Motion Sickness | യാത്ര ചെയ്യുമ്പോൾ ഛർദ്ദിയും തലവേദയും ഉണ്ടാകാറുണ്ടോ? മോഷൻ സിക്നെസ് തടയാൻ ചില വഴികൾ
- Published by:Naseeba TC
- news18-malayalam
Last Updated:
മോഷൻ സിക്നെസ് നിയന്ത്രണവിധേയമാക്കാനും സഹായിച്ചേക്കാവുന്ന ചില വഴികൾ ഇതാ
നിലവിൽ കടുത്ത കോവിഡ് 19 (COVID-19) നിയന്ത്രണങ്ങൾ സർക്കാർ ലഘൂകരിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ചെറിയ ഒരു റോഡ് ട്രിപ്പ് (Road Trip) പ്ലാൻ ചെയ്യാൻ അനുയോജ്യമായ സമയം തന്നെയാണിത്. എന്നാൽ യാത്രകൾക്കിടെ (Travel) പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മോഷൻ സിക്നെസ് (Motion Sickness). അതായത് യാത്രയ്ക്കിടെ ഉണ്ടാകുന്ന ഛർദ്ദി, മനംപുരട്ടൽ, തലവേദന, തളർച്ച എന്നിവ. എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കി എങ്ങനെ യാത്ര ചെയ്യാം എന്ന് നോക്കാം.
യാത്രയ്ക്കിടയിലെ നിങ്ങളുടെ മാനസിക പിരിമുറുക്കം കുറയ്ക്കാനും മോഷൻ സിക്നെസ് നിയന്ത്രണവിധേയമാക്കാനും സഹായിച്ചേക്കാവുന്ന ചില വഴികൾ ഇതാ.. ഇക്കാര്യങ്ങൾ ശ്രദ്ധിച്ച് യാത്ര ചെയ്താൽ നിങ്ങൾക്ക് നിങ്ങളുടെ യാത്ര കൂടുതൽ ആസ്വാദ്യകരമാക്കാൻ സാധിക്കും.
മതിയായ സ്ഥലം
വാഹനത്തിലും ഇടുങ്ങിയ മുറികളിലും അധിക സമയം ചിലവഴിക്കുന്നത് ചിലപ്പോൾ ചിലർക്കെങ്കിലും മനംപുരട്ടൽ ഉണ്ടാക്കിയേക്കാം. അതിനാൽ യാത്ര ചെയ്യുമ്പോൾ വാഹനത്തിലെ വായു സഞ്ചാരം ഉറപ്പാക്കുക. വിൻഡോകൾ തുറക്കാൻ കഴിയില്ലെങ്കിൽ എയർകണ്ടീഷണർ ഓണാണെന്ന് ഉറപ്പാക്കുക.
വയറു നിറയെ ഭക്ഷണം കഴിക്കരുത്
വയറു നിറയെ ഭക്ഷണം കഴിച്ചാൽ മാത്രമേ ഊർജ്ജം ലഭിക്കുകയുള്ളൂവെന്ന് കരുതരുത്. മോഷൻ സിക്നെസിന് സാധ്യതയുള്ളവർ യാത്രയ്ക്ക് മുമ്പ് വയറു നിറയെ ഭക്ഷണം കഴിക്കരുത്. എണ്ണമയമുള്ളതോ എരിവുള്ളതോ അസിഡിറ്റി ഉണ്ടാക്കുന്നതോ ആയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. യാത്രയിൽ നോൺ-വെജ് ഭക്ഷണം കഴിക്കുന്നത് കഴിവതും ഒഴിവാക്കാൻ ശ്രദ്ധിക്കുക. കാരണം ഇത് ധാരാളം എണ്ണയിലും സുഗന്ധവ്യഞ്ജനങ്ങളിലും ഉണ്ടാക്കുന്നവയാണ്. യാത്രയ്ക്കിടെ, എളുപ്പം ദഹിക്കുന്ന, ലഘുവായ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.
advertisement
അനുയോജ്യമായ ഇരിപ്പിടം
അനുയോജ്യമായ ഇരിപ്പിടങ്ങൾ തിരഞ്ഞെടുക്കുന്നത് യാത്ര ചെയ്യുമ്പോഴുള്ള അസ്വസ്തകൾ കുറയ്ക്കാൻ ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. ഉദാഹരണത്തിന്, കാറിന്റെ മുൻവശത്തുള്ള സീറ്റിലും വിമാനത്തിന്റെ ചിറകിന് സമീപമുള്ള സീറ്റും തിരഞ്ഞെടുക്കുന്നത് മോഷൻ സിക്നെസ് കുറയ്ക്കാൻ സഹായിക്കും.
പുളിയുള്ളവ കഴിക്കുക
പുളിയുള്ള മിഠായികളും ചെറുനാരങ്ങയും മോഷൻ സിക്നെസ് ഒരു പരിധി വരെ നിയന്ത്രിക്കാൻ സഹായിക്കും. ഇത്തരം മിഠായികളും മറ്റും വായിൽ ഇട്ടു കൊണ്ട് യാത്ര ചെയ്യുക. ഇതുവഴി നിങ്ങൾക്ക് അൽപ്പം സുഖം തോന്നും. അല്ലെങ്കിൽ, കുറച്ച് തുളസി ഇലകൾ കൈയിൽ കരുതുക. ഛർദ്ദിയോ മനംപുരട്ടലോ തോന്നുമ്പോൾ ഇവ വായിലിട്ട് ചവയ്ക്കുക.
advertisement
സംഗീതവും മരുന്നുകളും
മുകളിൽ പറഞ്ഞ നാല് വഴികളും ഫലപ്രദമായില്ലെങ്കിൽ അവസാന ആശ്രയം മരുന്നാണ്. മോഷൻ സിക്നെസ് തടയാൻ സഹായിക്കുന്ന ഗുളിക കഴിക്കുക. അതുപോലെ തന്നെ പാട്ട് കേട്ടു കൊണ്ടിരിക്കുന്നതും ആശ്വാസം പകരും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 21, 2022 11:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Motion Sickness | യാത്ര ചെയ്യുമ്പോൾ ഛർദ്ദിയും തലവേദയും ഉണ്ടാകാറുണ്ടോ? മോഷൻ സിക്നെസ് തടയാൻ ചില വഴികൾ


