Itchy Beard | താടിരോമങ്ങൾ കാരണം ചൊറിച്ചിൽ അനുഭവപ്പെടാറുണ്ടോ? ഈ വഴികള്‍ പരീക്ഷിച്ചു നോക്കൂ
- Published by:Jayashankar Av
- news18-malayalam
Last Updated:
ചൊറിച്ചിലിന് നിരവധി കാരണങ്ങളുണ്ടാകാം. മോശം ശുചിത്വം, വളര്‍ന്ന രോമങ്ങള്‍, വരണ്ട ചര്‍മ്മം, മുഖക്കുരു പൊട്ടല്‍ തുടങ്ങി കാരണങ്ങൾ നിരവധിയായിരിക്കും
നിങ്ങള്‍ താടിരോമങ്ങള്‍ (Beard) വളര്‍ത്തി നടക്കുന്നവരാണെങ്കില്‍ പലപ്പോഴും മുഖത്ത് ചൊറിച്ചിൽ (Itching) അനുഭവപ്പെട്ടിട്ടുണ്ടാകും. നല്ല താടിവളർച്ച ഉണ്ടെങ്കില്‍ ചൊറിച്ചില്‍ സഹിക്കുകയല്ലാതെ നിവൃത്തിയൊന്നുമില്ല. ഇത്തരം അവസരങ്ങളില്‍ താടിരോമങ്ങള്‍ വളരെ അസുഖകരമായി തോന്നിയേക്കാം.
ചൊറിച്ചിലിന് നിരവധി കാരണങ്ങളുണ്ടാകാം. മോശം ശുചിത്വം, വളര്‍ന്ന രോമങ്ങള്‍, വരണ്ട ചര്‍മ്മം, മുഖക്കുരു പൊട്ടല്‍ തുടങ്ങി കാരണങ്ങൾ നിരവധിയായിരിക്കും. എന്താണ് ഈ ചൊറിച്ചിൽ തടയാൻ ചെയ്യേണ്ടത്? താടിയിലെ ചൊറിച്ചില്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ചില പരിഹാരമാർഗങ്ങൾ ഇതാ.
വൃത്തിയായി സൂക്ഷിക്കുക
പതിവായി മുഖം കഴുകുന്നത് നിങ്ങളുടെ താടിയുടെ ശുചിത്വം നിലനിർത്താൻ സഹായിക്കുകയും ചൊറിച്ചില്‍ നല്ലവണ്ണം കുറയ്ക്കുകയും ചെയ്യും. മുഖം മൃദുവായി കഴുകുന്നതാണ് നല്ലത്. ശുചിത്വം നിലനിര്‍ത്താന്‍ പതിവായി കുളിക്കുകയും മുഖം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക.
advertisement
താടി കണ്ടീഷന്‍ ചെയ്യുക
നിങ്ങളുടെ താടി കഴുകിയാല്‍ മാത്രം പോരാ, അതിന് നല്ല പരിചരണവും ആവശ്യമാണ്. താടി രോമങ്ങൾ എണ്ണകള്‍ ഉപയോഗിച്ച് കണ്ടീഷന്‍ ചെയ്യുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. നിങ്ങളുടെ താടിയുടെ വളര്‍ച്ചയും ആരോഗ്യവും വര്‍ദ്ധിപ്പിക്കാന്‍ ഇത് പതിവായി ചെയ്യുക.
താടി വളരട്ടെ
നിങ്ങള്‍ താടി വളര്‍ത്താന്‍ ശ്രമിക്കുകയാണെങ്കില്‍ ഇടയ്ക്കിടെ ഷേവ് ചെയ്യുകയോ ട്രിം ചെയ്യുകയോ ചെയ്യരുത്, താടി ഫോളിക്കിളുകള്‍ക്കപ്പുറത്തേക്ക് വളരാൻ അനുവദിക്കുക. ഇത് അസ്വസ്ഥതയ്ക്കും ഫോളിക്കിള്‍ തകരാറാവുന്നതിനുമുള്ള സാധ്യത കുറയ്ക്കും.
രാസവസ്തുക്കളോട് നോ പറയുക!
നിങ്ങളുടെ താടിയുടെ ആരോഗ്യത്തിന്റെ ഏറ്റവും വലിയ ശത്രുക്കളില്‍ ഒന്നാണ് രാസവസ്തുക്കള്‍ അടങ്ങിയ മുഖ സൗന്ദര്യവര്‍ദ്ധക വസ്തുക്കളും അനുബന്ധ ഉൽപ്പന്നങ്ങളും. ഇത് ചൊറിച്ചലിനേക്കാള്‍ കൂടുതല്‍ ദോഷം ചെയ്യും. ശക്തമായ രാസവസ്തുക്കള്‍ അടങ്ങിയ ക്രീമുകള്‍, ജെല്‍സ്, ലോഷനുകള്‍ എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക. അഥിന് പകരമായി പ്രകൃതിദത്ത ബദലുകള്‍ തിരഞ്ഞെടുക്കുക.
advertisement
വിട്ടുമാറാത്ത ചൊറിച്ചില്‍ തുടരുകയാണെങ്കിൽ മരുന്ന് കഴിക്കുക
ആദ്യം പറഞ്ഞ പരിഹാരങ്ങള്‍ ചെയ്തിട്ടും വിട്ടുമാറാത്ത ചൊറിച്ചില്‍ തുടര്‍ന്നാല്‍ മൃദുവായ പ്രതിവിധികള്‍ ഇനി പ്രവര്‍ത്തിച്ചേക്കില്ല. അതിനാല്‍ അത്തരം സാഹചര്യത്തില്‍ നിങ്ങള്‍ വിദഗ്ദ്ധനായ ഡോക്ടറെ കാണുകയും ചൊറിച്ചില്‍ ഭേദമാക്കാനുള്ള മരുന്നുകള്‍ ഉപയോഗിക്കുകയും ചെയ്യുക. ഉദാഹരണത്തിന്, ചൊറിച്ചില്‍ ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് വിഗ്ദ്ധ നിര്‍ദ്ദേശത്തോടെ മരുന്നുകളോ ക്രീമുകളോ തിരഞ്ഞെടുക്കാം.
advertisement
(Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 22, 2022 9:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Itchy Beard | താടിരോമങ്ങൾ കാരണം ചൊറിച്ചിൽ അനുഭവപ്പെടാറുണ്ടോ? ഈ വഴികള്‍ പരീക്ഷിച്ചു നോക്കൂ








