Apple Health Benefits | ഒരു ദിവസം എത്ര ആപ്പിൾ കഴിക്കാം? ആപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും
- Published by:Jayashankar Av
- news18-malayalam
Last Updated:
ആപ്പിളിന്റെ ഗുണങ്ങൾ അറിയാമെങ്കിലും പലപ്പോഴും പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് ആപ്പിൾ തൊലിയോട് കൂടി കഴിക്കണമോ അല്ലെങ്കിൽ തൊലി കളഞ്ഞ് കഴിക്കണമോ എന്നുള്ളത്
ദിവസേന ഒരു ആപ്പിൾ (Apple) വീതം കഴിച്ചാൽ ഡോക്ടറെ ഒഴിവാക്കാം എന്ന് നാം വളരെ കാലം മുൻപ് തന്നെ കേൾക്കുന്ന കാര്യമാണ്. ഇതിലെന്തികിലും വാസ്തവമുണ്ടോയെന്ന്എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാൽ സംശയിക്കേണ്ട വാസ്തവമുണ്ട്.
ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഒട്ടു മിക്ക എല്ലാ പോഷകങ്ങളും ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. വെള്ളത്തിനും ഊർജത്തിനും പുറമേ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റ്‌സ്, മഗ്നീഷ്യം, വിറ്റാമിൻ സി, കെ, കാൽസ്യം, വിറ്റാമിൻ ബി-6 തുടങ്ങിയ എല്ലാ പോഷകങ്ങളും ആപ്പിളിൽ അടങ്ങിയിട്ടുണ്ട്.
ആപ്പിളിന്റെ ഗുണങ്ങൾ അറിയാമെങ്കിലും പലപ്പോഴും പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് ആപ്പിൾ തൊലിയോട് കൂടി കഴിക്കണമോ അല്ലെങ്കിൽ തൊലി കളഞ്ഞ് കഴിക്കണമോ എന്നുള്ളത്. കൂടാതെ ഒരു ദിവസം എത്ര ആപ്പിൾ കഴിക്കാമെന്നതും ഏതു സമയത്ത്കഴിക്കണമെന്നുമുള്ള ചോദ്യങ്ങളും ഉയർന്നു വരാറുണ്ട്.
advertisement
ആപ്പിൾ തൊലിയുടെ ഗുണങ്ങൾ
ആപ്പിളിന്റെ തൊലി നാരുകളാൽ സമ്പുഷ്ടമാണ്. ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇവ മലബന്ധത്തിന് മികച്ച ഒരു ആശ്വാസമാണ്. നാരുകൾ അടങ്ങിയതിനാൽ ആപ്പിൾ തൊലിയോട് കൂടി കഴിക്കുന്നതാണ് നല്ലത്. എന്നാൽ തൊലി കളഞ്ഞ് കഴിച്ചാലും ആരോഗ്യപരമായ പല ഗുണങ്ങളും നമുക്ക് ലഭിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. കഴിക്കുന്നതിനുമുമ്പ് ആപ്പിൾ വൃത്തിയായി കഴിക്കാൻ ശ്രദ്ധിക്കണം. കുറഞ്ഞത് അരമണിക്കൂറെങ്കിലും ആപ്പിൾ ഇളം ചൂടുവെള്ളത്തിലിട്ടുവെക്കണം
എപ്പോഴാണ് ആപ്പിൾ കഴിക്കേണ്ടത്
ആപ്പിൾ കഴിക്കുന്നത് ശരീരത്തിന് വളരെ അധികം ഗുണമേ ചെയ്യൂ. എങ്കിലും രാത്രിയിൽ ആപ്പിൾ കഴിക്കാൻ പാടില്ല എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ആപ്പിളിൽ അടങ്ങിയിരിക്കുന്ന എല്ലാ പോഷകങ്ങളും ശരീരത്തിന് ലഭിക്കാൻ ആപ്പിൾ രാവിലെ പ്രഭാത ഭക്ഷണത്തിനു മുൻപ് വെറും വയറ്റിൽ കഴിക്കുന്നതാണ് നല്ലതെന്നു ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. രാത്രി ഒഴിച്ച് ബാക്കിയുള്ള ആഹാര സമയങ്ങളിൽ ആപ്പിളിനെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
advertisement
എത്ര ആപ്പിൾ കഴിക്കാം
ഒരു ദിവസം എത്ര ആപ്പിൾ കഴിക്കണം എന്ന് പലരും ചോദിക്കുനന്ന ഒരു ചോദ്യമാണ്. ആപ്പിളിൽ കഫീൻ അടങ്ങിയിട്ടുള്ളതിനാൽ ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ മതിയാകും. കഫീൻ അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ ദിവസവും ഒന്നോ രണ്ടോ ആപ്പിൾ മാത്രം കഴിക്കുക. കുറഞ്ഞത് ഒരു ആപ്പിൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
advertisement
അമിതമായി ആപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള ദോഷങ്ങൾ
അമിതമായാൽ അമൃതും വിഷമാണെന്നത് ഓർക്കണം. ആപ്പിൾ ശരീരത്തിന് വളരെ പോഷകങ്ങൾ നൽകുമെങ്കിലും ദിവസവും അമിതമായി ആപ്പിൾ കഴിച്ചാൽ അത് ശരീരത്തിന് ദോഷകരമായി ഭവിക്കും. അമിതമായി ആപ്പിൾ കഴിക്കുന്നതിലൂടെ വായിലെയും നാക്കിലെയും തൊണ്ടയിലെയും തൊലികൾ വീക്കം വെക്കാൻ സാധ്യതയുണ്ട്. അമിതമായി ആപ്പിൾ കഴിച്ചാൽ ഇങ്ങനെ വായിൽ വീക്കം ഉണ്ടാകുന്നത് ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. ആപ്പിൾ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതെങ്കിലും അധികമായി കഴിക്കരുത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 29, 2022 9:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
Apple Health Benefits | ഒരു ദിവസം എത്ര ആപ്പിൾ കഴിക്കാം? ആപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും