എല്ലാവരെയും ഉൾക്കൊള്ളുന്ന ടോയ്‌ലറ്റും ലിംഗസമത്വവും തമ്മിലുള്ള ബന്ധം: ഇൻക്ലൂസീവ് ടോയ്‌ലെറ്റുകൾ സാമൂഹിക പുരോഗതിയിലേക്ക് എങ്ങനെ സംഭാവന ചെയ്യുന്നു
- Published by:Rajesh V
- news18-malayalam
Last Updated:
നിലവിലുള്ള സൗകര്യങ്ങളെ ലിംഗഭേദമില്ലാത്ത ടോയ്‌ലറ്റുകളാക്കി മാറ്റുന്നതിന് ആവശ്യമായ കുറച്ച് പരിഷ്കരണങ്ങൾ മാത്രമാണ് നമുക്ക് വേണ്ടത്
പലർക്കും അറിയുന്നതും പലപ്പോഴും ആവർത്തിക്കപ്പെടുന്നതുമായ ഒരു കഥ പറയാം, അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനിടയിൽ ശ്രീമതി സുധാ മൂർത്തി വിവരിക്കുന്നുണ്ട്, അവർ തൻറെ എഞ്ചിനീയറിംഗ് കോളേജിലെ ആദ്യത്തെ വിദ്യാർത്ഥിനിയായിരുന്നു എന്ന്. അവിടെ 600 വിദ്യാർത്ഥികളുണ്ടായിരുന്നു, അവർ മാത്രമായിരുന്നു പെൺകുട്ടി. അന്നത്തെ കാലത്ത് സ്ത്രീകൾ എഞ്ചിനീയറിംഗ് ചെയ്യാൻ ആഗ്രഹിക്കുന്ന എന്നത് അസാധാരണമായിരുന്നു, അവരുടെ കോളേജിൽ പെൺകുട്ടികളുടെ ടോയ്‌ലറ്റ് പോലും ഇല്ലായിരുന്നു. ഇതെല്ലാം 1960 കളിലെ സാഹചര്യങ്ങളാണ്.
അന്നത്തെ കാലം മുതൽ തന്നെ, പെൺകുട്ടികൾക്ക് ഉന്നമനം നൽകുക, അവളെ പഠിപ്പിക്കുക, അവളെ തൊഴിൽ ശക്തിയുടെ ഭാഗമാക്കുക, സാമ്പത്തികമായി സ്വതന്ത്രയാക്കുക എന്നിവയിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചു വരുന്നുണ്ടാകാം. പക്ഷേ, മാർക്ക് ബല്ലയുടെ പുസ്തകം, ടോയ്‌ലറ്റ് വാരിയർ നിങ്ങളോട് പറയും, നിങ്ങൾ അവൾക്ക് സുരക്ഷിതവും വൃത്തിയുള്ളതുമായ ടോയ്‌ലറ്റ് നൽകിയില്ലെങ്കിൽ, അവൾ ചിലപ്പോൾ ജോലി തന്നെ ഉപേക്ഷിച്ചേക്കും.
ലിംഗസമത്വത്തെ ഗൗരവമായി കാണുന്നുവെന്നും സ്ത്രീകൾക്ക് ഉന്നതമായ സ്ഥാനങ്ങൾ നൽകാനും വേതനം സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കാനും കഠിനാധ്വാനം ചെയ്യുകയാണെന്നും നിങ്ങളുടെ ജോലി സ്ഥലത്ത് നിങ്ങൾ കേട്ട് പഴകിയേക്കാം … എന്നാൽ അവിടെ സ്ത്രീകൾക്ക് ടോയ്‌ലറ്റ് ഇല്ലെന്ന് പറഞ്ഞാൽ, മുൻപ് പറഞ്ഞവയെല്ലാം നിങ്ങൾ ഗൗരവമായെടുക്കുമോ ? ഇല്ല, അത് വെറുതെയുള്ള അധരവ്യായാമമായി മാത്രമേ നിങ്ങൾ കരുതുകയുള്ളൂ, വെറും വാചകകസർത്ത് മാത്രം
advertisement
എന്നിട്ടും, ട്രാൻസ്‌ജെൻഡർ, ഇന്റർസെക്‌സ് അല്ലെങ്കിൽ നോൺ-ബൈനറി ആയ ആളുകൾക്ക് ടോയ്‌ലറ്റുകൾ ഇല്ലാതിരിക്കുമ്പോഴും, ഇതേ ജോലിസ്ഥലങ്ങളെ നിങ്ങൾ വൈവിധ്യത്തിന്റെ നൂലാമാലകളിൽ നിന്നും ഒഴിവാക്കി വയ്ക്കുന്നു. കോർപ്പറേഷനുകൾ, കോളേജുകൾ, ഷോപ്പിംഗ് മാളുകൾ, സിനിമാ തിയേറ്ററുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയവയെല്ലാം ഇത്തരത്തിൽ അഭിമാനം വളർത്തുന്ന പകിട്ടുള്ള ഇടങ്ങളാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു, എന്നാൽ ട്രാൻസ്‌ജെൻഡർ, നോൺ-ബൈനറി, ഇന്റർസെക്‌സ് ആളുകൾ ഈ ഇടങ്ങളിൽ ജോലിക്ക്/കളിക്കാൻ/പഠിക്കാൻ വരുന്നുണ്ടാകാം എന്ന് അവർ ശ്രദ്ധിക്കുന്നില്ല. അവർക്ക് ടോയ്‌ലറ്റിൽ പോകാൻ മേല്പറഞ്ഞ ഇടങ്ങളിൽ എവിടെയും സൗകര്യങ്ങളില്ല .
