'പ്രോട്ടീൻ പൗഡർ കുപ്പത്തൊട്ടിയിലേറിയൂ; പകരം വീട്ടിലെ മുട്ടയും, പയറും ചിക്കനും മീനും കഴിക്കൂ'; ഡോ.സുൽഫി

Last Updated:

ജിം ട്രെയിനർമാർ പറയുന്നതനുസരിച്ചുള്ള പ്രോട്ടീൻ പൗഡർ വാങ്ങി കഴിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഡോക്ടറുടെ കുറിപ്പ്.

പ്രോട്ടീൻ പൗഡറുകളോട് അമിതമായ ഉപയോഗം ഇന്ന് ആളുകളിൽ കൂടിവരുന്നതായാണ് കാണുന്നത്. ഇത്തരം പ്രോട്ടീന്‍ പൗഡറുകള്‍ ആര്‍ക്കൊക്കെ വേണം, ഇവയുടെ സ്ഥിരമായ ഉപയോഗം ഏതെങ്കിലും വിധത്തില്‍ ദോഷം ചെയ്യുമോ എന്ന കാര്യങ്ങൾ ചിന്തിക്കാതെ ഉപയോഗിക്കുന്നലരാണ് മിക്കവരും. ഇതേക്കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഡോ. സുൾഫി നൂഹു. ജിം ട്രെയിനർമാർ പറയുന്നതനുസരിച്ചുള്ള പ്രോട്ടീൻ പൗഡർ വാങ്ങി കഴിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഡോക്ടറുടെ കുറിപ്പ്.
തലച്ചോർ മുതൽ കിഡ്നി വരെ കാർന്നു തിന്നുന്ന ഘടകങ്ങൾ അടങ്ങിയതാണ് ഇത്തരം പ്രോട്ടീൻ പൗഡറുകളെന്നും ജിം ട്രെയിനർ നൽകിയ ഉപദേശം സ്വീകരിച്ച ഡെന്‍റൽ കോളേജ് വിദ്യാർഥി ഇപ്പോൾ തന്‍റെ ചികിത്സയിലാണെന്നും ഡോ. സുൽഫി നൂഹു വിവരിച്ചു. ഇത്തരം പ്രോട്ടീൻ പൗഡറുകളിൽ പലതിനും ഏഴായിരം രൂപയോളമാണെന്നും ഡോക്ടർ കുറിക്കുന്നു. അതിനുപകരം വീട്ടിലെ ചിക്കൻ, മുട്ട, മീൻ, പയർ, കപ്പലണ്ടി തുടങ്ങിയവയ ധാരാളം പ്രോട്ടീനുകൾ അടങ്ങിയ ഭക്ഷണങ്ങളാണ് തിരഞ്ഞെടുക്കേണ്ടതെന്നും കുറിപ്പിലുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
advertisement
ജിമ്മുകളിലെ പ്രോട്ടീനാദി ചൂർണ്ണം 🚩
________
7000 രൂപയെ!
ഇന്നലെ കടന്നുവന്ന രോഗിയുടെ അച്ഛൻറെ പ്രസ്താവന!
advertisement
അദ്ദേഹം അല്പം അഭിമാനത്തോടെ പ്രഖ്യാപിച്ചു.
മകൻ ജിമ്മനാണ് ;ഇന്നലെ കൂടി ഞാൻ വാങ്ങിക്കൊടുത്തതേയുള്ളൂ 7000 രൂപയുടെ പ്രോട്ടീൻ പൗഡർ!
ഞാനൊന്നുമറിയാത്ത പോലെ എത്ര പ്രോട്ടീൻ പൗഡറുണ്ടെന്ന് ചോദിച്ചു.
"ഒരു ഹോർലിക്സ് കുപ്പിയുടെ അത്രയും."
advertisement
7000 രൂപയ്ക്ക്.
അതും തലച്ചോർ മുതൽ കിഡ്നി വരെ കാർന്നു തിന്നുന്ന ഘടകങ്ങൾ അടങ്ങിയ പ്രോട്ടീൻ പൗഡർ.
ജിം ട്രെയിനർ ,ഏതാണ്ട്, പത്താന്തരവും ഗുസ്തിയും നൽകിയ ഉപദേശം സ്വീകരിച്ചത് ഡെന്റൽ കോളേജ് വിദ്യാർത്ഥി.
advertisement
എങ്ങനുണ്ട്.
ഈ പ്രോട്ടീനാദി ഘടകത്തിലും ചൂർണ്ണത്തിലും അടങ്ങിയിരിക്കുന്നത്,
ഇച്ചിരി
പ്രോട്ടീനും
ഇച്ചിരി
ഹെവി മെറ്റൽസും
advertisement
ഇച്ചിരി
പഞ്ചസാരയും !
അങ്ങനെ കൊല്ലാക്കൊലയ്ക്ക് കൊടുക്കുന്ന പല സാധനങ്ങളുമുണ്ടെന്ന് നിരവധി പഠനങ്ങൾ പറയുന്നു!
ഈ 7000 രൂപയുടെ ചൂർണം വാങ്ങുന്നതിന് പകരം വീട്ടിലെ അടുക്കള, അല്ലെങ്കിൽ തീൻ മേശയിൽ പോയി നോക്കൂ.
advertisement
ഇതിൻറെ രണ്ട് ശതമാനം വിലയിൽ പ്രോട്ടീൻ ചുറ്റുമുണ്ട്.
അത്,
മുട്ടയിൽ
ചിക്കനിൽ
മീനിൽ
പയറിൽ
കപ്പലണ്ടിയിൽ
ക്യാഷ്യുനട്ടിൽ
പാലിൽ
അങ്ങനെ പലതിലും.!
അതൊന്നും വേണ്ടാന്ന് വച്ചാണ് ആയിരം കോടിയുടെ പരസ്യം ചെയ്യുന്ന പ്രോട്ടീനാദി ചൂർണം ജിമ്മിലെ ഒരു മണിക്കൂർ വർക്ക് ഔട്ടിനു ശേഷം തട്ടി വിടുന്നത്.
അവരുടെ ഗംഭീര ലേബലിൽ കാണുന്നതല്ല പലതിലെയും ഘടകങ്ങളെന്ന് വ്യക്തമായ തെളിവുകൾ.
ഈ പ്രോട്ടീനാധി ചൂർണ്ണം കഴിച്ച്
കിഡ്നി ഫംഗ്ഷൻ മാറിപ്പോകുന്ന
ഹെവി മെറ്റൽ ടോക്സിസിറ്റി വരുന്ന
ഡയബറ്റിസ് കൂടുന്ന ധാരാളം പേരെ ദിവസവും ഡോക്ടർമാർ കാണുന്നുണ്ട്.
ആ ചൂർണമെടുത്ത് കുപ്പത്തൊട്ടിയിലേറിയൂ.
പകരം
വീട്ടിലെ മുട്ടയും
വീട്ടിലെ പയറും
വീട്ടിലെ ചിക്കനും
വീട്ടിലെ മീനും
കഴിക്കൂ.
അച്ഛൻറെ 7000 ,പോക്കറ്റിലിരിക്കട്ടെ!
ഡോ സുൽഫി നൂഹു.
മലയാളം വാർത്തകൾ/ വാർത്ത/Health/
'പ്രോട്ടീൻ പൗഡർ കുപ്പത്തൊട്ടിയിലേറിയൂ; പകരം വീട്ടിലെ മുട്ടയും, പയറും ചിക്കനും മീനും കഴിക്കൂ'; ഡോ.സുൽഫി
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement