Health Tips | പുകവലി തലച്ചോറിന്റെ ആരോ​ഗ്യത്തെയും ബൗദ്ധിക വികാസത്തെയും എങ്ങനെ ബാധിക്കും?

Last Updated:

പുകവലി മസ്തിഷ്ക സങ്കോചത്തിന് കാരണമാകും എന്നും തലച്ചോറിന്റെ ആരോ​ഗ്യത്തെ വലിയ തോതിൽ ബാധിക്കും എന്നും പലർക്കും അറിയില്ല.

ലോകമെമ്പാടും മരണങ്ങൾക്കും പല തരം രോഗങ്ങൾക്കും പിന്നിലുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് പുകവലി. സിഗരറ്റിലെ ഹാനികരമായ ചില രാസവസ്തുക്കൾ കാൻസർ ഉണ്ടാകുന്നതിനു വരെ കാരണമാകുന്നു. പുകവലി ശ്വാസകോശത്തെയും ഹൃദയത്തിന്റെ ആരോഗ്യത്തെയുമൊക്കെ ദോഷകരമായി ബാധിക്കുമെന്നും പുകവലിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചുമൊക്കെ എടുത്തു പറയാതെ തന്നെ എല്ലാവർക്കും അറിയാം.
പുകവലി തലച്ചോറിനെയും നമ്മുടെ ബൗദ്ധികവികാസത്തെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് അധികമാരും ചർച്ച ചെയ്യാറില്ല. പുകവലി മസ്തിഷ്ക സങ്കോചത്തിന് (Brain Shrinkage) കാരണമാകും എന്നും തലച്ചോറിന്റെ ആരോ​ഗ്യത്തെ വലിയ തോതിൽ ബാധിക്കും എന്നും പലർക്കും അറിയില്ല. ഇതേക്കുറിച്ച് പൊതുജനങ്ങളുടെ ഇടയിൽ അവബോധം വളർത്തേണ്ടത് അത്യാവശ്യമാണ്.
നമ്മുടെ തലച്ചോറിന് മൂന്ന് പ്രധാനപ്പെട്ട ഭാഗങ്ങളാണുള്ളത്. സെറിബ്രം അല്ലെങ്കിൽ സെറിബ്രൽ കോർട്ടെക്സ്, സെറിബെല്ലം, ബ്രെയിൻസ്റ്റം അല്ലെങ്കിൽ മെഡുല എന്നിവ ആണവ. പുകവലിക്കുമ്പോൾ, ശരീരത്തിലെത്തുന്ന നിക്കോട്ടിൻ പോലുള്ള ദോഷകരമായ രാസവസ്തുക്കൾ തലച്ചോറിന്റെ എല്ലാ ഭാഗങ്ങളെയും ബാധിക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
advertisement
വലിയ തോതിൽ പുകവലിക്കുന്നവരുടെയും (heavy smokers) സ്ഥിരമായി പുകവലിക്കുന്നവരുടെയും (chronic smokers) സെറിബ്രൽ കോർട്ടക്സിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. പുകവലിക്കാത്തവരുടെ തലച്ചോറുമായി താരതമ്യപ്പെടുത്തുമ്പോൾ പുകവലിക്കുന്നവരുടെ തലച്ചോറിൽ സെറിബ്രത്തിന്റെ വലിപ്പം കുറയുന്നു. ഇവരുടെ തലച്ചോറ് സാവധാനം ചുരുങ്ങുകയും ചെയ്യുന്നു. തലച്ചോറിന്റെ ഏറ്റവും വലിയ ഭാഗമാണ് സെറിബ്രൽ കോർട്ടെക്സ്. കാഴ്ച, കേൾവി, സംസാരം, സ്പർശനത്തോടുള്ള പ്രതികരണം, വികാരങ്ങൾ, പഠനം, യുക്തിസഹമായ ചിന്തകൾ, ചലന നിയന്ത്രണം തുടങ്ങിയ കാര്യങ്ങളെയെല്ലാം ഏകോപിപ്പിക്കുന്നത് ഈ ഭാ​ഗമാണ്.
advertisement
പുകവലി തലച്ചോറിൽ പല മാറ്റങ്ങളും ഉണ്ടാകാൻ കാരണമാകും. ഇത് ഓർമ, തീരുമാനം എടുക്കാനുള്ള കഴിവ് എന്നിവയെ ബാധിക്കുകയും ഉത്കണ്ഠ, മാനസിക പ്രശ്നങ്ങൾ എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യും. സെറിബ്രൽ കോർട്ടക്‌സിന്റെ കനം കുറയുന്നതും തലച്ചോറ് ചുരുങ്ങുന്നതും ന്യൂറോ ഡിജനറേഷനുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതുവഴി അൽഷിമേഴ്‌സ്, ഡിമെൻഷ്യ തുടങ്ങിയ ന്യൂറോ ഡിജെനറേറ്റീവ് രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിക്കുന്നു.
അമിതമായ പുകവലി തലച്ചോറിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് കുറയ്ക്കുകയും ചെയ്യും. ഇത് രക്തക്കുഴലുകൾ കട്ടപിടിക്കാനും ഇടയാക്കും. ഇങ്ങനെ രക്തം കട്ടപിടിക്കുന്നത് തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെ തടസപ്പെടുത്തിയേക്കാം. ഇതും തലച്ചോറ് ചുരുങ്ങാൻ കാരണമാകുന്നു. അമിതമായി പുകവലിക്കുന്നവരിലും സ്ഥിരമായി പുക വലിക്കുന്നവരിലൊക്കും രണ്ട് പ്രധാന തരത്തിലാണ് സാധാരണയായ് തലച്ചോറ് ചുരുങ്ങുന്നത്. ഒന്ന്, മസ്തിഷ്ക കോശങ്ങളിലെ രാസവസ്തുക്കളുടെ നേരിട്ടുള്ള സ്വാധീനത്താൽ ഉണ്ടാകുന്നതും രണ്ടാമത്തേത് തലച്ചോറിലേക്കുള്ള രക്ത വിതരണത്തിൽ തടസം നേരിടുമ്പോൾ ഉണ്ടാകുന്നതുമാണ്. അതിനാൽ, പുകവലി ഉപേക്ഷിക്കാൻ ശരിയായ മരുന്നുകളും ശരിയായ ചികിത്സാ നടപടികളും സ്വീകരിക്കുകയും ഒരു ആരോഗ്യ വിദഗ്ധനെ സമീപിച്ച് ഇക്കാര്യത്തിൽ ശരിയായ ഉപദേശം തേടുകയും ചെയ്യുക.
advertisement
(ഡോ. അനിൽ ആർ, കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്, മണിപ്പാൽ ഹോസ്പിറ്റൽ ഹെബ്ബാൾ)
മലയാളം വാർത്തകൾ/ വാർത്ത/Health/
Health Tips | പുകവലി തലച്ചോറിന്റെ ആരോ​ഗ്യത്തെയും ബൗദ്ധിക വികാസത്തെയും എങ്ങനെ ബാധിക്കും?
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement