതയുടെ സത്യസന്ധതയില്‍ സംശയം ഇല്ലെന്ന് വ്യക്തമാക്കി ഈ എതിര്‍പ്പ് സുപ്രീംകോടതി കൊളീജിയം അവഗണിക്കുകയായിരുന്നു. പക്ഷേ, വിവാദമായ ജാമ്യ ഉത്തരവുകളെ സംബന്ധിച്ച് കൂടുതല്‍ പരിശോധന വേണമെന്ന നിലപാടാണ് കേന്ദ്രത്തിനുള്ളതെന്നാണ് സൂചന.
ജുഡീഷ്യല്‍ ഓഫീസറായി 10 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ ഉടനെയാണ് പി കൃഷ്ണകുമാറിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ ശുപാര്‍ശ ചെയ്തത്. ഇതിലുള്ള എതിര്‍പ്പ് നേരത്തെ കേന്ദ്രം സുപ്രീംകോടതി കൊളീജിയത്തെ അറിയിച്ചിരുന്നു. എന്നാല്‍, കൊളീജിയം എതിര്‍പ്പ് അവഗണിച്ച് നിയമന ശുപാര്‍ശ നല്‍കുകയായിരുന്നു. ഏതാണ്ട് ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജുഡീഷ്യല്‍ ഓഫീസര്‍മാരെ ഹൈക്കോടതി ജഡ്ജിമാരായി കേരളത്തില്‍ നിന്ന് ശുപാര്‍ശ എത്തുന്നത്.
Location :
New Delhi,New Delhi,Delhi
First Published :
October 19, 2023 11:56 AM IST