'40 പേജുള്ള ഫോമുകള്‍ ഇനി വേണ്ട'; രാജ്യത്ത് പരിഷ്‌കാരങ്ങള്‍ ശരവേഗത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
- Published by:meera_57
- news18-malayalam
Last Updated:
ജീവിതം എളുപ്പത്തില്‍ മുന്നോട്ട് നീങ്ങുന്നതും ബിസിനസ് ചെയ്യുന്നത് എളുപ്പമാകുന്നതും ഒരുപോലെ പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി
30 മുതല്‍ 40 വരെ പേജുകളുള്ള ഫോമുകള്‍, കാലഹരണപ്പെട്ട രേഖകള്‍, ആവര്‍ത്തിച്ചു വരുന്ന രേഖകള്‍ എന്നിവ പിന്തുടരുന്ന സംസ്‌കാരം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi). ചൊവ്വാഴ്ച നടന്ന എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ എംപിമാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹമെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ ന്യൂസ് 18നോട് പറഞ്ഞു.
സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്നതിലേക്ക് സര്‍ക്കാര്‍ നീങ്ങണമെന്നും വകുപ്പുകളിലുടനീളം പൗരന്മാര്‍ ഒരേ ഡാറ്റ ആവര്‍ത്തിച്ച് സമര്‍പ്പിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളില്‍ സാധാരണക്കാരായ ജനങ്ങള്‍ പലപ്പോഴും നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണിത്.
രാജ്യത്ത് പൂര്‍ണമായ പരിഷ്‌കരണങ്ങള്‍ എക്‌സ്പ്രസ് വേഗത്തില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും മാറ്റങ്ങള്‍ വേഗത്തിലും വ്യക്തമായും പൗരന്മാര്‍ക്ക് പ്രഥമ പരിഗണന നല്‍കി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി എംപിമാരോട് വ്യക്തമാക്കി.
"ഇന്ന് എന്‍ഡിഎ എംപിമാരുടെ ഒരു യോഗത്തില്‍ പങ്കെടുത്തു. വിവിധ വിഷയങ്ങള്‍ യോഗത്തിനിടെ ചര്‍ച്ച ചെയ്തു. വികസിത് ഭാരം എന്ന നമ്മുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് നമ്മുടെ സദ്ഭരണ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള വഴികളും ചര്‍ച്ചാ വിഷയമായി," സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.
advertisement
സര്‍ക്കാരിന്റെ പരിഷ്‌കരണ അജണ്ട കേവലം സാമ്പത്തികമോ അല്ലെങ്കില്‍ വരുമാനം അടിസ്ഥാനമാക്കിയുള്ളതോ അല്ലെന്നും മറിച്ച് അടിസ്ഥാനപരമായി പൗരകേന്ദ്രീകൃതമാണെന്നും പ്രധാനമന്ത്രി മോദി അടിവരയിട്ട് പറഞ്ഞു. സാധാരണക്കാരെ പിന്നോട്ട് വലിക്കുന്ന ദൈനംദിന തടസ്സങ്ങള്‍ നീക്കം ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. എംപിമാര്‍ സമൂഹത്തിലെ താഴേത്തട്ടിലുള്ളവരുമായി ബന്ധപ്പെടുവാനും അവരുടെ നിയോജകമണ്ഡലങ്ങളിലെ ആളുകള്‍ നേരിടുന്ന യഥാര്‍ഥ പ്രതികരണങ്ങളും പ്രാദേശിക പ്രശ്‌നങ്ങളും സജീവമായി സ്വീകരിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
Earlier today, attended a meeting of NDA MPs. We discussed various issues, notably ways to further our good governance agenda to realise our dream of a Viksit Bharat. pic.twitter.com/h9Fo6o1BUo
— Narendra Modi (@narendramodi) December 9, 2025
advertisement
രാജ്യത്ത് നടപ്പാക്കുന്ന പരിഷ്‌കരണങ്ങള്‍ എല്ലാ വീടുകളിലും എത്തിച്ചേരുന്നുവെന്നും അവരുടെ ജീവിത നിലവാരത്തെ മൊത്തത്തില്‍ രൂപപ്പെടുത്തുന്ന ഏറ്റവും ചെറിയ കാര്യങ്ങള്‍ പോലും പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജീവിതം എളുപ്പത്തില്‍ മുന്നോട്ട് നീങ്ങുന്നതും ബിസിനസ് ചെയ്യുന്നത് എളുപ്പമാകുന്നതും ഒരുപോലെ പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പരിഷ്‌കാരങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇവ രണ്ടും സര്‍ക്കാരിന് മുന്‍ഗണനയായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
''ബീഹാര്‍ തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി മോദിയെ മാല അണിയിച്ച് ആദരിച്ചു. രാജ്യത്തിനും നമ്മുടെ മണ്ഡലങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും വേണ്ടി നമ്മള്‍ എന്തുചെയ്യണമെന്ന് എല്ലാ എന്‍ഡിഎ എംപിമാര്‍ക്കും അദ്ദേഹം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി,'' കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു യോഗത്തിനിടെ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 10, 2025 9:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'40 പേജുള്ള ഫോമുകള്‍ ഇനി വേണ്ട'; രാജ്യത്ത് പരിഷ്‌കാരങ്ങള്‍ ശരവേഗത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി











