മലേറിയ നിർമാർജനത്തിന് ജനിതക മാറ്റം വരുത്തിയ കൊതുകുകളുമായി ബിൽ ​ഗേറ്റ്സ് ധനസഹായം നൽകുന്ന കമ്പനി

Last Updated:

യുകെ ആസ്ഥാനമായുള്ള ബയോടെക് ഓക്സിടെക് കമ്പനിയാണ് ഇതിന് പിന്നിൽ

മഴക്കാലത്ത് ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലമ്പനി തുടങ്ങിയ ജലജന്യരോഗങ്ങൾ പെരുകുന്നത് പതിവാണ്. അടുത്തിടെ, ബ്രിട്ടീഷ് സൂപ്പർ കൊതുകുകൾക്ക് (super mosquitoes) മലേറിയ നിർമാർജനം ചെയ്യാൻ സാധിക്കുമെന്ന് വ്യവസായ പ്രമുഖനും കോടീശ്വരനുമായ ബിൽ ഗേറ്റ്സ് പറഞ്ഞിരുന്നു. ഓരോ വർഷവും 6,00,000 പേരാണ് ഈ അസുഖങ്ങൾ മൂലം മരണപ്പെടുന്നത്. അതിനാൽ ഈ അസുഖങ്ങൾ പരുത്തുന്ന കൊതുകുകളെ നിർമാർജനം ചെയ്യാൻ കഴിവുള്ള സൂപ്പർ കൊതുകുകളെ യുകെ ആസ്ഥാനമായുള്ള ബയോടെക് ഓക്സിടെക് കമ്പനി സൃഷ്ടിച്ചിട്ടുണ്ടെന്ന് ബിൽ ഗേറ്റ്‌സ് പറഞ്ഞു. ബിൽ ​ഗേറ്റ്സ് ധനസഹായം ചെയ്യുന്ന കമ്പനിയാണിത്.
ഡെയ്ലി സ്റ്റാർ പറയുന്നതനുസരിച്ച്, ആൺകൊതുകളെയാണ് ബ്രിട്ടനിലെ കമ്പനി സൃഷ്ടിച്ചിരിക്കുന്നത്. ഈ കൊതുകുകളിലെ പ്രത്യേക ജീൻ ഉപയോഗിച്ച് പെൺകൊതുകുകൾ ജന്മമെടുക്കുന്നത് തടയുകയാണ് ചെയ്യുന്നത്. പെൺകൊതുകുകൾ കടിക്കുന്നതിലൂടെയാണ് മലേറിയ പടരുന്നത്. ഓക്‌സിടെകിന്റെ ജനിതകമാറ്റം വരുത്തിയ ആൺകൊതുകുകൾ പെൺകൊതുകുകളുമായി ഇണചേരുകയും, അവയുടെ പ്രത്യുത്പാദനശേഷി ഇല്ലാതാക്കുകും ചെയ്യുന്നു. ഓക്‌സിടെക് സൂപ്പർ കൊതുകുകൾ പരിസ്ഥിതിക്കും മനുഷ്യർക്കും ഒരു അപകടവും ഉണ്ടാക്കുന്നില്ലെന്ന് പരിശോധനയിൽ തെളിഞ്ഞതായി പല മാധ്യമ റിപ്പോർട്ടുകളും വ്യക്തമാക്കുന്നു.
advertisement
ലോകമെമ്പാടും ഇതുവരെ ഒരു ബില്ല്യണിലധികം ആൺകൊതുകുകളെ മറ്റ് പ്രത്യാഘാതങ്ങളൊന്നുമില്ലാതെ തുറന്നുവിട്ടിട്ടുണ്ടെന്നും ബിൽ ഗേറ്റ്‌സ് തന്റെ ബ്ലോഗിൽ കുറിച്ചു. ലോകത്ത്, കൊതുകുകൾ പെരുകിയതോടെ ഇതിൽ നിന്ന് സ്വയം രക്ഷ നേടുന്നതിന് ബെഡ് നെറ്റ്, കീടനാശിനികൾ, മറ്റ് ചികിത്സകൾ എന്നിങ്ങനെയുള്ള പരിഹാരമാർഗങ്ങൾ മനുഷ്യർ തന്നെ കണ്ടുപിടിച്ചു കഴിഞ്ഞു. ഓരോ വർഷവും 40,000 പേരാണ് കൊതുക് പരത്തുന്ന അസുഖങ്ങൾ മൂലം മരിക്കുന്നത്. കൊതുകു പരത്തുന്ന മറ്റൊരു രോഗമായ ഡെങ്കിപ്പനിയെ ഉന്മൂലനം ചെയ്യാൻ സൂപ്പർ കൊതുകൾക്ക് സാധിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു
advertisement
2012-ൽ 27,000 മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്ത കിഴക്കൻ ആഫ്രിക്കയിലെ ജിബൂട്ടിയിൽ, കേസുകളുടെ എണ്ണം വർധിക്കുന്നത് തടയാൻ അടുത്തവർഷം സൂപ്പർ കൊതുകുകളെ തുറന്നുവിടും. 2020ൽ 73,000 ആയിരുന്നു ഇവിടുത്തെ മലേറിയ കേസുകളുടെ എണ്ണം. മലേറിയ നിർമാർജനം ചെയ്യാനും ഈ രോഗം മൂലമുള്ള ബുദ്ധിമുട്ടുകൾ കുറക്കാനും നമുക്ക് പുതിയ ഉപകരണങ്ങളും കണ്ടുപിടുത്തങ്ങളും ആവശ്യമാണെന്ന് ബിൽ ഗേറ്റ്‌സ് പരാമർശിച്ചു. അതേസമയം, എത്യോപ്യ, സുഡാൻ, സൊമാലിയ, കെനിയ, നൈജീരിയ, ഘാന എന്നിവിടങ്ങളിൽ മലേറിയ പരത്തുന്ന കൊതുകുകൾ 126 ദശലക്ഷം ആളുകളെയാണ് സാരമായി ബാധിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
advertisement
2020ൽ നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കൊതുകിനെ ‘ഭൂമിയിലെ ഏറ്റവും അപകടകരമായ ജീവികളിലൊന്ന്’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ എല്ലാ കൊതുകുകളും മനുഷ്യജീവന് അപകടമുണ്ടാക്കുന്നില്ല. 3,500 ഇനം കൊതുകുകളിൽ 100 എണ്ണത്തോളം മാത്രമേ മനുഷ്യരിൽ രോഗം പരത്താൻ സാധ്യതയുള്ളൂ. എല്ലാ കൊതുകുകളെയും തുടച്ചുനീക്കുന്നതിനു പകരം, മാരകമായ രോഗങ്ങൾ വഹിക്കുന്ന ഈ ഇനങ്ങളെ മാത്രം ലക്ഷ്യമിടുന്നതാണ് കൂടുതൽ ഗുണം ചെയ്യുകയെന്ന് സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയിലെ സെന്റർ ഫോർ വൈറസ് റിസർച്ചിലെ മൈക്രോബയോളജി ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ പ്രൊഫസറായ സ്റ്റീവൻ സിൻകിൻസ് ലൈവ് സയൻസിനോട് പറഞ്ഞു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Health/
മലേറിയ നിർമാർജനത്തിന് ജനിതക മാറ്റം വരുത്തിയ കൊതുകുകളുമായി ബിൽ ​ഗേറ്റ്സ് ധനസഹായം നൽകുന്ന കമ്പനി
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement