സ്ത്രീകൾക്ക് നല്ല വാർത്ത! ഗർഭാശയഗള കാൻസർ പരിശോധന ഇനി വീട്ടിൽ സ്വയം ചെയ്യാം

Last Updated:

സെർവിക്സിലും യോനിയിലും ഉണ്ടാകുന്ന അസാധാരണമായ ടിഷ്യൂ വളർച്ചയെ കണ്ടെത്താൻ മതിയായ സംവിധാനം ഇല്ലെന്നത് പലപ്പോഴും ഇതിന് വെല്ലുവിളിയാകുന്നുണ്ട്. പാപ്സ്മിയർ ടെസ്റ്റ് മാത്രമാണ് ഇന്നുള്ളത്

സ്ത്രീകളിൽ അത്രയധികം ശ്രദ്ധിക്കപ്പെടാതെ പോകുന്നതോ അല്ലെങ്കിൽ അറിയപ്പെടാതെ പോകുന്നതോ ആയ ഒന്നാണ് സെർവിക്കൽ കാൻസർ. സെർവിക്സിലും യോനിയിലും ഉണ്ടാകുന്ന അസാധാരണമായ ടിഷ്യൂ വളർച്ചയെ കണ്ടെത്താൻ മതിയായ സംവിധാനം ഇല്ലെന്നത് പലപ്പോഴും ഇതിന് വെല്ലുവിളിയാകുന്നുണ്ട്. പാപ്സ്മിയർ ടെസ്റ്റ് മാത്രമാണ് ഇന്നുള്ളത്. കാൻസർ സാധ്യതകൾ ഇതിലൂടെ തിരിച്ചറിയാൻ സാധിക്കും എങ്കിലും അതിയായ വേദന സഹിക്കേണ്ടി വരും എന്നതിനാൽ പലപ്പോഴും സ്ത്രീകൾ ഈ ടെസ്റ്റിനോട് വിമുഖത പുലർത്തുന്നു.ഒരു ലോഹ ഉപകരണം യോനിയിലൂടെ ഉള്ളിലേയ്ക്കിട്ട് സെർവിക്സിൽ നിന്നും കോശങ്ങളുടെ ഒരു ചെറിയ ഭാഗം സാമ്പിളായി എടുക്കുന്നതാണ് പാപ്മിയർ ടെസ്റ്റ്. ഇതുണ്ടാക്കുന്ന വേദന അതി കഠിനമാണ്. അതിനാൽ പലപ്പോഴും സെർവിക്കൽ കാൻസർ സാധ്യതകൾ കണ്ടെത്താതെ പോകുന്നു. എന്നാൽ ഈ ഒരു സാഹചര്യത്തിന് ആശ്വാസം നൽകുന്നതാണ് ഇപ്പോൾ യുഎസിലെ ഒരു ഹെൽത്ത് കെയർ കമ്പനി അവതരിപ്പിച്ച സ്വാബ് ടെസ്റ്റ്, സ്വന്തം സാമ്പിളുകൾ വേദനയില്ലാതെ ശേഖരിക്കാം എന്നത് കാൻസർ ചികിത്സ മേഖലയിലേയ്ക്കുള്ള ഒരു പുതു വാതിൽ തുറന്നിടുന്നു.
ശേഖരിച്ച സാമ്പിളുകൾ ലാബിൽ എത്തിച്ച് എച്ച്പിവി സാന്നിധ്യം പരിശോധിക്കും. 25 മുതൽ പ്രായമുള്ള സ്ത്രീകളിൽ പരമ്പരാഗത പാപ്പ് ടെസ്റ്റ് നടത്തുമ്പോൾ ലഭിക്കുന്ന അതേ രീതിൽ തന്നെ ഇതുപയോഗിച്ചാലും ലഭിക്കും എന്നാണ് കമ്പനിയുടെ വാദം. സെർവിക്കൽ കാൻസർ തടയുന്നതിൽ ഇത് വളരെ ഫലപ്രദമാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.നേരത്തെയുള്ള രോഗനിർണയം ഗർഭാശയ അർബുദത്തിൻ്റെ ചികിത്സ എളുപ്പമാക്കും. ആഗോള ജനസംഖ്യയിൽ ഏറ്റവും അധികം അർബുദം ഇന്ത്യയിലെ സ്ത്രീകളിലാണ് കണ്ടുവരുന്നത്. പ്രതിവർഷം ഏകദേശം 1.23 ലക്ഷം പുതിയ സെർവിക്കൽ കാൻസർ കേസുകൾ കണ്ടെത്തുകയും 77,000 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്നു.