advertisement
ഏത് സാമൂഹിക തലത്തിൽ LGBTQ+ സമൂഹത്തോട് മാത്രമായി കാണിക്കുന്ന ഒരു വാചക കസർത്ത് മാത്രമല്ലേ? ഒരു വലിയ കൂട്ടായ ബ്ലൈൻഡ് സ്പോട്ട്?
ഭാഗ്യവശാൽ, ഇതിനുള്ള പരിഹാരത്തിനു അടിസ്ഥാന സൗകര്യങ്ങളുടെ അടിയന്തരമായ പുനർനിർമ്മാണമൂന്നും തന്നെ ആവശ്യമില്ല. പലപ്പോഴും, നിലവിലുള്ള സൗകര്യങ്ങളെ ലിംഗഭേദമില്ലാത്ത ടോയ്‌ലറ്റുകളാക്കി മാറ്റുന്നതിന് ആവശ്യമായ കുറച്ച് പരിഷ്കരണങ്ങൾ മാത്രമാണ് നമുക്ക് വേണ്ടത്. ഈ സൗകര്യങ്ങൾ ലിംഗപരമായ അടയാളങ്ങളില്ലാതെ രൂപകൽപ്പന ചെയ്‌തിരിക്കണം കൂടാതെ വ്യക്തികളെ ഒരു പ്രത്യേക ലിംഗഭേദത്തിന്റെ ഐഡന്റിറ്റിയുമായി പൊരുത്തപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഇല്ലാതാക്കുന്നു. ഇൻക്ലൂസീവ് ടോയ്‌ലറ്റുകൾ പ്രവേശനക്ഷമത സാധ്യമാക്കുന്ന സവിശേഷതകൾ, കുഞ്ഞുങ്ങളെ പരിപാലിക്കാനുള്ള സൗകര്യങ്ങൾ, സാനിറ്ററി ഉൽപ്പന്നങ്ങൾക്കുള്ള ഡിസ്പെൻസറുകൾ, സന്ദർഭത്തിനനുസരിച്ചുള്ള മറ്റ് പ്രത്യേക ആവശ്യകതകൾ എന്നിവ പോലുള്ള അധിക സൗകര്യങ്ങൾ വാഗ്ദാനം ചെയ്തേക്കാം. പരമ്പരാഗത ലിംഗ വിഭജനം സൃഷ്ടിച്ച തടസ്സങ്ങൾ ഇല്ലാതാക്കുന്നതിനും ഉൾക്കൊള്ളുന്നതിനുമുള്ള പ്രതിബദ്ധതയെ ഊന്നിപ്പറയുന്ന, ലിംഗഭേദമില്ലാത്ത, ജെൻഡർ -ന്യൂട്രൽ ആയ അല്ലെങ്കിൽ യുണിസെക്‌സ് ടോയ്‌ലറ്റുകൾ എന്ന് അവയെ പരാമർശിക്കാവുന്നതാണ് .
advertisement
ലിംഗസമത്വത്തിന് ഇൻക്ലൂസീവ് ടോയ്ലറ്റുകൾ പ്രധാനമാണ് എന്ന് പറയുന്നത് എന്തുകൊണ്ടായിരിക്കാം?
നിരവധി കാരണങ്ങളാൽ ലിംഗസമത്വത്തിന് ഇൻക്ലൂസീവ് ടോയ്ലറ്റുകൾ പ്രധാനമാണ്
- ലിംഗഭേദത്തെ ഒരു സ്പെക്ട്രമാണെന്ന രീതിയിൽ നമുക്ക് മനസ്സിലാക്കാം. പരമ്പരാഗതമായ ലിംഗ വേർതിരിവുകൾ അടിസ്ഥാമാക്കിയ ടോയ്‌ലറ്റുകൾ സ്ത്രീ-പുരുഷ ലിംഗങ്ങളെ മാത്രം അംഗീകരിക്കുകയും സാധൂകരിക്കുകയും ചെയ്യുന്നു, അതുവഴി അങ്ങനെയല്ലാത്തവരെ ‘മറ്റുള്ളവ’രാക്കി മാറ്റി നിർത്തുന്നു.
- ഇൻക്ലൂസീവ് ടോയ്‌ലറ്റുകൾ ലിംഗപരമായ ഐഡന്റിറ്റികളുടെയും ആവിഷ്‌കാരങ്ങളുടെയും വൈവിധ്യത്തെ മാനിക്കുന്നു, ആരോടും വിവേചനം കാണിക്കുന്നില്ല. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ടോയ്‌ലറ്റ് എല്ലാവർക്കും വേണ്ടിയുള്ളതാണ്. സുരക്ഷിതവും ഉചിതവുമായ ടോയ്‌ലറ്റുകൾ നൽകിക്കൊണ്ട്, വ്യക്തികളുടെ ലിംഗ വ്യക്തിത്വമോ ആവിഷ്‌കാരമോ പരിഗണിക്കാതെ എല്ലാ ആളുകൾക്കും സമത്വവും അന്തസ്സും വീണ്ടെടുക്കാൻ അവർ പ്രോത്സാഹിപ്പിക്കുന്നു.
- ലിംഗവിവേചനമുള്ള ടോയ്‌ലറ്റുകൾ ഉപയോഗിക്കുമ്പോൾ ട്രാൻസ്‌ജെൻഡർ, ഇന്റർസെക്‌സ്, നോൺബൈനറി എന്നി വിഭാഗങ്ങളിൽപ്പെടുന്ന വ്യക്തികൾ പലപ്പോഴും അഭിമുഖീകരിക്കുന്ന വിവേചനം, ഉപദ്രവം, അക്രമം എന്നിവയുടെ അപകടസാധ്യത ഇതിലൂടെ കുറയ്ക്കുന്നു.
- എല്ലാവരേയും സ്വാഗതം ചെയ്യുന്നതും ഉൾക്കൊള്ളുന്നതുമായ ഇടങ്ങൾ സൃഷ്ടിച്ചുകൊണ്ട്, വൈവിധ്യത്തെ വിലമതിക്കുകയും മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്ന ഇൻക്ലൂസീവ് സമൂഹങ്ങളെ അവർ വളർത്തിയെടുക്കുന്നു.
advertisement
എല്ലാവരെയും ഉൾക്കൊള്ളുന്ന ടോയ്ലറ്റുകൾ സാമൂഹിക പുരോഗതിക്ക് എങ്ങനെ സംഭാവന നൽകുന്നു?
സമൂഹത്തിന്റെ വിവിധ വശങ്ങളിൽ നല്ല സ്വാധീനം ചെലുത്തി സാമൂഹിക പുരോഗതിക്ക് ഇൻക്ലൂസീവ് ടോയ്‌ലറ്റുകൾ സംഭാവന ചെയ്യുന്നു.
വിദ്യാഭ്യാസം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദാബാദ്, ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ്, പ്രൈഡ് സർക്കിളും ചേർന്ന് ഇന്ത്യയിലുടനീളം നടത്തിയ 2021-ലെ സർവേയിലെ കണ്ടെത്തലുകൾ LGBTQ+ സമൂഹം നേരിടുന്ന വെല്ലുവിളികളുടെ ഗുരുതരമായ ഓർമ്മപ്പെടുത്തലാണ്. ഞെട്ടിപ്പിക്കുന്ന കാര്യം, LGBTQ+ വിദ്യാർത്ഥികളിൽ 64% വിവേചനമോ പരിഹാസമോ അനുഭവിച്ചിട്ടുണ്ട്, 92% പരിഹാസവും 59% ഭീഷണിപ്പെടുത്തലും, 26% സാമൂഹിക ബഹിഷ്കരണവും നേരിടുന്നു. കാമ്പസുകളിൽ LGBTQ+ വ്യക്തികളോടുള്ള സൗഹൃദത്തിന്റെ അഭാവം കാരണം ഈ വിദ്യാർത്ഥികളിൽ 36% തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ ഭയന്ന് തങ്ങളുടെ യഥാർത്ഥ വ്യക്തിത്വം മറച്ചുവെക്കാൻ തിരഞ്ഞെടുക്കുന്നു എന്നതാണ് ഏറ്റവും വിഷമിപ്പിക്കുന്ന വസ്തുത.
advertisement
വൃത്തിയുള്ളതും സുരക്ഷിതവുമായ ടോയ്‌ലറ്റുകൾ നൽകുന്നത് പെൺകുട്ടികളുടെ ഹാജർനില മെച്ചപ്പെടുത്തുന്നതുപോലെ തന്നെ, പീഡനമോ അക്രമമോ ഭയന്ന് സ്‌കൂളിൽ പോകുകയോ ടോയ്‌ലറ്റ് ഉപയോഗിക്കുന്നത് ഒഴിവാക്കുകയോ ചെയ്യുന്ന ട്രാൻസ്‌ജെൻഡർ, നോൺബൈനറി വിദ്യാർത്ഥികൾക്കും ഇത് ബാധകമാണ്. ലിംഗ വൈവിധ്യത്തെക്കുറിച്ചുള്ള അവബോധവും സ്വീകാര്യതയും വളർത്തിയെടുക്കുന്നതിലൂടെ എല്ലാ വിദ്യാർത്ഥികൾക്കും കൂടുതൽ സഹായകരവും ബഹുമാനം നൽകുന്നതുമായ പഠന അന്തരീക്ഷം സൃഷ്ടിക്കാൻ ഇൻക്ലൂസീവ് ടോയ്‌ലറ്റുകൾക്ക് കഴിയും.
ആരോഗ്യം
പല ട്രാൻസ്‌ജെൻഡറുകളും കൂടാതെ/അല്ലെങ്കിൽ നോണ്‍ ബൈനറി വ്യക്തികളും തങ്ങളെ സ്വാഗതം ചെയ്യാത്ത ഒരു ടോയ്‌ലറ്റിൽ പോകുന്നതിന്റെ അപമാനത്തിന് വിധേയരാകുന്നതിനുപകരം അത്തരം ചോദനകളെ ‘പിടിച്ചു വയ്ക്കാനാണ്’ താല്പര്യപ്പെടുന്നത്. ശാരീരികമായി, ഇത് മൂത്രനാളിയിലെ അണുബാധകൾ, വൃക്ക പ്രശ്നങ്ങൾ, മറ്റ് അനുബന്ധ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും. മാത്രമല്ല, അവരിൽ പലരും ഭക്ഷണവും വെള്ളവും കഴിക്കുന്നതിൽ നിയന്ത്രണവും അവലംബിക്കുന്നു. ഇത്,നമ്മുടെ കാലാവസ്ഥയിൽ പ്രത്യേകിച്ചും, നിർജ്ജലീകരണത്തിലേക്ക് നയിച്ചേക്കാം. ഒരു പഠനമനുസരിച്ച്, ബാത്ത്റൂം വിവേചനം അനുഭവിച്ച ട്രാൻസ്‌ജെൻഡർ കൂടാതെ/അല്ലെങ്കിൽ നോണ്‍-ബൈനറി യുവാക്കളിൽ, 85% വിഷാദ മാനസികാവസ്ഥയിലൂടെ കടന്നു പോകുന്നു 60% ആത്മഹത്യയെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നു. ഇത്തരം അനുഭവങ്ങൾ ഇന്ത്യയുൾപ്പെടെ എല്ലായിടത്തുമുള്ള ട്രാൻസ്‌ജെൻഡറുകളെയും നോൺ-ബൈനറികളെയും പ്രതിനിധീകരിക്കുന്നു. എല്ലാ ഉപയോക്താക്കൾക്കും മികച്ച ശാരീരികവും മാനസികവുമായ ആരോഗ്യം നൽകുന്നവയാണ് ഇൻക്ലൂസീവ് ടോയ്‌ലറ്റുകൾ.
advertisement
സമ്പദ് വ്യവസ്ഥ
ലോകബാങ്കിന്റെ കണക്കനുസരിച്ച്, മോശം ടോയ്‌ലറ്റ് ശുചിത്വം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രതിവർഷം 260 ബില്യൺ ഡോളർ ഉൽപാദനക്ഷമത നഷ്ടപ്പെടുത്തുന്നു. ഇത് LGBTQ+ കമ്മ്യൂണിറ്റിയുടെ പശ്ചാത്തലത്തിൽ പറഞ്ഞാൽ, 2011 ലെ സെൻസസ് അനുസരിച്ച്, ഇന്ത്യയിൽ 4.88 ലക്ഷം ട്രാൻസ്‌ജെൻഡർ വ്യക്തികളാണുള്ളത്, അതിൽ 55,000 കുട്ടികളാണ്. ഇവരിൽ ഓരോരുത്തർക്കും അവർക്ക് വേണ്ടിയും അവരുടെ കുടുംബത്തിന് വേണ്ടിയും രാജ്യത്തിനുവേണ്ടിയും സംഭാവനകൾ ചെയ്യാനുണ്ട്. എന്നാൽ അവരുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് നാം തടസ്സങ്ങൾ സൃഷ്ടിക്കുമ്പോൾ അതിന് കഴിയാതെ വരുന്നു. LGBTQ+ കമ്മ്യൂണിറ്റിക്ക് ലിംഗഭേദം ഉൾക്കൊള്ളുന്ന ടോയ്‌ലറ്റുകളിലേക്ക് ആക്‌സസ് ഉള്ളപ്പോൾ, അത് അവരെ തൊഴിൽ ശക്തിയിൽ കൂടുതൽ സജീവമായി പങ്കെടുക്കാൻ പ്രാപ്തരാക്കുന്നു.
ആഗോളതലത്തിൽ ഇൻക്ലൂസീവ് ടോയ്ലറ്റുകൾക്ക് ചില ഉദാഹരണങ്ങൾ എന്തൊക്കെയാണ്?
കൂടുതൽ ഭരണകൂടങ്ങളും ഓർഗനൈസേഷനുകളും ബിസിനസ്സുകളും വ്യക്തികളും അവരുടെ നേട്ടങ്ങൾ തിരിച്ചറിയുകയും വിവിധ ക്രമീകരണങ്ങളിലൂടെ സ്വീകരിക്കപ്പെടുകയും ചെയ്യുന്നതിനാൽ, ഇൻക്ലൂസീവ് ടോയ്‌ലറ്റുകൾ ലോകമെമ്പാടും കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഇൻക്ലൂസ്ലീവ് ടോയ്‌ലറ്റുകളുടെ ചില ഉദാഹരണങ്ങൾ ഇവയാണ്:
ഇംഗ്ലണ്ടിലും വെയിൽസിലും, തുല്യതാ നിയമം (2010) നിലവിൽ വന്നതു മുതൽ, ട്രാൻസ്‌ജെൻഡറുകൾക്ക് അവരുടെ ലിംഗ സ്വത്വവുമായി യോജിക്കുന്ന ലിംഗഭേദം അനുസരിച്ചു-വേർതിരിക്കപ്പെട്ട ടോയ്‌ലറ്റുകൾ ഉപയോഗിക്കാൻ നിയമപരമായി അർഹതയുണ്ട്. എന്നിരുന്നാലും, പല പൊതുവേദികളും തങ്ങളുടെ ഉപഭോക്താക്കൾക്കും ജീവനക്കാർക്കും കൂടുതൽ ഓപ്ഷനുകളും പ്രവേശനക്ഷമതയും നൽകുന്നതിനായി ജെൻഡർ-ന്യൂട്രൽ ടോയ്‌ലറ്റുകളും നടപ്പിലാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, ചില സർവ്വകലാശാലകൾ, മ്യൂസിയങ്ങൾ, ലൈബ്രറികൾ, തിയേറ്ററുകൾ, പബ്ബുകൾ എന്നിവ അവരുടെ നിലവിലുള്ള ടോയ്‌ലറ്റുകളിൽ ചിലത് അല്ലെങ്കിൽ എല്ലാം യൂണിസെക്‌സ് സൗകര്യങ്ങളാക്കി മാറ്റി.
കാനഡയിൽ, നിരവധി പ്രവിശ്യകളും മുനിസിപ്പാലിറ്റികളും പൊതു കെട്ടിടങ്ങളിൽ കുറഞ്ഞത് ഒരു ജെൻഡർ -ന്യൂട്രൽ ടോയ്‌ലറ്റെങ്കിലും നൽകണമെന്ന് ആവശ്യപ്പെടുന്ന നിയമങ്ങളോ നയങ്ങളോ പാസാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, വാൻകൂവർ 2018-ൽ ഒരു ബൈലോ പാസാക്കി, അത് നഗരത്തിന്റെ ഉടമസ്ഥതയിലുള്ള പുതിയതും നവീകരിച്ചതുമായ എല്ലാ കെട്ടിടങ്ങൾക്കും കുറഞ്ഞത് ഒരു സാർവത്രിക ശുചിമുറിയെങ്കിലും ഉണ്ടായിരിക്കണം എന്ന് പറയുന്നു. അതുപോലെ, ഒന്റാറിയോ 2015-ൽ പാസാക്കിയ നിയമത്തിൽ, അത് പുതുതായി നിർമ്മിച്ചതോ വിപുലമായി നവീകരിച്ചതോ ആയ എല്ലാ പൊതു കെട്ടിടങ്ങൾക്കും കുറഞ്ഞത് ഒരു തടസ്സമില്ലാത്ത ശുചിമുറിയെങ്കിലും ഉണ്ടായിരിക്കണമെന്ന് ആവശ്യപ്പെടുന്നു.
ചൈനയിൽ, 2013-ന് മുമ്പാണ് ആദ്യത്തെ യൂണിസെക്‌സ്, ജെൻഡർ ന്യൂട്രൽ ടോയ്‌ലറ്റുകൾ നിർമ്മിച്ചത്. അതിനുശേഷം പല ജില്ലകളും ഈ ആശയം അംഗീകരിച്ചു. സ്ത്രീകളുടെ ടോയ്‌ലറ്റുകളുടെ നീണ്ട ക്യൂവിന്റെ പ്രശ്‌നം പരിഹരിക്കാനുള്ള മാർഗമായി ചില നഗരങ്ങളിൽ ലിംഗഭേദമില്ലാതെ ടോയ്‌ലറ്റുകൾ പരീക്ഷിക്കപ്പെട്ടു. ഉദാഹരണത്തിന്, ബീജിംഗ് 2016 ൽ ഒരു പൈലറ്റ് പ്രോജക്റ്റ് ആരംഭിച്ചു, അത്തിലൂടെ ചില പൊതു ടോയ്‌ലറ്റുകളെ വ്യക്തിഗത സ്റ്റാളുകളുള്ള യൂണിസെക്‌സ്സൗകര്യങ്ങളാക്കി മാറ്റി. സൗകര്യവും സ്വകാര്യതയും വിലമതിക്കുന്ന ഉപയോക്താക്കളിൽ നിന്ന് ഈ പ്രോജക്റ്റിന് മികച്ച ഫീഡ്ബാക്ക് ആണ് ലഭിച്ചത്
നേപ്പാളിൽ രണ്ട് യൂണിസെക്‌സ് ടോയ്‌ലറ്റുകൾ ഉള്ള ആദ്യത്തെ പൊതു ഇടമാണ് ബാഗേശ്വരി പാർക്ക്. നേപ്പാളിലെ വർദ്ധിച്ചുവരുന്ന ട്രാൻസ്‌ജെൻഡറുകൾക്ക് താമസസൗകര്യം പ്രവണതയ്ക്കായി ബാത്ത്‌റൂമുകൾ സ്ഥാപിക്കാൻ എംപി പാർലമെന്റേറിയൻ വികസന ഫണ്ട് ഉപയോഗിച്ചു. നേപ്പാളിലെ നിരവധി സംഘടനകളും സഖ്യങ്ങളും പൊതു-സ്വകാര്യ സ്‌കൂൾ സംവിധാനങ്ങളിൽ ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്കായി പ്രത്യേക ടോയ്‌ലറ്റുകൾക്ക് പിന്തുണ നൽകുന്നത് തുടരുന്നു.
എങ്ങനെയാണ് ഇന്ത്യ ഇൻക്ലൂസീവ് ടോയ്ലറ്റുകളെ സ്വീകരിക്കുന്നത്?
ഇന്ത്യയിൽ, ഇൻക്ലൂസീവ് ടോയ്‌ലറ്റുകൾ വ്യാപകമല്ലെങ്കിലും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ സജീവമായ നടപടികൾ കൈക്കൊള്ളുന്നതിന്റെ പ്രചോദനാത്മകമായ ഉദാഹരണങ്ങളുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ബോംബെ, 2017-ൽ തന്നെ കാമ്പസിൽ ലിംഗഭേദമില്ലാതെ ടോയ്‌ലറ്റുകൾ സ്ഥാപിച്ചതാണ് ശ്രദ്ധേയമായ ഒരു സംഭവം. ഐഐടി ബോംബെയിലെ എൽജിബിടിക്യു സ്റ്റുഡന്റ് സപ്പോർട്ട് ഗ്രൂപ്പായ സാത്തിയാണ് ഈ സംരംഭത്തിന് നേതൃത്വം നൽകിയത്, എല്ലാവരെയും ഉൾക്കൊള്ളുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള അഭിഭാഷകത്വത്തിന്റെ ശക്തിയാണ് ഇത് കാണിക്കുന്നത്.
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (TISS) മുംബൈ, 2017-ൽ കാമ്പസിൽ ജെൻഡർ-ന്യൂട്രൽ ടോയ്‌ലറ്റുകൾ അവതരിപ്പിച്ചു. എല്ലാവർക്കുമായി സുരക്ഷിതവും ഉൾക്കൊള്ളുന്നതുമായ ഇടങ്ങൾ സൃഷ്ടിക്കുന്നതിൽ വിദ്യാർത്ഥികൾ നയിക്കുന്ന സംരംഭങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുന്ന TISS മുംബൈയിലെ LGBTQ+ വിദ്യാർത്ഥി ഗ്രൂപ്പായ ക്വീർ കളക്റ്റീവ് ആണ് ഈ ശ്രമത്തിന് നേതൃത്വം നൽകിയത്.
