• HOME
 • »
 • NEWS
 • »
 • life
 • »
 • അന്ന് ഭരണചക്രം തിരിച്ച മന്ത്രി; ഇന്ന് പിസാ ഡെലിവറി ബോയ്

അന്ന് ഭരണചക്രം തിരിച്ച മന്ത്രി; ഇന്ന് പിസാ ഡെലിവറി ബോയ്

2018ൽ അഷ്രഫ് ഗനിയുടെ മന്ത്രിസഭയിൽ ഇടം പിടിച്ച സയ്യിദ് അഹ്മദ് ഷാ സാദത്ത് ഗനിയുമായുള്ള അസ്വാരസ്യങ്ങൾ മൂലം 2020ൽ മന്ത്രിസഭയിൽ നിന്ന് രാജി വെയ്ക്കുകയായിരുന്നു

സൈക്കിളിൽ പിസ്സ ഡെലിവറി ബോക്സുമായി സഞ്ചരിക്കുന്ന മന്ത്രിയെയാണ് ചിത്രങ്ങളിൽ കാണുന്നത്.

സൈക്കിളിൽ പിസ്സ ഡെലിവറി ബോക്സുമായി സഞ്ചരിക്കുന്ന മന്ത്രിയെയാണ് ചിത്രങ്ങളിൽ കാണുന്നത്.

 • Last Updated :
 • Share this:
  താലിബാൻ ആക്രമണം അഫ്ഗാനിസ്ഥാനിലെ മന്ത്രിമാരുടെ പലായനത്തിന് വഴി വെച്ചത് ലോകത്തെ മുഴുവൻ ഞെട്ടിച്ച വാർത്തയായിരുന്നു. പിന്നീട് പുറത്തു വരുന്ന അഫ്ഗാൻ ജനതയുടെ വാർത്തകൾ കൂടുതൽ ഞെട്ടലുകൾക്കാണ് വഴി വെച്ചിരിക്കുന്നത്.

  അത്തരത്തിൽ ഒരു വാർത്തയാണ് അഫ്ഗാനിസ്ഥാനിലെ മുൻ വാർത്താവിനിമയ-സാങ്കേതിക മന്ത്രിയായിരുന്ന സയ്യിദ് അഹ്മദ് ഷാ സാദത്ത്, ഇപ്പോൾ ജർമ്മനിയി പിസ്സ ഡെലിവറി ജോലി ചെയ്യുന്നു എന്നത്. മുൻ മന്ത്രിയുടെ ഫോട്ടോകൾ അൽ-ജസീറ അറേബ്യയാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. സൈക്കിളിൽ പിസ്സ ഡെലിവറി ബോക്സുമായി സഞ്ചരിക്കുന്ന മന്ത്രിയെയാണ് ചിത്രങ്ങളിൽ കാണുന്നത്.

  കഴിഞ്ഞ ഡിസംബറിലാണ് സാദത്ത് അഫ്ഗാനിസ്ഥാനിൽ നിന്ന് പാലായനം ചെയ്തത്. ഇദ്ദേഹമിപ്പോൾ ലെയ്പ്പ്സിഗിലാണ് താമസിക്കുന്നത്. 2018ൽ അഷ്രഫ് ഗനിയുടെ മന്ത്രിസഭയിൽ ഇടം പിടിച്ച ഇദ്ദേഹം ഗനിയുമായുള്ള അസ്വാരസ്യങ്ങൾ മൂലം 2020ൽ മന്ത്രിസഭയിൽ നിന്ന് രാജി വെയ്ക്കുകയായിരുന്നു. തുടർന്ന് അഫ്ഗാനിസ്ഥാൻ വിട്ട് ജർമ്മനിയിലേയ്ക്ക് കുടിയേറി.

  ഫോട്ടോകൾ തന്റേത് തന്നെയാണന്ന് സ്കൈ ന്യൂസിനോട് സാദത്ത് സമ്മതിച്ചിരുന്നു. കൂടാതെ തന്റെ കഥ ഏഷ്യയിലെയും അറബ് രാജ്യങ്ങളിലെയും ഉന്നതരായ ആളുകൾക്ക് അവരുടെ ജീവിതം നയിക്കുന്നതിനുള്ള ഒരു ഉത്തേജനമായി മാറട്ടെയെന്നും സാദത്ത് കൂട്ടിച്ചേർത്തു. ഒരിക്കൽ സുരക്ഷാ ഉദ്യോഗസ്ഥരാൽ വലയം ചെയ്യപ്പെട്ട ആളായിരുന്നു സാദത്ത്, എന്നാൽ ഇപ്പോളദ്ദേഹം ആവശ്യക്കാർക്ക് സൈക്കിളിൽ പിസ്സ എത്തിക്കുന്ന സ്ഥിതിയിലേയ്ക്കാണ് കാര്യങ്ങളെത്തി നിൽക്കുന്നത്.

  അഫ്ഗാനിസ്ഥാനിൽ നിന്ന് ജർമ്മനിയിലെത്തിയ സാദത്ത് കൈവശം ഉണ്ടായിരുന്ന പണം തീർന്നതിനെ തുടർന്നാണ് ജർമ്മൻ കമ്പനിയായ ലിവ്രാൻഡോയിൽ ഭക്ഷണ വിതരണം ഉപജീവന മാർഗ്ഗമായി തിരഞ്ഞെടുത്തത് എന്ന് സ്കൈ ന്യൂസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

  ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്മ്യൂണിക്കേഷനിലും ഇലക്ട്രോണിക് എഞ്ചിനീയറിംഗിലുമായി സാദത്തിന് രണ്ട് ബിരുദാനന്തര ബിരുദങ്ങളാണ് ഉള്ളത്. സൗദി അറേബ്യയിലെ അരാംകോയ്ക്കും സൗദി ടെലികോം കമ്പനിക്കും വേണ്ടി സാദത്ത് ജോലി ചെയ്തിരുന്നു. ഇത് കൂടാതെ 13 രാജ്യങ്ങളിലെ 20 ലധികം കമ്പനികളുമായും കമ്മ്യൂണിക്കേഷൻ മേഖലയിൽ 23 വർഷത്തെ പ്രവൃത്തി പരിചയമാണ് ഇദ്ദേഹത്തിന് ഉള്ളത്.

  2005 മുതൽ 2013 വരെ അഫ്ഗാനിസ്ഥാനിലെ ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തിന്റെ സാങ്കേതിക ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ച സാദത്ത് 2016 മുതൽ 2017 വരെ ലണ്ടനിലെ അരിയാന ടെലികോമിന്റെ സിഇഒയായും പ്രവർത്തിച്ച വ്യക്തിയാണ്.

  തലസ്ഥാന നഗരമായ കാബൂൾ താലിബാൻ ഏറ്റെടുത്തിട്ടിപ്പോൾ 10 ദിവസമായി. താലിബാൻ ആക്രമണം ഭയന്ന് മുൻ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി ജനങ്ങളെയും രാജ്യത്തെയും ഉപേക്ഷിച്ച് രാജ്യം വിട്ടിരുന്നു. ഗനിയ്ക്ക് യുഎഇ രാഷ്ട്രീയ അഭയം നൽകുകയും ചെയ്തു. സിവിലിയൻ സർക്കാർ ഇത്ര പെട്ടെന്ന് താഴെ വീഴുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് അഫ്ഗാനിസ്ഥാനിലെ നിലവിലെ രാഷ്ട്രീയ സ്ഥിതികളോട് പ്രതികരിച്ച് കൊണ്ട് സാദത്ത് സ്കൈ ന്യൂസിനോട് പറഞ്ഞു.
  Published by:Karthika M
  First published: