advertisement

Numerology | എന്താണ് മാസ്റ്റര്‍ നമ്പര്‍? സംഖ്യശാസ്ത്രത്തില്‍ പ്രാധാന്യമുള്ള സംഖ്യകള്‍ ഇവ

Last Updated:

പ്രത്യേക ഫലം നല്‍കുന്ന സംഖ്യകളാണിവ. അതുകൊണ്ട് തന്നെ സ്‌പെഷ്യല്‍ നമ്പര്‍ എന്ന പേരിലും ഇവ അറിയപ്പെടുന്നു.

11, 22, 33 എന്നീ സംഖ്യകള്‍ക്ക് സംഖ്യാശാസ്ത്രത്തില്‍ വലിയ പ്രാധാന്യമാണുള്ളത്. സംഖ്യശാസ്ത്രത്തില്‍ മാസ്റ്റര്‍ നമ്പര്‍ എന്നാണ് ഈ സംഖ്യകള്‍ അറിയപ്പെടുന്നത്. പ്രത്യേക ഫലം നല്‍കുന്ന സംഖ്യകളാണിവ. അതുകൊണ്ട് തന്നെ സ്‌പെഷ്യല്‍ നമ്പര്‍ എന്ന പേരിലും ഇവ അറിയപ്പെടുന്നു. കഴിഞ്ഞ ജന്മത്തില്‍ വലിയ അനുഭവങ്ങളിലൂടെ കടന്നുപോയി ജ്ഞാനം സിദ്ധിച്ചതും ഈ ജന്മത്തില്‍ വെല്ലുവിളികള്‍ നിറഞ്ഞ അനുഭവങ്ങള്‍ക്കായി കാത്തിരിക്കുന്ന ഉത്തമവ്യക്തികളെയാണ് ഈ സംഖ്യകളിലൂടെ സൂചിപ്പിക്കുന്നത്.
മാസ്റ്റര്‍ ഡെസ്റ്റിനി സംഖ്യ 11 ല്‍ 2ഉം, 22ല്‍ 4ഉം, 33ല്‍ 6ഉം ഉള്ള വ്യക്തികള്‍ക്ക് ലോകത്ത് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അനുകൂല സമയമാണിപ്പോള്‍. എന്നാല്‍ മാസ്റ്റര്‍ ഡെസ്റ്റിനി സംഖ്യയുള്ളവരില്‍ ഭൂരിഭാഗം പേര്‍ക്കും തങ്ങളുടെ കഴിവ് വേണ്ട രീതിയില്‍ ഉപയോഗിച്ച് ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും.
advertisement
ചില ആശങ്കകളും സമ്മര്‍ദ്ദങ്ങളും ഇത്തരക്കാരില്‍ പ്രകടമാണ്. അത് ലക്ഷ്യങ്ങള്‍ നേടുന്നതില്‍ തടസ്സമുണ്ടാക്കും. ജീവിതത്തില്‍ വളരെ വൈകി വിജയം നേടുന്ന വ്യക്തികളാണ് ഇവര്‍. വൈകിയാണെങ്കിലും വലിയൊരു വിജയം തന്നെ ഇവര്‍ക്ക് നേടാനാകും. മാസ്റ്റര്‍ സംഖ്യകളുടെ പിന്നിലെ സത്യവും നിഗൂഢതയും വരും ലേഖനങ്ങളില്‍ ചര്‍ച്ച ചെയ്യുന്നതാണ്. അതിലൂടെ ഈ സംഖ്യകളുടെ സാധ്യതകള്‍ നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്തി ജീവിത വിജയം നേടാനാകും.
സംഖ്യാശാസ്ത്രത്തില്‍ 9 വരെയുള്ള നമ്പറുകളെയാണ് പരാമര്‍ശിക്കുന്നത്. 9ന് ശേഷമുള്ള സംഖ്യകളുടെ ഫലങ്ങള്‍ സംഖ്യാശാസ്ത്രത്തില്‍ പറയുന്നില്ല. എന്തെന്നാല്‍, 9ന് ശേഷമുള്ള സംഖ്യ 1ന്റെയും 0-ത്തിന്റെയും സംയോജനമാണ്. അതായത്, 10. അങ്ങനെ പല പല സംഖ്യകള്‍ സംയോജിപ്പിച്ച് വിവിധ നമ്പറുകള്‍ ഉണ്ടാക്കി. അതിനിടയില്‍ പൂജ്യം ന്യൂട്രലായി നില്‍ക്കുന്നുണ്ട്. ഇത് ഗ്രഹങ്ങളെ കുറിച്ചുള്ള പഠനവുമായി ബന്ധിപ്പിക്കാവുന്നതാണ്.
advertisement
സൗരയൂഥത്തില്‍ ആകെ 9 ഗ്രഹങ്ങളാണുള്ളത്. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍, ഓരോ ഗ്രഹത്തിനും ഓരോ സംഖ്യ നല്‍കുകയും ആ നമ്പറില്‍ വിളിക്കുകയും ചെയ്യുന്നു. സംഖ്യകളെ പരാമര്‍ശിച്ചു കൊണ്ട് സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ കുറിച്ചുള്ള സമഗ്ര പഠനമാണ് യഥാര്‍ത്ഥത്തില്‍ സംഖ്യാശാസ്ത്രം എന്ന് അറിയപ്പെടുന്നത്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Astrology/
Numerology | എന്താണ് മാസ്റ്റര്‍ നമ്പര്‍? സംഖ്യശാസ്ത്രത്തില്‍ പ്രാധാന്യമുള്ള സംഖ്യകള്‍ ഇവ
Next Article
advertisement
ചരിത്രം കുറിച്ച് ഇറാഖ്; ബൊളീവിയയെ തകർത്ത് 2026 ലോകകപ്പിന് യോഗ്യത നേടി
ചരിത്രം കുറിച്ച് ഇറാഖ്; ബൊളീവിയയെ തകർത്ത് 2026 ലോകകപ്പിന് യോഗ്യത നേടി
  • ഇറാഖ് 40 വർഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് ബൊളീവിയയെ 2-1ന് തോൽപ്പിച്ച് ലോകകപ്പിന് യോഗ്യത നേടി

  • 1986ന് ശേഷം ആദ്യമായി ഇറാഖ് ലോകകപ്പിൽ എത്തുന്നു; ഗ്രഹാം ആർനോൾഡിന്റെ പരിശീലനത്തിൽ നേട്ടം

  • 2026 ലോകകപ്പിൽ ഗ്രൂപ്പ് I-ൽ ഇറാഖ്, ഫ്രാൻസ്, നോർവേ, സെനഗൽ എന്നിവരാണ് പ്രധാന എതിരാളികൾ

View All
advertisement