ആർത്തവ വേദന കുറയ്ക്കാൻ 11 ദിവസം ഗർഭനിരോധന ഗുളിക കഴിച്ച 16 കാരി തലച്ചോറിൽ രക്തം കട്ടപിടിച്ച് മരിച്ചു

Last Updated:

സുഹൃത്തുക്കളുടെ നിർദ്ദേശപ്രകാരമാണ് പെൺകുട്ടി ആർത്തവ വേദനയ്ക്ക് ഗർഭനിരോധന ഗുളിക കഴിച്ചത്

ആർത്തവ വേദന കുറയ്ക്കാൻ വേദനസംഹാരികൾ അടക്കം ഇന്ന് പലരും കഴിക്കുന്നത് ഡോക്ടർമാരുടെ നിർദ്ദേശം കൂടാതെയാണ്. വേദന കുറയ്ക്കാൻ നാം സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ എത്രത്തോളം അപകടകരമാണെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആർത്തവ വേദന കുറയ്ക്കാൻ പതിനൊന്നു ദിവസം തുടർച്ചയായി ഗർഭനിരോധന ഗുളിക കഴിച്ച 16 കാരി മരിച്ചു എന്നതാണ് വാർത്ത. യുകെയിലെ ഇമ്മിംഗ്ഹാമിൽ ആണ് സംഭവം. കോളേജ് വിദ്യാർത്ഥിയായ ലൈല ഖാൻ എന്ന പെൺകുട്ടി സുഹൃത്തുക്കളുടെ നിർദ്ദേശപ്രകാരമാണ് ആർത്തവ വേദനയ്ക്ക് ഗർഭനിരോധന ഗുളിക കഴിച്ചത്. തുടർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ച് ദിവസങ്ങൾക്കുള്ളിൽ പെൺകുട്ടി മരിക്കുകയായിരുന്നു.
നവംബർ 25 നാണ് ആദ്യമായി ലൈല ഗുളികകൾ കഴിക്കാൻ ആരംഭിച്ചത്. ഡിസംബർ 5 ഓടെ പെൺകുട്ടിക്ക് കഠിനമായ തലവേദനയും ഛർദിയും അനുഭവപ്പെടാൻ തുടങ്ങി. തുടർന്ന് വൈദ്യസഹായം തേടി പെൺകുട്ടിയുടെ കുടുംബം ആശുപത്രിയെ ബന്ധപ്പെട്ടെങ്കിലും അപകടകരമായ രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ പിറ്റേ ദിവസം ചെക്കപ്പിനായി ആശുപത്രിയിലേക്ക് കൊണ്ടുവന്നാൽ മതി എന്ന് പറഞ്ഞു. എന്നാൽ ഞായറാഴ്ച രാത്രി തന്നെ പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. നിർത്താതെ ഛർദ്ദിക്കുകയും ചെയ്തു.
advertisement
തിങ്കളാഴ്ച രാവിലെയാണ് ഡോക്ടറെ കാണാൻ അപ്പോയിൻമെന്റ് ലഭിച്ചതെന്നും ലൈലയുടെ ആന്റി ജെന്ന ബ്രൈത്ത്‌വൈറ്റ് പറഞ്ഞു. തുടർന്ന് ഇത് സാധാരണ വയറുവേദനയാണെന്ന് കരുതി ആൻറി സിക്നെസ് ഗുളികകളും നൽകി. എന്നാൽ തിങ്കളാഴ്ച വൈകുന്നേരത്തോടെ പെൺകുട്ടിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. അസഹനീയമായ വേദനകൊണ്ട് അവൾ ഉറക്കെ നിലവിളിക്കുകയായിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു. ബാത്റൂമിൽ കുഴഞ്ഞു വീണതിനെ തുടർന്നാണ് പെൺകുട്ടിയെ വീണ്ടും ആശുപത്രിയിൽ എത്തിച്ചത്.
അപ്പോഴേക്കും രക്തം കട്ടപിടിച്ച് ലൈലയുടെ തലച്ചോറിന് കാര്യമായ വീക്കം സംഭവിച്ചിരുന്നു. ആശുപത്രിയിൽ എത്തി 48 മണിക്കൂറിനുള്ളിൽ തന്നെ പെൺകുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചു എന്നും ലൈലയുടെ അമ്മ പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരുപാട് സമയത്തിന് ശേഷമാണ് തലച്ചോറിൽ രക്തം കട്ടപിടിച്ചതായി ഡോക്ടർമാർ കണ്ടെത്തിയതെന്നും കുടുംബം ആരോപിച്ചു.
advertisement
അതേസമയം, മരിച്ച പെൺകുട്ടിയുടെ അവയവങ്ങൾ കുടുംബം ദാനം ചെയ്തതായാണ് റിപ്പോർട്ട്. ക്രിസ്തുമസിന മുമ്പ് ലൈലയുടെ അവയവങ്ങൾ വഴി അഞ്ച് ജീവൻ രക്ഷിച്ചതായാണ് കുടുംബത്തിന് ലഭിച്ച വിവരം. ലൈലയുടെ ശവസംസ്കാര ചടങ്ങുകളുടെ ചെലവുകൾക്കായി കുടുംബാംഗങ്ങൾ GoFundMe എന്ന ഒരു പേജ് വഴി ഫണ്ട് സമാഹരിക്കാനും ആരംഭിച്ചിരുന്നു.
കുടുംബത്തിലെ മൂത്ത പെൺകുട്ടിയായിരുന്നു ലൈല. അവൾ അർഹിക്കുന്നതുപോലെ അവളെ യാത്ര അയക്കണമെന്നും ഇതിനായുള്ള ചെലവിന് കഴിയുന്നത്രയും സമാഹരിക്കാൻ കുടുംബം തയ്യാറാണെന്നും ലൈലയുടെ സഹോദരി അലിസിയ പേജിൽ കുറിച്ചു. ഓക്സ്ഫോർഡ് സർവകലാശാലയിൽ പഠിക്കണമെന്നതായിരുന്നു ലൈലയുടെ എക്കാലത്തെയും സ്വപ്നം. കോളേജിൽ ചേർന്ന് മൂന്നുമാസമായപ്പോഴേക്കും അപ്രതീക്ഷിതമായാണ് സംഭവം നടന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Health/
ആർത്തവ വേദന കുറയ്ക്കാൻ 11 ദിവസം ഗർഭനിരോധന ഗുളിക കഴിച്ച 16 കാരി തലച്ചോറിൽ രക്തം കട്ടപിടിച്ച് മരിച്ചു
Next Article
advertisement
ഡല്‍ഹി ചാവേര്‍ സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ നബിയും രണ്ട് കൂട്ടാളികളും 2022ല്‍ തുര്‍ക്കി സന്ദര്‍ശിച്ചുവെന്ന് കണ്ടെത്തല്‍
ഡല്‍ഹി ചാവേര്‍ സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ നബിയും രണ്ട് കൂട്ടാളികളും 2022ല്‍ തുര്‍ക്കി സന്ദര്‍ശിച്ചുവെന്ന് കണ്ടെത്തല
  • ഡൽഹി സ്‌ഫോടനം നടത്തിയ ഡോ. ഉമർ നബി 2022ൽ തുർക്കി സന്ദർശിച്ചതായി കണ്ടെത്തി.

  • ഉമർ നബി തുർക്കിയിൽ 14 പേരുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

  • ഡൽഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകളും തിരച്ചിലും നടന്നുകൊണ്ടിരിക്കുകയാണ്.

View All
advertisement