ആണവയുദ്ധമുണ്ടായാൽ മുടിയില്‍ കണ്ടീഷണര്‍ ഉപയോഗിക്കരുത്; എന്തുകൊണ്ട്?

Last Updated:

ആണവ സ്ഫോടന സാധ്യതയെ തുടര്‍ന്ന് പൗരന്മാരുടെ സുരക്ഷക്കായി അമേരിക്കയാണ് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ആണവ യുദ്ധ സമയങ്ങളില്‍ മുടിയില്‍ കണ്ടീഷണര്‍ ഉപയോഗിക്കരുതെന്നാണ് അതിലെ പ്രധാന നിര്‍ദേശം.

യുക്രൈയ്‌നിനെതിരായ (Ukraine) യുദ്ധം നീണ്ടുപോകുന്ന സാഹചര്യത്തിൽ രാജ്യത്തിനെതിരെ ആണവായുധങ്ങള്‍ (nuclear weapons) പ്രയോഗിക്കാനും റഷ്യ (Russia) തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. എന്നാല്‍ ആണവയുദ്ധമുണ്ടായാൽ ആളുകൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മുടിയില്‍ കണ്ടീഷണര്‍ (Conditioner) ഉപയോഗിക്കാൻ പാടില്ല എന്നതാണ് അവയിൽ ഉൾപ്പെടുന്ന ഒരു നിർദ്ദേശം. കേള്‍ക്കുമ്പോള്‍ മണ്ടത്തരമാണെന്ന് തോന്നുവെങ്കിലും ഇതിന് പിന്നിൽ ചില വസ്തുതകളുണ്ട്. അവഎന്താണെന്ന് വിശദമായി അറിയാം.
ആണവ സ്ഫോടന സാധ്യതയെ തുടര്‍ന്ന് പൗരന്മാരുടെ സുരക്ഷക്കായി അമേരിക്കയാണ് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ആണവ യുദ്ധ സമയങ്ങളില്‍ മുടിയില്‍ കണ്ടീഷണര്‍ ഉപയോഗിക്കരുതെന്നാണ് അതിലെ പ്രധാന നിര്‍ദേശം.
ഒരു ന്യൂക്ലിയര്‍ ബോംബ് പൊട്ടിത്തെറിക്കുമ്പോള്‍ റേഡിയോ ആക്ടീവ് പൊടിപടലങ്ങള്‍ വായുവില്‍ വ്യാപിക്കും. ഇത് ശരീരത്തിനുള്ളിലേയ്ക്ക് പ്രവേശിക്കാതിരിക്കാൻ എത്രയും വേഗം കുളിക്കണമെന്നാണ് പറയുന്നത്. ഇതിന് പുറമെ, ഈ സാഹര്യത്തില്‍ വസ്ത്രങ്ങള്‍ നന്നായി കഴുകണമെന്നും സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ജനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
advertisement
ഇതിന് പുറമെ, മുടി കഴുകുമ്പോള്‍ ഷാംപൂ ഉപയോഗിക്കാനും നിര്‍ദേശത്തിലുണ്ട്. ഷാംപൂ ഉപയോഗിക്കുന്നത് നിങ്ങളുടെ മുടിയിലെ അഴുക്കും പൊടിപടങ്ങളും നീക്കം ചെയ്യാന്‍ സഹായിക്കും. അതേസമയം,കണ്ടീഷണറുകള്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശത്തിലുണ്ട്. കണ്ടീഷണറിന് മുടിക്കും റേഡിയോ ആക്ടീവ് മെറ്റീരിയലിനും ഇടയിൽ പശ പോലെ പ്രവർത്തിക്കാൻ കഴിയും.
ഒരു ഷാംപൂവിന് നിങ്ങളുടെ ജീവന്‍ തന്നെ രക്ഷിക്കാൻ കഴിയുമ്പോൾ കണ്ടീഷണര്‍ ഉപയോഗിക്കുന്നത് ജീവന് തന്നെ ആപത്താണ്. റേഡിയേഷന്‍ എക്‌സ്‌പോഷര്‍ തടയുന്നതിനായി മുടിയില്‍ കണ്ടീഷണര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാനാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന നിര്‍ദേശം.
advertisement
മിക്ക കണ്ടീഷണറുകളിലും പോസിറ്റീവ് ചാര്‍ജുള്ള 'കാറ്റാനിക്' സര്‍ഫക്ടാന്റുകള്‍ അടങ്ങിയിട്ടുണ്ട്. റേഡിയോ ആക്ടീവ് കണങ്ങള്‍ കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്താനിടയുണ്ട്.
ആണവ സ്‌ഫോടനം നടന്നാൽ റേഡിയേഷന്‍ ഒഴിവാക്കാന്‍ ഇഷ്ടിക കൊണ്ടുള്ളതോ അല്ലെങ്കില്‍ കോണ്‍ക്രീറ്റ് കെട്ടിടത്തിനുള്ളിലോ അഭയം തേടണമെന്നാണ് യുഎസ് നല്‍കുന്ന മറ്റൊരു നിര്‍ദേശം. ഇതിന് പുറമെ, കണ്ണ്, മൂക്ക്, വായ എന്നിവയിൽ സ്പര്‍ശിക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ യുക്രെയിനില്‍ ആണവയുദ്ധ ഭീഷണി ഉയര്‍ത്തുന്നത് പടിഞ്ഞാറന്‍ രാജ്യങ്ങളാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോ നേരത്തെ പറഞ്ഞിരുന്നു. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒരു കാരണവശാലും പ്രകോപനം സൃഷ്ടിക്കാന്‍ അനുവദിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മൂന്നാം ലോകമഹായുദ്ധം ആണവായുധങ്ങള്‍ ഉപയോഗിച്ചുള്ളതാകുമെന്ന് വ്യക്തമാണ്.
advertisement
ആണവയുദ്ധത്തെ കുറിച്ചുള്ള ചിന്തകള്‍ നിരന്തരം കറങ്ങിക്കൊണ്ടിരിക്കുന്നത് പടിഞ്ഞാറന്‍ രാഷ്ട്രീയക്കാരുടെ തലയ്ക്കുള്ളിലാണ്. അത് റഷ്യക്കാരുടെ തലയില്‍ കെട്ടിവയ്ക്കെണ്ടെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു.
യുക്രൈനുമായുള്ള യുദ്ധം ആരംഭിച്ചതിനു പിന്നാലെ തങ്ങളുടെ സൈന്യത്തോട് ആണവ യുദ്ധത്തിന് തയ്യാറെടുക്കാന്‍ പുടിന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. അതേസമയം അടിയന്തരമായി യുക്രെയ്ന്‍ വിടണമെന്ന് റഷ്യയോട് പ്രമേയത്തിലൂടെ ഐക്യരാഷ്ട്രസഭുടെ പൊതുസഭ ആവശ്യപ്പെട്ടിരുന്നു.റഷ്യയ്ക്കെതിരായ പ്രമേയത്തെ 141 രാജ്യങ്ങള്‍ പിന്തുണച്ചപ്പോള്‍ 5 രാജ്യങ്ങള്‍ എതിര്‍ത്തിരുന്നു. 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ഇന്ത്യയുംവിട്ടു നിന്നു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
ആണവയുദ്ധമുണ്ടായാൽ മുടിയില്‍ കണ്ടീഷണര്‍ ഉപയോഗിക്കരുത്; എന്തുകൊണ്ട്?
Next Article
advertisement
'എന്റെ ഭാഷയെ ട്രോളുന്ന തിരക്കിൽ ആ ദുർബലരായ മനുഷ്യരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ രക്ഷപ്പെടാൻ ശ്രമിക്കരുത്'; റഹിം
'എന്റെ ഭാഷയെ ട്രോളുന്ന തിരക്കിൽ ആ ദുർബലരായ മനുഷ്യരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ രക്ഷപ്പെടാൻ ശ്രമിക്കരുത്'; റഹിം
  • എന്റെ ഇംഗ്ലീഷിനെ ട്രോളുന്നവരോട് മറുപടിയായി, ദുർബലരുടെ പ്രശ്നങ്ങൾ മറക്കരുതെന്ന് റഹിം എംപി പറഞ്ഞു.

  • ഭാഷാപരമായ പരിമിതികൾ അംഗീകരിച്ച റഹിം, ദുരിതബാധിതരുടെ ശബ്ദമുയർത്താൻ തുടരുമെന്ന് പറഞ്ഞു.

  • ബുൾഡോസർ രാജ് ബാധിച്ച ഗ്രാമങ്ങളിൽ ദുർബലരുടെ അവസ്ഥ ലോകമറിഞ്ഞതിൽ അഭിമാനമുണ്ടെന്ന് റഹിം ഫേസ്ബുക്കിൽ കുറിച്ചു.

View All
advertisement