ഇന്ന്, നിരവധി ഇന്ത്യൻ സർവ്വകലാശാലകൾ ലിംഗ-നിഷ്പക്ഷ ടോയ്‌ലറ്റുകളുടെ ആവശ്യകത തിരിച്ചറിയുന്നു. IIT ഡൽഹി പോലുള്ള സ്ഥാപനങ്ങൾ അവരുടെ കാമ്പസുകളിൽ ലിംഗഭേദമില്ലാതെ ശുചിമുറികൾ ഉദ്ഘാടനം ചെയ്യാൻ മുൻകൈയെടുത്തിരുന്നു. വാസ്തവത്തിൽ, IIT ഡൽഹിയിൽ ഇപ്പോൾ അത്തരം 14 സൗകര്യങ്ങളുണ്ട് കൂടാതെ, ആസാമിലെ തേസ്പൂർ സർവകലാശാലയും ആന്ധ്രാപ്രദേശിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ചും (NALSAR) എല്ലാ വിദ്യാർത്ഥികളെയും ഉൾക്കൊള്ളുന്ന അന്തരീക്ഷം പ്രദാനം ചെയ്യുന്നതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ജെൻഡർ-ന്യൂട്രൽ ശുചിമുറികൾ സ്വീകരിച്ചു. NALSAR ഒരു പടി കൂടി മുന്നോട്ട് പോയി, ലിംഗ-നിഷ്‌പക്ഷ ട്രാൻസ് നയവും വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകളിൽ “Mx” എന്ന ലിംഗ-നിഷ്‌പക്ഷ ശീർഷകവും അംഗീകരിച്ചു.
കോടതിയുടെ തന്നെ ആഗസ്റ്റ് ഇടനാഴിക്കുള്ളിൽ തന്നെ ഒമ്പത് ജെൻഡർ ന്യൂട്രൽ ടോയ്ലെറ്റുകൾ സ്ഥാപിച്ചുകൊണ്ട് സുപ്രീം കോടതി മറ്റൊരു മാതൃക സൃഷ്ടിക്കുകയായിരുന്നു .
സർക്കാരും കോർപ്പറേറ്റ് ഇന്ത്യയും ലാവറ്ററി കെയർ വിഭാഗത്തിലെ മുൻനിര ബ്രാൻഡായ ഹാർപിക് ഉൾപ്പെടെ മാറ്റത്തിന്റെ നേതൃത്വം ഏറ്റെടുത്തു. ഒരു യഥാർത്ഥ അവബോധവും തുറന്ന മനസ്സോടെയുള്ള സമീപനവും ഉപയോഗിച്ച്, LGBTQ+ കമ്മ്യൂണിറ്റി ഉൾപ്പെടെയുള്ള സമൂഹത്തിന്റെ വൈവിധ്യമാർന്ന പരിസ്ഥിതിയ്ക്കും അവരുടെ ഉൽപ്പന്നങ്ങൾ ഉറപ്പാക്കുന്നതിൽ ഹാർപിക് ശ്രദ്ധേയമായ മുന്നേറ്റം നടത്തി. ഉചിതമായ മനോഭാവം രൂപപ്പെടുത്തുന്നതിൽ വിദ്യാഭ്യാസത്തിന്റെ പരിവർത്തന ശേഷി തിരിച്ചറിഞ്ഞ് കൊണ്ട്, നിലവിലുള്ള വിവിധ ലിംഗ സ്വത്വങ്ങളിലേക്ക് വെളിച്ചം വീശുന്ന പ്രചോദനാത്മകമായ കാമ്പെയ്‌നുകൾ ഹാർപിക് ആരംഭിച്ചു. ഈ ഫലപ്രദമായ സംരംഭങ്ങൾ സമൂഹത്തെ ഉണർത്താനും പരിപോഷിപ്പിക്കാനും സ്വീകാര്യതയുടെ അന്തരീക്ഷം വളർത്താനും സഹായിക്കുന്നു.
