Covid-19 | കോവിഡ് മനുഷ്യരുടെ മസ്തിഷ്‌ക കോശങ്ങളെ ബാധിക്കില്ലെന്ന് പുതിയ പഠനം

Last Updated:

കോവിഡിന് കാരണമാകുന്ന SARS-CoV-2 എന്ന വൈറസ് മനുഷ്യ മസ്തിഷ്‌ക കോശങ്ങളെ ബാധിക്കില്ലെന്നാണ് പഠനത്തിൽ കണ്ടെത്തിയതെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.

(Credits: Shutterstock)
(Credits: Shutterstock)
കോവിഡ് -19 (Covid 19) മനുഷ്യരുടെ മസ്തിഷ്‌ക കോശങ്ങളെ ബാധിക്കില്ലെന്ന് ഒരു അന്താരാഷ്ട്ര ഗവേഷക സംഘത്തിന്റെ പുതിയ പഠനത്തിൽ (New Study) തെളിഞ്ഞു. കോവിഡിന് കാരണമാകുന്ന SARS-CoV-2 എന്ന വൈറസ് മനുഷ്യ മസ്തിഷ്‌ക കോശങ്ങളെ ബാധിക്കില്ലെന്നാണ് പഠനത്തിൽ കണ്ടെത്തിയതെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.
'സെൽ' ജേണലിൽ (journal Cell) പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത് - നേരത്തെ കരുതിയിരുന്നതുപോലെ, വൈറസ് ബാധിക്കുന്നത് ഗന്ധ സംവേദനങ്ങൾ നടത്തുന്നതിന് സഹായിക്കുന്ന ഘ്രാണ സെൻസറി ന്യൂറോണുകളെ (OSN - Olfactory Sensory Neurons ) അല്ല എന്നാണ്. മൂക്കിന്റെ മുകൾ ഭാഗത്തെ പാളിയിലെ ന്യൂറോണുകളെ കോവിഡ് വൈറസ് ബാധിക്കുന്നുവെന്ന മുൻ ഗവേഷണങ്ങളെ ഈ പഠനം വെല്ലുവിളിക്കുന്നതായും ഗാർഡിയൻ റിപ്പോർട്ട് വ്യക്തമാക്കുന്നു
ഒഎസ്എന്നുകൾ (OSN) അടങ്ങിയിരിക്കുന്ന ഓൾഫാക്ടറി മ്യൂക്കോസ (olfactory mucosa) എന്ന് വിളിക്കപ്പെടുന്ന ഈ പാളിയിലാണ് ശ്വസിക്കുമ്പോൾ കോവിഡ് വൈറസ് ആദ്യം ഇറങ്ങുന്നത്. കോവിഡ് -19 രോഗികളിൽ പകുതിപേരിൽ മാത്രമേ മണം അറിയാൻ സാധിക്കാത്ത സ്ഥിതി ഉണ്ടാകുന്നുള്ളൂ. അതിൽ തന്നെ പത്തിൽ ഓരാൾക്കെ ഗന്ധം നഷ്ടപ്പെടുന്ന സ്ഥിതി ദീർഘകാലത്തേയ്ക്ക് അല്ലെങ്കിൽ എന്നെന്നേക്കുമായി നിലനിൽക്കുകയുള്ളൂ. എന്നാൽ സസ്റ്റെന്റക്യുലർ കോശങ്ങളെ മാത്രമാണ് കോവിഡ് വൈറസ് ബാധിക്കുന്നതെങ്കിൽ ഗന്ധം ലഭിക്കാത്ത സ്ഥിതി വളരെക്കാലം നീണ്ടുനിൽക്കില്ലെന്നും റിപ്പോർട്ട് പറയുന്നു.
advertisement
ഫ്രാങ്ക്ഫർട്ടിലെ ന്യൂറോജെനെറ്റിക്സിനായുള്ള മാക്സ് പ്ലാങ്ക് റിസർച്ച് യൂണിറ്റിന്റെ ഡയറക്ടർ പീറ്റർ മൊംബെർട്സ് പറയുന്നതനുസരിച്ച്, ഒഎസ്എന്നുകൾ തകരാറിലാകുന്നതിന്റെ ഫലമായിരിക്കാം ഇങ്ങനെ ( ഘ്രാണ വൈകല്യം) സംഭവിക്കുന്നത്.
പഠനത്തിനായി, കോവിഡ് -19 രോഗികളുടെ മരണം നടന്ന് ഏകദേശം ഒരു മണിക്കൂറിനുള്ളിൽ മ്യൂക്കോസിൽ നിന്നും ബൾബിൽ നിന്നും കോശം എടുക്കുന്നതിനായി ഗവേഷകർ, മൃതദേഹങ്ങളുടെ തലയോട്ടിയിൽ ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ കോവിഡുമായി ബന്ധപ്പെട്ട ഗന്ധം നഷ്ടപ്പെടുന്ന ആളുകൾക്ക് അവരുടെ തലച്ചോറിൽ വൈറസ് ബാധിച്ചിട്ടില്ലെന്നും ഭാവിയിൽ കോശങ്ങളെ ലക്ഷ്യമിട്ടുള്ള ചികിത്സകൾ അവരുടെ അവസ്ഥ ലഘൂകരിക്കാനോ സുഖപ്പെടുത്താനോ സഹായിക്കുമെന്നും പഠനത്തിൽ തെളിഞ്ഞു.
advertisement
യു കെയിലെ മെഡിസിൻസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജൻസി (MHRA) കോവിഡിനെതിരായ മോൾനുപിരാവിർ (Molnupiravir) എന്ന ആന്റിവൈറൽ ഗുളികയ്ക്ക് വ്യാഴാഴ്ച അംഗീകാരം നൽകിയിരുന്നു. കോവിഡ് 19 (Covid 19) പരിശോധനാഫലം പോസിറ്റീവ് ആയാൽ, രോഗലക്ഷണങ്ങൾ ആരംഭിച്ച് അഞ്ച് ദിവസത്തിനുള്ളിൽ മോൾനുപിരാവിർ ഉപയോഗിക്കാൻ എംഎച്ച്ആർഎ ശുപാർശ ചെയ്യുന്നു. ക്ലിനിക്കൽ ട്രയൽ ഡാറ്റയെ അടിസ്ഥാനമാക്കി, അണുബാധയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ മോൾനുപിരാവിർ ഉപയോഗിക്കുന്നത് ഫലപ്രദമാണെന്നും എംഎച്ച്ആർഎ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Health/
Covid-19 | കോവിഡ് മനുഷ്യരുടെ മസ്തിഷ്‌ക കോശങ്ങളെ ബാധിക്കില്ലെന്ന് പുതിയ പഠനം
Next Article
advertisement
പ്രധാനമന്ത്രി ചെണ്ടക്കോൽ വാങ്ങി താളമിട്ടു; കണ്ണൂരുകാരൻ പ്രണവ് അമ്പരന്നു
പ്രധാനമന്ത്രി ചെണ്ടക്കോൽ വാങ്ങി താളമിട്ടു; കണ്ണൂരുകാരൻ പ്രണവ് അമ്പരന്നു
  • പ്രധാനമന്ത്രി മോദി അപ്രതീക്ഷിതമായി ചെണ്ടക്കോൽ വാങ്ങി മേളത്തിൽ രണ്ട് മിനിറ്റ് താളമിട്ടു

  • കണ്ണൂർ മാട്ടൂൽ സ്വദേശിയായ പ്രണവിന്റെ കൈയിൽ നിന്നാണ് പ്രധാനമന്ത്രി ചെണ്ടക്കോൽ ഏറ്റെടുത്തത്

  • കാസർഗോഡ് സ്വദേശിനികൾ ഉൾപ്പെടെ 16 അംഗ മലയാളി സംഘത്തിന് പ്രധാനമന്ത്രിയുടെ സാന്നിധ്യം ആവേശം നൽകി

View All
advertisement