• HOME
  • »
  • NEWS
  • »
  • life
  • »
  • Health | അമ്മയാകാൻ ഒരുങ്ങുകയാണോ? ഗർഭധാരണത്തിന് മുമ്പ് ശരീരം ശുദ്ധീകരിക്കാൻ സ്വീകരിക്കേണ്ട ആയുർവേദ മാർഗങ്ങൾ

Health | അമ്മയാകാൻ ഒരുങ്ങുകയാണോ? ഗർഭധാരണത്തിന് മുമ്പ് ശരീരം ശുദ്ധീകരിക്കാൻ സ്വീകരിക്കേണ്ട ആയുർവേദ മാർഗങ്ങൾ

ആരോഗ്യകരമായ ഗർഭകാലം ആണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങളുടെ ശാരീരിക സ്ഥിതി വിലയിരുത്തുന്ന പരിശോധനകൾ നടത്തേണ്ടത് അത്യാവശ്യമാണ്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    ഗർഭധാരണത്തെക്കുറിച്ച് ആലോചിക്കുന്നതിന് മുമ്പ് ദമ്പതികൾ ചെയ്യേണ്ട ചില ആയുർവേദ പരിശോധനകളെപ്പറ്റിയാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഇത്തരം പരിശോധനകളുടെ പ്രാധാന്യം എന്താണെന്ന് നോക്കാം.

    ആരോഗ്യകരമായ ഗർഭകാലം ആണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങളുടെ ശാരീരിക സ്ഥിതി വിലയിരുത്തുന്ന പരിശോധനകൾ നടത്തേണ്ടത് അത്യാവശ്യമാണ്. ഭ്രൂണത്തിന്റെ ആരോഗ്യം, രക്തചംക്രമണം, എന്നിവയെല്ലാം ഗർഭകാലത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇതെല്ലാം പരിശോധിക്കുന്നതിന് ആയുർവേദത്തിൽ ചില ചികിത്സാവിധികളുണ്ട്.

    അത്തരം പരിശോധനകൾക്കായി എത്തുന്ന ദമ്പതികളുടെ ശരീരം കൃത്യമായി നിരീക്ഷിച്ച ശേഷം ശുദ്ധീകരണത്തിനായുള്ള ചികിത്സകൾ ആരംഭിക്കും. പഞ്ചകർമ്മ ചികിത്സകളായ വമന, വിരേചന, വസ്തി, എന്നിവയാണ് പ്രധാനമായും നടത്തുക. തുടർന്ന് കുറഞ്ഞത് ഒരു മാസം ദമ്പതികളോട് വേർപ്പെട്ട് നിൽക്കാൻ ആവശ്യപ്പെടും. ഇത് ഫെർട്ടിലിറ്റി നിരക്ക് വർധിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്. ഈ സമയത്ത് ശരീരം സന്തുലിതാവസ്ഥയിലാകുന്നു. അണ്ഡത്തിന്റേയും ബീജത്തിന്റെയും ഗുണനിലവാരം വർധിക്കും.

    സ്ത്രീയുടെയും പുരുഷന്റെയും ബീജങ്ങളുടെ ആരോഗ്യം വർധിപ്പിക്കുന്നതിനായി അവരുടെ ജീവിതരീതിയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്ന രീതിയാണ് ബീജ സൻസ്‌കർ എന്ന് പറയുന്നത്. അമ്മയാകാൻ തുടങ്ങുന്നതിന് 3 മുതൽ 6 മാസത്തിന് മുമ്പ് തന്നെ ഈ മാറ്റങ്ങൾ ദമ്പതികൾ തങ്ങളുടെ ജീവിതരീതിയിൽ കൊണ്ടുവരണം. ബീജ സൻസ്‌കർ രീതി പിന്തുടരുന്ന സ്ത്രീകൾക്ക് പ്രസവ സമയത്ത് അധികം അസ്വസ്ഥതകൾ ഉണ്ടാകില്ലെന്നാണ് പറയുന്നത്.

    സുരക്ഷിത ഗർഭകാലം

    എല്ലാ സ്ത്രീകളുടെയും ജീവിതത്തിലെ മനോഹരമായ ഒരു ഘട്ടമാണ് ഗർഭകാലം (pregnancy). ഈ സമയത്ത് ഇതിനായി തയ്യാറെടുക്കുന്ന സ്ത്രീകൾക്കും ഉദരത്തിലുള്ള കുഞ്ഞിനും ശ്രദ്ധയും പരിചരണവും ആവശ്യമാണ്. കുഞ്ഞ് ആരോഗ്യകരമായ ചുറ്റുപാടിൽ ആയിരിക്കേണ്ടതും അത്യാവശ്യമാണ്. ഗർഭകാലത്ത് ഹോർമോണുകളുടെ അളവിൽ വ്യത്യാസം വരുമ്പോൾ മുൻകരുതലുകളും ഉത്കണ്ഠയും ഉറക്കത്തെ തകരാറിലാക്കും. എന്നാൽ ​ഗർഭിണികൾക്ക് ക്ഷീണം തോന്നുമ്പോഴെല്ലാം പെട്ടെന്ന് ഉറങ്ങാൻ ശ്രമിക്കണം. അവർ ദിവസവും 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങേണ്ടതുണ്ട്.

    Also read: Health | ഗര്‍ഭധാരണത്തിന് മുമ്പ് നടത്തേണ്ട തയ്യാറെടുപ്പുകൾ എന്തെല്ലാം? ആയുർവേദം പറയുന്നത് ഇങ്ങനെ

    പതിവായി വ്യായാമം ചെയ്യുന്നത് ഉറക്കമില്ലായ്മ, പേശി വേദന, അമിതഭാരം മൂലമുണ്ടാകുന്ന വേദന, മാനസികാവസ്ഥ പ്രശ്‌നങ്ങൾ തുടങ്ങിയ ഗർഭകാലത്തെ പല പ്രശ്‌നങ്ങളെയും നേരിടാൻ സഹായിക്കും. ഗർഭിണികൾ ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് നേരത്തെയുണ്ടാകുന്ന പ്രസവം തടയാൻ സഹായിക്കുന്നു. ഗർഭകാലത്തെ തലവേദന, തലചുറ്റൽ, മലബന്ധം എന്നിവ തടയാനും ഇത് സഹായിക്കുന്നു. ​ഗർഭിണികൾ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.

    വീട്ടിൽ ഉണ്ടാക്കുന്നതോ ജൈവ ഭക്ഷണങ്ങളോ കൂടുതൽ കഴിക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. ഈ ഭക്ഷണ പദാർത്ഥങ്ങളിൽ ധാതുക്കളും അവശ്യ വിറ്റാമിനുകളും പ്രോട്ടീനുകളും ധാരാളമായി അടങ്ങിയിട്ടുണ്ടാകും. ഇരുമ്പ്, കാത്സ്യം, ഫോളേറ്റ് എന്നിവയാൽ സമ്പന്നമായ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. ഉയർന്ന അളവിൽ പഞ്ചസാരയും ഉപ്പും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇലക്കറികളും പയറുവർഗങ്ങളും കൂടുതലായി കഴിക്കുക.

    (ഡോ. രേഷ്മ എം.എ, ആയുർവേദിക് ഗൈനക്കോളജിസ്റ്റ്, ഫെർട്ടിലിറ്റി സ്‌പെഷ്യലിസ്റ്റ്, ബിടിഎം ലേഔട്ട്, ബംഗളുരൂ)

    Published by:user_57
    First published: