ഇത് ശരിയല്ലെന്ന് കോടതി; ബംഗാളിൽ തടവുകാരികൾ ഗർഭിണികളാകുന്നു
- Published by:Sarika KP
- news18-malayalam
Last Updated:
ഇതുവരെ 196 കുട്ടികളെങ്കിലും ഇത്തരത്തിൽ ജനിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
പശ്ചിമ ബംഗാളിലെ ജയിലുകളിലെ വനിത തടവുകാർ ഗർഭിണികളാകുന്നതിൽ ആശങ്ക പങ്കുവെച്ച് കൊൽക്കത്ത ഹൈക്കോടതി. ഇതുവരെ 196 കുട്ടികളെങ്കിലും ഇത്തരത്തിൽ ജനിച്ചിട്ടുണ്ടെന്നും അതിനാൽ സ്ത്രീ തടവുകാരുടെ ജയിലിനുള്ളിൽ ജീവനക്കാർ പ്രവേശിക്കുന്നത് നിരോധിക്കണമെന്നും അമിക്കസ് ക്യൂരി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
ജയിലുകളിൽ മതിയായ സ്ഥലമില്ല എന്ന റിപ്പോർട്ടിനെക്കുറിച്ച് പഠിക്കാൻ, 2018-ൽ അഭിഭാഷകൻ തപസ് കുമാർ ഭഞ്ജയെ കൊൽക്കത്ത കോടതി അമിക്കസ് ക്യൂറിയായി സ്വമേധയാ നിയമിച്ചിരുന്നു. ഇദ്ദേഹമാണ് ഇത്തരമൊരു ഗൗരവമായ വിഷയം ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ അറിയിച്ചത്. വിഷയത്തിൽ അദ്ദേഹം റിപ്പോർട്ടും നിർദേശങ്ങളും സമർപ്പിച്ചു.
advertisement
പശ്ചിമ ബംഗാളിലെ വിവിധ ജയിലുകളിലായി ഇപ്പോൾ 196 കുഞ്ഞുങ്ങൾ കഴിയുന്നുണ്ടെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിൽ പറയുന്നു. സ്ത്രീ തടവുകാരെ പാർപ്പിക്കുന്ന കേന്ദ്രങ്ങളിൽ പുരുഷ ജീവനക്കാർക്ക് പ്രവേശനം നിരോധിക്കണമെന്നും ഭഞ്ജ നിർദ്ദേശിച്ചു. റിപ്പോർട്ടിൻ്റെ പകർപ്പ് സംസ്ഥാനത്തെ അഡ്വക്കേറ്റ് ജനറലിൻ്റെ ഓഫീസിലേക്കും അയച്ചിട്ടുണ്ടെന്ന് ഡിവിഷൻ ബെഞ്ച് അംഗമായ ജസ്റ്റിസ് സുപ്രതിം ഭട്ടാചാര്യ പറഞ്ഞു.
ജയിലുകളിലേക്ക് അയയ്ക്കുന്നിന് മുൻപ് വനിതാ തടവുകാർ ഗർഭിണിയാണോയെന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യം ഉചിതമായി പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. ഗുരുതമായ വിഷയമാണ് അമിക്കസ് ക്യൂറി ഉന്നയിച്ചിരിക്കുന്നത് എന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
Location :
New Delhi,New Delhi,Delhi
First Published :
February 10, 2024 12:56 PM IST