പങ്കാളിയെ കണ്ടെത്താനും പ്രണയിക്കാനും ഭയമാണോ? ഗാമോഫോബിയയെക്കുറിച്ചറിയാം

Last Updated:

വിവാഹത്തെക്കുറിച്ചുള്ള ചോദ്യ​ങ്ങൾ കേൾക്കുമ്പോളുമൊക്കെ ഭയമോ ഉത്കണ്ഠയോ ഒക്കെ തോന്നുന്നവരാണോ നിങ്ങൾ?

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
പങ്കാളിയെ കണ്ടെത്തുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോഴും വിവാഹത്തെക്കുറിച്ചുള്ള ചോദ്യ​ങ്ങൾ കേൾക്കുമ്പോളുമൊക്കെ ഭയമോ ഉത്കണ്ഠയോ ഒക്കെ തോന്നുന്നവരാണോ നിങ്ങൾ? അതെ എന്നാണ് ഉത്തരമെങ്കിൽ, ആരോടെങ്കിലും കമ്മിറ്റഡ് ആകാനുള്ള ഭയം നിങ്ങളെ വേട്ടയാടുന്നുണ്ട് എന്നാണ് സാരം. കാരണം എന്തുതന്നെ ആയിക്കൊള്ളട്ടെ, ഇത്തരം ഭയങ്ങളെ നിങ്ങൾക്ക് മറികടക്കാൻ കഴിയും.
എന്നാൽ ചിലർക്ക് ഇത്തരത്തിലുള്ള ഭയം അൽപം കൂടിയ അളവിൽ ആയിരിക്കും കാണപ്പെടുക. അതിന് വൈദ്യസഹായം ആവശ്യമായി വന്നേക്കാം എന്ന് ഡോക്പ്രൈം ഡോട്ട് കോം മെഡിക്കൽ ടീമിലെ സീനിയർ കൺസൾട്ടന്റ് ഡോ ബിനിത പ്രിയംബദ പറയുന്നു. ഈ അവസ്ഥയെ ​ഗാമോഫോബിയ (gamophobia) എന്നാണ് വിളിക്കുന്നത്.
ഗാമോഫോബിയ ഉണ്ടാകാനുള്ള ചില കാരണങ്ങൾ ഇവയാണ്:
1. വ്യക്തിപരമായ അരക്ഷിതാവസ്ഥ
2. ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം
3. വിഷാദം
4. മാതാപിതാക്കളോട് അറ്റാച്ച്മെന്റ് ഇല്ലാതിരിക്കുന്നത്
5. സ്വയം നശിപ്പിക്കുന്ന തരത്തിലുള്ള പ്രവണതകൾ
advertisement
ലക്ഷണങ്ങൾ
1. വിവാഹം, കമ്മിറ്റ്മെന്റ് എന്നീ കാര്യങ്ങളെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള
2. പരിഭ്രാന്തി
3. ജീവിതത്തിന്റെ മറ്റ് മേഖലകളിൽ പ്രതിബദ്ധത പുലർത്താനുള്ള കഴിവില്ലായ്മ
4. ഉത്കണ്ഠ
5. നെഗറ്റീവ് ചിന്തകളും ഭൂതകാലത്തെ ചില സംഭവങ്ങളും
6. നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥ
7. ആക്രമണ സ്വഭാവം
8. നെഞ്ച് വേദന
9. ഓക്കാനം
10. തലകറക്കം അല്ലെങ്കിൽ ബോധക്ഷയം
11. ശ്വാസം മുട്ടൽ
12. വൈകാരികമായി പിന്തുണ നൽകാൻ കഴിയാത്ത അവസ്ഥ
advertisement
13. മുൻകാലങ്ങളിൽ പങ്കാളികൾക്കായി ഒത്തുതീർപ്പ് നടത്തിയത്
14. ആവർത്തന സ്വഭാവം അല്ലെങ്കിൽ പാറ്റേൺ
ചികിത്സ
ഗാമോഫോബിയ ചികിത്സയിലൂടെയും മരുന്നുകളിലൂടെയും മാറ്റാം. അതിനുള്ള ഓപ്ഷനുകളാണ് താഴെ പറയുന്നത്.
1. കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി: വികാരങ്ങളെ നിയന്ത്രിക്കാൻ പറ്റാത്തവർക്കും യുക്തിപരമായി ചിന്തിക്കാൻ ബുദ്ധിമുട്ടുള്ളവർക്കുമാണ് ഈ രീതിയിലുള്ള തെറാപ്പി ശുപാർശ ചെയ്യപ്പെടുന്നത്. ഗാമോഫോബിയ ഉള്ള ആളുകൾ പലപ്പോഴും സ്വയം നശിപ്പിക്കുന്ന തരത്തിലുള്ള ശീലങ്ങൾ ഉള്ളവരാണ്. അതിനാൽ തന്നെ, കോഗ്നിറ്റീവ് തെറാപ്പി അവർക്ക് ഏറെ സഹായകരമാണ്.
2. കൗൺസിലിംഗ്: ​ഗാമോഫോബിയ ചികിത്സയുടെ ഏറ്റവും തീവ്രത കുറഞ്ഞതും ലളിതമായതുമായ രീതിയാണിത്. തങ്ങളുടെ അനുഭവങ്ങൾ, ഭയം, വികാരങ്ങൾ എന്നിവയെക്കുറിച്ച് തുറന്നുപറയാൻ ഇത് ആളുകളെ അനുവദിക്കുന്നു. മുൻകാലങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള മാനസിക ആഘാതമോ പ്രതികൂല സാഹചര്യങ്ങളോ അനുഭവിച്ച ആളുകൾക്ക് കൗൺസിലിംഗ് ശുപാർശ ചെയ്യാറുണ്ട്.
advertisement
3. ഹിപ്നോതെറാപ്പി: ഹിപ്നോതെറാപ്പിയെക്കുറിച്ചുള്ള വ്യത്യസ്തമായ അഭിപ്രായങ്ങൾ കാരണം ഈ രീതി അത്ര ജനപ്രിയമല്ല. തങ്ങളുടെ മുൻകാല ഓർമ്മകൾ അടക്കിവെയ്ക്കാൻ ശ്രമിക്കുന്ന ആളുകൾക്ക് ഈ രീതി ഏറെ ഫലപ്രദമാണ്.
4. ബിഹേവിയറൽ തെറാപ്പി: നെഗറ്റീവ് ചിന്തകളെ പോസിറ്റീവ് ചിന്തകൾ ഉപയോഗിച്ച് മാറ്റുക എന്നതാണ് ഇത്തരത്തിലുള്ള തെറാപ്പിയുടെ ലക്ഷ്യം. ഒരു വ്യക്തിയിൽ കാണുന്ന അസാധാരണമായ പെരുമാറ്റമോ ശീലങ്ങളോ മാറ്റേണ്ടതിനാൽ ഇതിന് കുറച്ച് സമയമെടുക്കും.
5. മരുന്ന്: ചില സന്ദർഭങ്ങളിൽ, ​ഗാമോഫോബിയ ഉള്ള വ്യക്തികൾക്ക് ഡോക്ടർമാർ ഏതെങ്കിലും തരത്തിലുള്ള മരുന്നുകളും നിർദേശിക്കാറുണ്ട്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
പങ്കാളിയെ കണ്ടെത്താനും പ്രണയിക്കാനും ഭയമാണോ? ഗാമോഫോബിയയെക്കുറിച്ചറിയാം
Next Article
advertisement
പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ ഒന്നിച്ച് എൽഡിഎഫും യുഡിഎഫും; ഏറ്റവും വലിയ ഒറ്റകക്ഷിയായ BJP ക്ക് ഭരണം പിടിക്കാനായില്ല
പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ ഒന്നിച്ച് എൽഡിഎഫും യുഡിഎഫും; ഏറ്റവും വലിയ ഒറ്റകക്ഷിയായ BJP ക്ക് ഭരണം പിടിക്കാനായില്ല
  • പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഒന്നിച്ച് ബിജെപിയെ ഭരണം നഷ്ടപ്പെടുത്തി

  • 16 വാർഡുകളുള്ള പഞ്ചായത്തിൽ എൻഡിഎയ്ക്ക് 6, യുഡിഎഫ് 5, എൽഡിഎഫ് 2, സ്വതന്ത്രർ 3 സീറ്റുകൾ നേടി

  • ഇരുമുന്നണികളുടെ പിന്തുണയോടെ സ്വതന്ത്രനായ സുരേഷ് കുഴിവേൽ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

View All
advertisement