നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Happy Friendship Day 2021| ചരിത്രം, പ്രാധാന്യം, നിങ്ങൾ അറിയേണ്ടതെല്ലാം

  Happy Friendship Day 2021| ചരിത്രം, പ്രാധാന്യം, നിങ്ങൾ അറിയേണ്ടതെല്ലാം

  യുഎന്നിന്റെ ഔപചാരിക പ്രഖ്യാപനം ഉണ്ടായിരുന്നിട്ടും, രാജ്യങ്ങള്‍ വ്യത്യസ്ത തീയതികളിലും മാസങ്ങളിലും ദിവസം ആചരിക്കുന്നത് തുടരുന്നു. ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ച്ചയാണ് ഇന്ത്യയില്‍ സൗഹൃദ ദിനമായി ആഘോഷിക്കുന്നത്.

  ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ച്ചയാണ് ഇന്ത്യയില്‍ സൗഹൃദ ദിനമായി ആഘോഷിക്കുന്നത്.

  ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ച്ചയാണ് ഇന്ത്യയില്‍ സൗഹൃദ ദിനമായി ആഘോഷിക്കുന്നത്.

  • Share this:
   ആഗസ്ത് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദ ദിനം ആഘോഷിക്കുന്നത്. ജാതി, മത, വര്‍ണ്ണ വ്യത്യാസമില്ലാതെ രണ്ടോ അതിലധികമോ വ്യക്തികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ശക്തമായ സൗഹൃദ ബന്ധത്തെ തിരിച്ചറിയാനും ദൃഢമാക്കുവാനുമാണ് ഈ ദിനം ആഘോഷിക്കുന്നത്.

   ലോകം ദാരിദ്ര്യം, അക്രമം, മനുഷ്യാവകാശ ലംഘനങ്ങള്‍ തുടങ്ങിയ നിരവധി ബുദ്ധിമുട്ടുകളും പ്രതിസന്ധികളും വിഭജന ശക്തികളും അഭിമുഖീകരിക്കുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ സമാധാനം, സുരക്ഷ, അഭിവൃദ്ധി, സാമൂഹിക ഐക്യം എന്നിവ ഭീഷണിയാവുന്നു. ഈ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിന്, അടിസ്ഥാനപരമായ കാരണങ്ങള്‍ മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മനുഷ്യ ഐക്യത്തിന്റെ പൊതുബോധം നല്‍കാനും പരിപോഷിപ്പിക്കുകയും പരിരക്ഷിക്കുകയും ചെയ്യാനും വിവിധ രൂപങ്ങളുണ്ട് അതില്‍ ഏറ്റവും അടിസ്ഥാനപരമായ ഒന്നാണ് സൗഹൃദം.

   സ്ഥിരത കൈവരിക്കാനും ഏറ്റവും ആവശ്യമായ അടിസ്ഥാനപരമായ മാറ്റങ്ങള്‍കൊണ്ട്് വരാനും നമുക്കെല്ലാവരെയും സംരക്ഷിക്കുന്ന ഒരു സുരക്ഷാ വല നെയ്യാം. കൂടാതെ പൊതുനന്മയ്ക്കായി, എല്ലാവരും ഒന്നിക്കുന്ന ഒരു മികച്ച ലോകത്തിനായി, സൗഹാര്‍ദ്ദത്തിന്റെയും ആത്മവിശ്വാസത്തിന്റെ ശക്തമായ ബന്ധങ്ങള്‍ വികസിപ്പിക്കുവാന്‍ ഈ ദിനം ആഘോഷിക്കപ്പെടുന്നു.   ചരിത്രം

   1935 -ല്‍ അമേരിക്കയില്‍ ഈ ദിവസം ആരംഭിച്ചതായാണ് പറയപ്പെടുന്നത്., എന്നിരുന്നാലും, അതിന്റെയും തുടക്കം 1919ലാണ്. ഹാള്‍മാര്‍ക്ക് കാര്‍ഡുകള്‍ കണ്ടുപിടിച്ച ജോയ്‌സ് ഹാള്‍ ആഗസ്റ്റ് 2 എന്ന തീയതിയെ മുന്‍നിര്‍ത്ത്ി 1930 -ല്‍ സൗഹൃദ ദിനം സൃഷ്ടിച്ചു, ഗ്രീറ്റിംഗ് കാര്‍ഡ് നാഷണല്‍ അസോസിയേഷന്‍ ഈ ദിവസത്തെ പിന്തുണച്ചിരുന്നെങ്കിലും ഗ്രീറ്റിംഗ് കാര്‍ഡുകള്‍ വിപണനം ചെയ്യാനുള്ള വാണിജ്യപരമായ തന്ത്രമായി കണ്ട് അത് ഉപേക്ഷിക്കപ്പെട്ടു. പിന്നീട് ഡോ. റാമോണ്‍ ആര്‍ട്ടെമിയോ ബ്രാച്ചോ 1958 ജൂലൈ 20 -ന് ലോക സൗഹൃദ ദിനം സൃഷ്ടിക്കുക എന്ന ആശയം അവതരിപ്പിച്ചു.

   ഐക്യരാഷ്ട്രസഭയുടെ പൊതുസഭ 2011 ഏപ്രില്‍ 27 -ന് പ്രഖ്യാപിച്ചതിനുശേഷം ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനമായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. യുഎന്നിന്റെ ഔപചാരിക പ്രഖ്യാപനം ഉണ്ടായിരുന്നിട്ടും, രാജ്യങ്ങള്‍ വ്യത്യസ്ത തീയതികളിലും മാസങ്ങളിലും ദിവസം ആചരിക്കുന്നത് തുടരുന്നു. ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ച്ചയാണ് ഇന്ത്യയില്‍ സൗഹൃദ ദിനമായി ആഘോഷിക്കുന്നത്. യുഎന്‍ അംഗീകരിച്ച ദിവസം നേപ്പാളിലും, ഒഹായോയിലെ ഒബെര്‍ലിനില്‍ എല്ലാ വര്‍ഷവും ഏപ്രില്‍ 9 -നും സൗഹൃദ ദിനം ആഘോഷിക്കുന്നു   പ്രാധാന്യം

   ജാതി, മത, വര്‍ണ്ണ വ്യത്യാസമില്ലാതെ രണ്ടോ അതിലധികമോ വ്യക്തികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സൗഹൃദത്തിന്റെ ശക്തമായ ബന്ധം ദൃഢമാക്കുവാനും തിരിച്ചറിയാനും ഈ ദിനം ഓര്‍മ്മപ്പെടുന്നു. ലോകത്തിന്റെ നന്മയ്ക്കായി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന വ്യക്തികളെ ഒരുമിപ്പിക്കുന്ന ദിവസമാണ് സൗഹൃദ ദിനം
   Published by:Karthika M
   First published:
   )}