advertisement
ഗർഭാശയ കാൻസറുമായി ബന്ധപ്പെട്ട് വളരെ കുറച്ച് ആളുകൾ മാത്രമാണ് ടെസ്റ്റിനു വിധേയമാകാറുള്ളത്. പേടികൊണ്ടും ഈ രോഗത്തേക്കുറിച്ചും ചികിത്സയേക്കുറിച്ചുമുള്ള അവബോധമില്ലായ്മയും ആണ് അതിനു കാരണം. അതിനാൽ പാച്ച് ടെസ്റ്റ് ആണെങ്കിൽ പോലും സാർവ്വത്രികമായി ഉപയോഗത്തിൽ കൊണ്ടുവരുന്നതിന് കാൻസർ സാധ്യതകൾ ചികിത്സ, ഇത്തരം ടെസ്റ്റുകൾ എങ്ങനെ ചെയ്യാം എന്നതിനെ കുറിച്ചുള്ള ഒരു ധാരണ അവരിൽ ഉണ്ടാക്കിയെടുക്കാൻ ശ്രദ്ധിക്കുക.
സെർവിക്കൽ കാൻസർ സ്ക്രീനിംഗിൽ സ്ത്രീകളുടെ പങ്കാളിത്തം സജീവമാക്കുന്നതിന് ഈ സ്വാബ് ടെസ്റ്റ് സഹായിച്ചേക്കാം. വീടുകളിൽ നിന്ന് തന്നെ സ്വയം സാമ്പിളുകൾ ശേഖരിക്കാം എന്നത് പ്രക്രിയ സുഗമമാക്കുന്നു. ഇതിൻ്റെ കടന്നു വരവോടെ സെർവിക്കൽ കാൻസർ സ്ക്രീനിംഗ് ചെയ്യുന്ന ആളുകളുടെ എണ്ണം വർധിച്ചതായി ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
advertisement
സ്വാബ്, ടാംപോൺ എന്നിവ ഉപയോഗിച്ചുള്ള മറ്റ് ചില ടെസ്റ്റുകളും യുഎസ് ഫുഡ് ആൻ്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Health/
സ്ത്രീകൾക്ക് നല്ല വാർത്ത! ഗർഭാശയഗള കാൻസർ പരിശോധന ഇനി വീട്ടിൽ സ്വയം ചെയ്യാം
Next Article
advertisement
ദിഗ്‌വിജയ സിംഗിന്റെ ആർ‌എസ്‌എസ്-ബിജെപി പ്രശംസയിൽ കോൺഗ്രസിൽ ഭിന്നത
ദിഗ്‌വിജയ സിംഗിന്റെ ആർ‌എസ്‌എസ്-ബിജെപി പ്രശംസയിൽ കോൺഗ്രസിൽ ഭിന്നത
  • ദിഗ്‌വിജയ സിംഗിന്റെ ആർ‌എസ്‌എസ്-ബിജെപി പ്രശംസ കോൺഗ്രസിൽ ഭിന്നതക്കും ചർച്ചകൾക്കും വഴിവച്ചു.

  • സിംഗിന്റെ പരാമർശം വിവാദമായതോടെ കോൺഗ്രസ് ഔദ്യോഗികമായി ആർ‌എസ്‌എസ് പ്രത്യയശാസ്ത്രം തള്ളിക്കളഞ്ഞു.

  • ആർഎസ്എസ്-ബിജെപി വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ തമ്മിൽ അഭിപ്രായ ഭിന്നതയും പ്രതികരണങ്ങളും ഉയർന്നു.

View All
advertisement