ഇന്റർഫേസ് /വാർത്ത /Life / Health Benefits of Coffee| ഏകാഗ്രത വർദ്ധിപ്പിക്കും; നിങ്ങളെ കൂടുതൽ ഊർജസ്വലരാക്കും; കാപ്പി കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

Health Benefits of Coffee| ഏകാഗ്രത വർദ്ധിപ്പിക്കും; നിങ്ങളെ കൂടുതൽ ഊർജസ്വലരാക്കും; കാപ്പി കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ


ഒരു കപ്പ് കാപ്പിയ്ക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാൻ കഴിയും.

ഒരു കപ്പ് കാപ്പിയ്ക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാൻ കഴിയും.

ഒരു കപ്പ് കാപ്പിയ്ക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാൻ കഴിയും.

  • Share this:

ചൂടോടു കൂടി കാപ്പി (Coffee) കുടിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്, പ്രത്യേകിച്ച് മഞ്ഞുകാലത്ത്. നമ്മുടെ ഏകാഗ്രതയും ഊർജസ്വലതയും മെച്ചപ്പെടുത്താൻ കാപ്പി സഹായിക്കും. പലരും ഒരു കപ്പ് കാപ്പി കുടിച്ചാണ് അവരുടെ ദിവസം ആരംഭിക്കുന്നത് തന്നെ. ഹെല്‍ത്ത്‌ലൈന്‍ (Healthline) പറയുന്നതനുസരിച്ച്, കാപ്പിക്ക് മറ്റ് പല ആരോഗ്യ ഗുണങ്ങളും (Health Benefits) ഉണ്ട്. അത് നിങ്ങളുടെ ഹൃദയം, കരള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ സഹായിക്കും.

കാപ്പിയുടെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കാം:

നിങ്ങളെ കൂടുതൽ ഊർജസ്വലരാക്കും

കാപ്പിയില്‍ കഫീന്‍ (Caffeine) അടങ്ങിയിട്ടുണ്ട്. അത് അഡിനോസിന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്ററിന്റെ റിസപ്റ്ററുകളെ തടയുകയും ക്ഷീണം അകറ്റി ഊര്‍ജനില മെച്ചപ്പെടുത്തുകയും ചെയ്യും.

ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുന്നു

ഒരു കപ്പ് കാപ്പിയ്ക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാൻ കഴിയും.

മാനസികാരോഗ്യം നിലനിര്‍ത്തുന്നു

Also Read-Sugar Causes Cancer | പഞ്ചസാരയുടെ അമിതോപയോഗം അർബുദത്തിന് കാരണമാകുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് എന്നീ അവസ്ഥകളില്‍ നിന്ന് സംരക്ഷിക്കാന്‍ കാപ്പി സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. കാപ്പി കുടിയ്ക്കുന്നത് ഡിമെന്‍ഷ്യയുടെ അപകടസാധ്യത കുറയ്ക്കും.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

ശരീരത്തിലെ അധികമായ കൊഴുപ്പിനെ ഇല്ലാതാക്കാനും കുടലിനെ ആരോഗ്യത്തോടെ നിലനിര്‍ത്താനും കാപ്പി സഹായകരമാണ്. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടിയ അളവില്‍ കാപ്പി കുടിച്ചാൽ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടില്ലെന്നും അത് ശരീരഭാരം നിയന്ത്രിക്കുമെന്നും പഠനങ്ങൾ പറയുന്നു.

മാനസിക സമ്മർദ്ദം കുറയ്ക്കുന്നു

കാപ്പി സമ്മര്‍ദ്ദവും വിഷാദവും കുറയ്ക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്യാനുള്ള പ്രവണത കുറയ്ക്കാനും കാപ്പിക്ക് കഴിയും. കാപ്പി കുടിക്കുന്നവര്‍ ശാരീരികമായി കൂടുതല്‍ സജീവമാകാന്‍ സാധ്യതയുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.

Also Read-Healthy Sleep | രാത്രിയില്‍ നന്നായി ഉറങ്ങാന്‍ കഴിയുന്നില്ലേ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിയ്ക്കുക

കരളിനെ ആരോഗ്യകരമായി നിലനിര്‍ത്തുന്നു

കാപ്പി കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തെ നിലനിര്‍ത്താന്‍ സഹായിക്കും. കരളിലെ കൊഴുപ്പ്, ലിവര്‍ കാന്‍സര്‍ തുടങ്ങി കരള്‍ സംബന്ധമായ പല അസുഖങ്ങളും കാപ്പി കുടിക്കുന്നതിലൂടെ ഇല്ലാതാക്കാം.

ഹൃദത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നു

കാപ്പി കുടിക്കുന്നത് ഹൃദ്രോഗം, പക്ഷാഘാതം, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും. കാപ്പി കുടിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഒരു ദിവസം മൂന്നോ അഞ്ചോ കപ്പ് കാപ്പി കുടിക്കുന്നത് ഹൃദ്രോഗ സാധ്യത 15 ശതമാനം കുറയ്ക്കുമെന്ന് ഒരു പഠനത്തിൽ കണ്ടെത്തി.

അതേസമയം, രാവിലെ എഴുന്നേറ്റയുടനെ കാപ്പി കുടിക്കുന്നതിനേക്കാള്‍ 10 മണിക്ക് ശേഷമോ ഉച്ച കഴിഞ്ഞോ കാപ്പി കുടിക്കുന്നതാണ് ഉത്തമം. മണിക്കൂറുകളോളം ഉന്മേഷം പകരാന്‍ രണ്ട് ഔണ്‍സ് കാപ്പി തന്നെ ധാരാളമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഉറങ്ങാന്‍ പോകുന്നതിന് തൊട്ടു മുന്‍പ് കാപ്പി കുടിക്കരുത്. അഥവാ രാത്രി കാപ്പി കുടിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ കിടക്കുന്നതിന് ആറ് മണിക്കൂര്‍ മുന്‍പ് ആ ദിവസത്തെ അവസാന കപ്പ് കാപ്പി കുടിക്കുന്നതാണ് ഉത്തമം. കാരണം കഫീന്‍ നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തും.

First published:

Tags: Coffee benefits, Drink coffee