ഇന്റർഫേസ് /വാർത്ത /life / Sugar Causes Cancer | പഞ്ചസാരയുടെ അമിതോപയോഗം അർബുദത്തിന് കാരണമാകുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

Sugar Causes Cancer | പഞ്ചസാരയുടെ അമിതോപയോഗം അർബുദത്തിന് കാരണമാകുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

ഈ അടുത്തിടെ വ്യാപകമായി ഉയർന്നു വരുന്ന ഒരു ചോദ്യമാണ് പഞ്ചസാര ക്യാൻസറിന് കാരണമാകുമോ എന്നത്

ഈ അടുത്തിടെ വ്യാപകമായി ഉയർന്നു വരുന്ന ഒരു ചോദ്യമാണ് പഞ്ചസാര ക്യാൻസറിന് കാരണമാകുമോ എന്നത്

ഈ അടുത്തിടെ വ്യാപകമായി ഉയർന്നു വരുന്ന ഒരു ചോദ്യമാണ് പഞ്ചസാര ക്യാൻസറിന് കാരണമാകുമോ എന്നത്

  • Share this:

പഞ്ചസാര (Sugar) അമിതമായി ഉപയോഗിക്കരുത്, പ്രമേഹമില്ലാത്തവർ പോലും പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക തുടങ്ങിയ ഉപദേശങ്ങളെല്ലാം നാം സ്ഥിരമായി കേൾക്കാറുണ്ട്. അമിത വണ്ണവും ദുർബലമായ പ്രതിരോധശേഷിയും പഞ്ചസാര അമിതമായി ഉപയോഗിക്കുന്നത് (Excess Consumption) കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളാണെന്ന് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അങ്ങനെ എളുപ്പം നിത്യജീവിതത്തിൽ നിന്നും ഒഴിവാക്കാൻ കഴിയുന്ന ഒന്നല്ല പഞ്ചസാര കാരണം പഞ്ചസാരയ്ക്കുള്ള സ്വീകാര്യത അത്രമേൽ വലുതാണ്.

പഞ്ചസാര ചേർക്കാതെ പല വിഭവങ്ങളും ഉണ്ടാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും നമുക്ക് കഴിയില്ല. എന്നാൽ ഈ അടുത്തിടെ വ്യാപകമായി ഉയർന്നു വരുന്ന ഒരു ചോദ്യമാണ് പഞ്ചസാര ക്യാൻസറിന് കാരണമാകുമോ എന്നത്.

അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജി (ASCO) വ്യക്തമാക്കുന്നത് ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി വളരെ മിതമായ അളവിൽ പഞ്ചസാര കഴിക്കുന്നത് ക്യാൻസറിന് കാരണമാകില്ല എന്നാണ്.എന്നാൽ അമിതമായ പഞ്ചസാരയുടെ ഉപഭോഗം തീർച്ചയായും പൊണ്ണത്തടിക്ക് കാരണമാകും.

വാസ്തവത്തിൽ അമിതവണ്ണം ക്യാൻസറിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. അതിനാൽ പ്രത്യക്ഷമായി പഞ്ചസാര ക്യാൻസറിന് കാരണമാകുന്നില്ലെങ്കിലും പരോക്ഷമായി വളരെയധികം ബാധിക്കുന്നു.

അമിതമായി പഞ്ചസാര കഴിക്കുന്നത് ശരീരഭാരം വർധിക്കാൻ കാരണമാകുമെന്ന് അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശരീരഭാരം വർധിക്കുന്നത് ക്യാന്സറിലേക്ക് നയിക്കും. ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ) ഒരു വ്യക്തിയിൽ മുപ്പതോ അതിൽ കൂടുതലോ ആയാൽ ക്യാൻസറോ അല്ലെങ്കിൽ മറ്റ് രോഗങ്ങളോ പിടിപെടാനുള്ള സാധ്യത വർധിക്കുമെന്ന് അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജി വ്യക്തമാക്കുന്നു.

പ്രായപൂർത്തിയായ ഒരാൾക്ക് അമിതവണ്ണമുണ്ടെങ്കിൽ 12 തരം വ്യത്യസ്ത അർബുദങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്ന് വേൾഡ് ക്യാൻസർ റിസർച്ച് ഫണ്ടും അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കാൻസർ റിസർച്ചും (എഐസിആർ) വ്യക്തമാക്കുന്നു.

കാൻസറും പൊണ്ണത്തടിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇപ്പോഴും ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അമിതവണ്ണം ക്യാൻസറിലേക്ക് നയിക്കുന്നതിൽ നിരവധി ഘടകങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട് എന്ന് അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജി പറയുന്നു. ഹോർമോണുകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇവയിലെ ഒരു ഘടകമാണ്.

ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനാണ് ശ്രമിക്കേണ്ടതെന്നും ഡോക്ടർമാർ നിർദേശം നൽകുന്നുണ്ട്. കാരണം ഇത് പ്രതിരോധ ശക്തി കൂട്ടാനും രോഗങ്ങളിൽ നിന്നും മുക്തി നേടാനും ഒരു പരിധി വരെ സഹായിക്കും.

Netra Suraksha| പരിചരിക്കുന്നവർ സൂക്ഷിക്കുക! പ്രമേഹ രോഗികളിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ

മിഠായികൾ, കേക്കുകൾ, കുക്കീസുകൾ, ശുദ്ധീകരിച്ച പാസ്ത, വെളുത്ത അരി, റൊട്ടി, എന്നിങ്ങനെയുള്ള ഭക്ഷണങ്ങൾ നിത്യ ജീവിതത്തിൽ നിന്നും മാറ്റി നിർത്താനും പഞ്ചസാര, ശുദ്ധീകരിച്ച ധാന്യങ്ങളുടെ ഉത്പന്നങ്ങൾ എന്നിവ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കാനും മിഷിഗൺ സർവ്വകലാശാലയിലെ റോജൽ കാൻസർ സെന്റർ നിർദ്ദേശിക്കുന്നു. പഞ്ചസാര പാനീയങ്ങളുടെ ഉപയോഗം പൂർണമായി ഒഴിവാക്കണം.

Healthy Heart | ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ

പഴങ്ങൾ കൊണ്ടുള്ള ജ്യൂസുകൾ, കാർബണേറ്റഡ് പാനീയങ്ങൾ, എനർജി ഡ്രിങ്ക്സ് എന്നിവയുൾപ്പെടെയുള്ളവ പഞ്ചസാര ധാരാളമായി അടങ്ങിയിട്ടുള്ള പാനീയങ്ങളാണ്. ഇവ നിത്യജീവിതത്തിൽ നിന്നും പൂർണമായി ഒഴിവാക്കുക. സ്വാഭാവികമായ മധുരമുള്ള പഴങ്ങൾ കഴിക്കുന്നതിൽ കുഴപ്പമില്ല. പഴങ്ങൾ കഴിക്കുന്നതിലൂടെ ധാരാളം വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, ഫൈറ്റോകെമിക്കലുകൾ, നാരുകൾ എന്നിവ ശരീരത്തിന് ലഭിക്കും.

First published: