advertisement

Parenting | ഒരു നല്ല രക്ഷിതാവാകണോ? ഈ ആറു കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാം

Last Updated:

ഏറ്റവും നല്ല രക്ഷിതാവായി മാറുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല

കുട്ടികളെ വളർത്തുകയെന്നത് ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയതും ഉത്തരവാദിത്തത്തോടെയും ചെയ്യേണ്ട ജോലിയാണ്. അതിനായി നിങ്ങൾക്ക് പ്രത്യേകിച്ച് തയ്യാറെടുപ്പുകളൊന്നും തന്നെ നടത്താൻ സാധിച്ചില്ലെന്ന് വന്നേക്കും. ചില കാര്യങ്ങളിൽ നിങ്ങളെടുക്കുന്ന തീരുമാനം തെറ്റായിരിക്കും, ചെയ്യുന്നത് അബദ്ധമാവും.. അങ്ങനെ പലതും സംഭവിക്കും. കുട്ടി നിങ്ങളെ നോക്കി ചിരിക്കും, നിർത്താതെ കരയും, വല്ലാതെ ബുദ്ധിമുട്ടിച്ചുവെന്നും വരാം. അതൊന്നും അങ്ങനെ ഒഴിവാക്കാൻ പറ്റുന്ന കാര്യമല്ല.
ഏറ്റവും നല്ല രക്ഷിതാവായി മാറുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും നിങ്ങൾക്ക് കുട്ടിയെ വളർത്തുന്നതിന് ചില നല്ല ശീലങ്ങൾ പിന്തുടരാവുന്നതാണ്. നല്ല രക്ഷിതാവായി മാറാൻ നിങ്ങൾ ചെയ്യേണ്ട 6 കാര്യങ്ങൾ താഴെ പറയുന്നവയാണ്.
കുഞ്ഞിനെ പിന്തുണക്കുകയും വഴികാട്ടിയാവുകയും ചെയ്യുക
കുഞ്ഞുങ്ങളെ വിജയത്തിലേക്ക് നയിക്കാൻ കർക്കശക്കാരായ രക്ഷിതാക്കൾ ആവണമെന്നാണ് മിക്കവരുടെയും ധാരണ. കുട്ടികൾക്ക് വേണ്ടത് പിന്തുണയാണ്. അത് പോലെത്തന്നെ അവർക്ക് ആവശ്യമുള്ള സമയത്ത് കൃത്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യണം.
advertisement
സ്വതന്ത്രമായി മുന്നോട്ട് പോവാൻ പ്രോത്സാഹിപ്പിക്കുക
കുട്ടികൾ സ്വയം കാര്യങ്ങൾ ചെയ്ത് പഠിക്കുന്നതാണ് നല്ലതെന്ന് എല്ലാ നല്ല രക്ഷിതാക്കൾക്കും അറിയാം. സ്വന്തം നിലയിൽ കാര്യങ്ങൾ ചെയ്യുന്നതിന് അവരെ സഹായിക്കുക. ഹോം വർക്ക് ചെയ്യാനും കൂട്ടുകാരെ കണ്ടെത്തുന്നതിനും കുട്ടികളെ സഹായിക്കാൻ രക്ഷിതാക്കൾക്ക് സാധിക്കും. ചെറുപ്പത്തിൽ തന്നെ സ്വതന്ത്രമായി കാര്യങ്ങൾ ചെയ്ത് തുടങ്ങിയാൽ വലുതായാലും അത് കുട്ടികൾക്ക് വലിയ ഗുണം ചെയ്യും.
കുട്ടികളോട് എപ്പോഴും സ്നേഹവും കരുതലും വേണം
എത്ര തിരക്കിലാണെങ്കിലും കുഞ്ഞുങ്ങളോട് കരുതൽ കാണിക്കണം. കുട്ടികളോട് എന്ത് വികാരമാണോ നിങ്ങൾക്കുള്ളത് അത് പ്രകടിപ്പിക്കാൻ മറക്കരുത്. വ്യക്തിപരമായി ചെയ്യേണ്ട കാര്യങ്ങൾ ഓർമ്മിപ്പിക്കുക, അവരുടെ പ്രധാനപ്പെട്ട കാര്യങ്ങൾ മറക്കാതിരിക്കുക, എന്നിവയെല്ലാം രക്ഷിതാക്കൾ ചെയ്യേണ്ടതാണ്. ഓരോ ദിവസവും നിങ്ങളും കുഞ്ഞും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായി മാറട്ടെ.
advertisement
നിങ്ങളുടെ തെറ്റുകൾ ഏറ്റ് പറയുക
തെറ്റുകൾ ആരുടെ ഭാഗത്തും സംഭവിക്കാം. നിങ്ങളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ചയോ അബദ്ധമോ സംഭവിക്കുകയാണെങ്കിൽ തെറ്റ് ഏറ്റുപറയാൻ തയ്യാറാവുക. നിങ്ങൾ അത് ശീലിക്കുന്നതോടെ കുട്ടിയും അത് മാതൃകയാക്കാൻ ശ്രമിക്കും. സ്വന്തം പ്രവർത്തികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക കൂടിയാണ് നിങ്ങൾ ഇതിലൂടെ ചെയ്യുന്നത്.
മോശമായി പെരുമാറാതിരിക്കാൻ ശ്രമിക്കുക
രക്ഷിതാക്കൾക്കും ചിലപ്പോഴൊക്കെ ആത്മസംയമനം രക്ഷപ്പെട്ടേക്കും. എങ്കിലും കുട്ടികളെ അപമാനിക്കുന്നതും കളിയാക്കുന്നതുമൊന്നും അത്ര നല്ല കാര്യമല്ല. അത്തരം അവസരങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.
advertisement
അച്ചടക്കം ശീലിപ്പിക്കുക
ചെറുപ്പത്തിൽ തന്നെ കുട്ടികളെ അച്ചടക്കവും അനുസരണയും ശീലിപ്പിക്കണം. അച്ചടക്കമെന്നത് നിങ്ങൾക്ക് കുട്ടികളിൽ വളർത്തിയെടുക്കാവുന്ന ഏറ്റവും നല്ല ശീലം മാത്രമല്ല, അവർക്ക് ഭാവിയിൽ ഏറ്റവും ഗുണകരമാവുന്ന കാര്യം കൂടിയാണ്. അച്ചടക്കമുള്ള കുട്ടികൾ സമൂഹത്തിൽ മറ്റുള്ളവരുടെ ആദരവും സ്നേഹവും പിടിച്ച് പറ്റി ഉന്നതിയിലെത്തും. കുട്ടികളുടെ ജീവിതത്തിൽ അച്ചടക്കത്തിന് വലിയ പ്രാധാന്യമാണുള്ളത്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Life/
Parenting | ഒരു നല്ല രക്ഷിതാവാകണോ? ഈ ആറു കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാം
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement