advertisement

Gold Rate: കുതിപ്പ് തുടർന്ന് പൊന്ന്! സ്വർണവിലയിൽ വൻ വർധനവ്; നിരക്ക് അറിയാം

Last Updated:

രാജ്യാന്തര സ്വർണവില ഔൺസിന് 28 ഡോളർ ഉയർന്ന് 4,216 ഡോളർ നിലവാരത്തിൽ തുടരുന്നു

News18
News18
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് വൻ വർധനവ്. പവന് 640 രൂപ ഉയർന്ന് 95560 രൂപയിലെത്തി. ഗ്രാമിന് 80 രൂപ ഉയർന്ന് 11,945 രൂപയിലെത്തി. രാജ്യാന്തര സ്വർണവില ഔൺസിന് 28 ഡോളർ ഉയർന്ന് 4,216 ഡോളർ നിലവാരത്തിൽ തുടരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 13,031 രൂപയും, പവന് 1,04,248 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 9,773 രൂപയും പവന് 78,184 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 207 രൂപയും കിലോഗ്രാമിന് 2,07,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറച്ചാൽ സ്വർണവില വീണ്ടും കൂടാൻ സാധ്യതയുണ്ട്. ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ, വർദ്ധിച്ച പണപ്പെരുപ്പ ഭീതി, ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ തുടർച്ചയായ ഇടിവ് തുടങ്ങിയ ഘടകങ്ങളാണ് നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നത്. വില ഉയരുന്നത് വിവാഹം പോലുള്ള ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നതിൽ വലിയ കുറവ് രേഖപ്പെടുത്തി. വിൽപന ഇടിഞ്ഞതോടെ സംസ്ഥാനത്തെ സ്വർണ വ്യാപാര മേഖല കനത്ത പ്രതിസന്ധിയിലാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: കുതിപ്പ് തുടർന്ന് പൊന്ന്! സ്വർണവിലയിൽ വൻ വർധനവ്; നിരക്ക് അറിയാം
Next Article
advertisement
തിരുവനന്തപുരം മേയറും സംഘവും ഡൽഹിയിൽ; ആവേശോജ്ജ്വല സ്വീകരണം നൽകി BJP പ്രവർത്തകർ
തിരുവനന്തപുരം മേയറും സംഘവും ഡൽഹിയിൽ; BJP പ്രവർത്തകരുടെ ആവേശോജ്ജ്വല സ്വീകരണം
  • തിരുവനന്തപുരത്തെ ബിജെപി മേയറും സംഘവും ഡൽഹിയിൽ ആവേശോജ്ജ്വല സ്വീകരണം ലഭിച്ചതായി റിപ്പോർട്ട്

  • 115 അംഗ സംഘത്തെ ഡൽഹി ബിജെപി നേതാക്കൾ ചെണ്ടമേളയോടെ സ്വീകരിച്ചു, നൂറുകണക്കിന് വനിതകൾ പങ്കെടുത്തു

  • സംഘം പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും കേന്ദ്രമന്ത്രിമാരെയും പുതിയ പാർലമെന്റ് സന്ദർശിക്കും

View All
advertisement