‘മിഷൻ സ്വച്ഛത ഔർ പാനി’ എന്നറിയപ്പെടുന്ന ഹാർപിക്കും ന്യൂസ് 18-ഉം തമ്മിലുള്ള ശ്രദ്ധേയമായ ഒരു സഹകരണം, ശുചിത്വം എന്ന ആശയത്തിന് അപ്പുറത്തേയ്ക്ക് നീളുന്ന ഒന്നാണ്. ശുചിമുറികളുടെ അഗാധമായ പ്രാധാന്യം തിരിച്ചറിയുന്ന ഒരു പ്രസ്ഥാനമാണിത്, അവയെ കേവലം പ്രവർത്തനപരമായ ഇടങ്ങളായി മാത്രമല്ല, പാർശ്വവൽക്കരിക്കപ്പെട്ടവർക്കുള്ള സുരക്ഷിതത്വത്തിന്റെയും സ്വീകാര്യതയുടെയും മാർഗ്ഗദീപങ്ങളായും പരിഗണിക്കുന്നു. എല്ലാവരെയും നിരുപാധികമായി സ്വാഗതം ചെയ്യുകയും ശാക്തീകരിക്കുകയും ചെയ്യുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് വൃത്തിയുള്ളതും ഉൾക്കൊള്ളുന്നതുമായ ടോയ്‌ലറ്റുകൾ അനിവാര്യമാണെന്ന വിശ്വാസത്തിലാണ് ഈ അസാധാരണ ദൗത്യം സ്ഥാപിച്ചിരിക്കുന്നത്. അചഞ്ചലമായ സമർപ്പണത്തോടെ, ഹാർപിക്കും ന്യൂസ് 18 ഉം LGBTQ+ കമ്മ്യൂണിറ്റിയെ സജീവമായി ഉൾപ്പെടുത്തുകയും അവർക്കായി വാദിക്കുകയും ചെയ്യുന്നു, ഓരോ വ്യക്തിയും, അവരുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുകയും അവരുടെ സാന്നിധ്യം ആഘോഷിക്കുകയും ചെയ്യുന്ന സുരക്ഷിതവും സ്വീകാര്യവുമായ ഇടങ്ങളിലേക്ക് പ്രവേശനം അർഹിക്കുക തന്നെ ചെയ്യുന്നു എന്ന സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യും
ഉപസംഹാരം
ഇൻക്ലൂസീവ് ടോയ്‌ലറ്റുകൾ ശാരീരിക പ്രവർത്തനങ്ങൾക്കുള്ള സൗകര്യങ്ങൾ മാത്രമല്ല. അവർ അവസരങ്ങളുടെ സമത്വവും സൂചിപ്പിക്കുന്നു. ഒരു ഓഫീസിൽ ലിംഗഭേദമില്ലാത്ത ടോയ്‌ലറ്റ് ഉണ്ടെങ്കിൽ, അത് എല്ലാവരേയും സ്വാഗതം ചെയ്യുന്ന ഒരു ജോലിസ്ഥലമായി മാറുന്നു. ഇത് കോളേജുകൾ, മ്യൂസിയങ്ങൾ, പൊതു പാർക്കുകൾ, മറ്റെല്ലായിടത്തും ബാധകമാകുന്ന ഒരു വസ്തുതയാണ്.
നമ്മുടെ സമൂഹങ്ങളുടെ മൂല്യങ്ങളും മാനദണ്ഡങ്ങളും പ്രതിഫലിപ്പിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്ന, സാമൂഹിക മാറ്റത്തിന്റെയും പുരോഗതിയുടെയും പ്രതീകങ്ങളാണ് ജെൻഡർ- ന്യൂട്രൽ ടോയ്‌ലറ്റുകൾ. എല്ലാവർക്കും സുരക്ഷിതവും മതിയായതുമായ ടോയ്‌ലറ്റുകൾ നൽകുന്നതിലൂടെ, അവരുടെ ലിംഗ വ്യക്തിത്വമോ ആവിഷ്‌കാരമോ പരിഗണിക്കാതെ, ഉൾക്കൊള്ളുന്ന ടോയ്‌ലറ്റുകൾക്ക് ലിംഗസമത്വം മെച്ചപ്പെടുത്തുന്നതിനും എല്ലാവരെയും ഉൾക്കൊള്ളുന്ന സമൂഹങ്ങളെ വളർത്തുന്നതിനും സംഭാവന ചെയ്യാൻ കഴിയും. ഇൻക്ലൂസീവ് ടോയ്‌ലറ്റുകൾ സൗകര്യത്തിന്റെ മാത്രമല്ല, മനുഷ്യാവകാശങ്ങളുടെയും അന്തസ്സിന്റെയും പ്രശ്‌നമാണ്.
ഈ ദേശീയ സഹകരണത്തിൽ നിങ്ങളുടെ പങ്ക് എങ്ങനെ സംഭാവന ചെയ്യാമെന്ന് അറിയാൻ ഞങ്ങളോടൊപ്പം ഇവിടെ ചേരൂ
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
July 28, 2023 5:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
എല്ലാവരെയും ഉൾക്കൊള്ളുന്ന ടോയ്‌ലറ്റും ലിംഗസമത്വവും തമ്മിലുള്ള ബന്ധം: ഇൻക്ലൂസീവ് ടോയ്‌ലെറ്റുകൾ സാമൂഹിക പുരോഗതിയിലേക്ക് എങ്ങനെ സംഭാവന ചെയ്യുന്നു