മഹാലക്ഷ്മിയേയും കുബേരനേയും ആരാധിക്കാന്‍ ഒരുദിനം; എന്താണ് ധന്‍തേരസ്?
- Published by:Vishnupriya S
- news18-malayalam
Last Updated:
ധന്‍തേരസില്‍ മഹാലക്ഷ്മി ദേവിയുടെ പ്രാധാന്യമെന്ത്?
അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ദീപാവലി ആഘോഷത്തിന് ആരംഭം കുറിക്കുന്ന ദിവസമാണ് ധന്‍തേരസ്. ഹിന്ദുമത വിശ്വാസികള്‍ എല്ലാവര്‍ഷവും കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശിയിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ഐശ്വര്യവും സമൃദ്ധിയും ആരോഗ്യവും നല്‍കുന്ന ധന്വന്തരി ദേവനെ ആരാധിക്കുന്ന ഉത്സവം കൂടിയാണിത്.
ചരിത്രവും ഐതീഹ്യവും
പാലാഴി കടഞ്ഞപ്പോള്‍ സമ്പത്തിന്റെ ദേവതയായ മഹാലക്ഷ്മി ഉയര്‍ന്നുവന്നത് ഈ ദിവസമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ ദിവസം ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിലൂടെ ഐശ്വര്യവും സന്തോഷവും ഉണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു.
പാലാഴിമഥന സമയത്ത് അമൃത കുംഭവുമായാണ് ആയുര്‍വേദത്തിന്റെ അധിപനായ ധന്വന്തരി ഭഗവാന്‍ ഉയര്‍ന്നുവന്നത്. അതുകൊണ്ട് ആയുരാരോഗ്യ സൗഖ്യവും സന്തോഷവും ലഭിക്കാന്‍ ധന്വന്തരിയെ ഈ ദിനം ആരാധിക്കണമെന്നും ഐതീഹ്യങ്ങളില്‍ പറയുന്നു.
ധന്‍തേരസില്‍ മഹാലക്ഷ്മി ദേവിയുടെ പ്രാധാന്യം
ധന്‍തേരസില്‍ ഏറ്റവുമധികം ആരാധിക്കുന്ന ദേവിയാണ് മഹാലക്ഷ്മി. ഐശ്വര്യവും സമ്പത്തും ലഭിക്കുന്നതിന് വേണ്ടിയാണ് ഈ ദിനം ലക്ഷ്മിദേവിയെ ആരാധിക്കുന്നത്. ധന്‍തേരസ് ദിനത്തില്‍ വൈകുന്നേരം കുടുംബങ്ങള്‍ ലക്ഷ്മി പൂജ നടത്തുന്നു. മധുരവും പൂക്കളും ദേവിയ്ക്ക് സമര്‍പ്പിക്കുന്ന പൂജയാണിത്.
advertisement
സ്വര്‍ണ്ണം, വെള്ളി, പുതിയ പാത്രങ്ങള്‍ എന്നിവയെല്ലാം വീട്ടിലേക്ക് വാങ്ങാന്‍ അനിയോജ്യമായ സമയമാണിത്. ഇതിലൂടെയെല്ലാം വീടിന് ഐശ്വര്യവും സമൃദ്ധിയുമുണ്ടാകുമെന്നാണ് വിശ്വാസം. വീടും പരിസരവും വൃത്തിയാക്കിയ ശേഷം ദീപങ്ങള്‍ തെളിയിച്ച് ലക്ഷ്മിദേവിയെ വീട്ടിലേക്ക് സ്വീകരിക്കുന്ന ദിനം കൂടിയാണിത്.
ധന്‍തേരസ് ഉത്സവത്തില്‍ ആരാധിക്കപ്പെടുന്ന മറ്റൊരു ദേവനാണ് കുബേരന്‍. സമ്പത്തിന്റെ അധിപനാണ് കുബേരന്‍ എന്നാണ് വിശ്വാസം. സ്വര്‍ണ്ണം,വെള്ളി എന്നിവ വാങ്ങി കുബേരനെ ആരാധിക്കാന്‍ വിശ്വാസികള്‍ ഈ ദിനം പ്രയോജനപ്പെടുത്തുന്നു. ആത്മീയ നേട്ടത്തിനും സമ്പത്തിനും വേണ്ടി മഹാലക്ഷ്മിയോടൊപ്പം വിശ്വാസികള്‍ കുബേരനേയും ആരാധിക്കുന്നു.
advertisement
വര്‍ഷം മുഴുവന്‍ സാമ്പത്തിക നേട്ടമുണ്ടാകാന്‍ വീടുകള്‍ തോറും വിളക്കുകള്‍ തെളിയിച്ചും പൂക്കളും മധുരപലഹാരങ്ങളും നിവേദിച്ചും വിശ്വാസികള്‍ കുബേരനെ പ്രീതിപ്പെടുത്തുന്നു. ധന്‍തേരസ് ദിനത്തില്‍ പുതിയ വസ്തുക്കള്‍ വീട്ടിലേക്ക് വാങ്ങുന്നവര്‍ക്ക് ഭാവിയില്‍ സാമ്പത്തിക നേട്ടമുണ്ടാകുമെന്ന തത്വത്തിലധിഷ്ടിതമാണ് ഈ ആഘോഷങ്ങള്‍.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 29, 2024 2:42 PM IST