ആന്റി ഏജിങ്ങിന് ഹൈഡ്രജൻ തെറാപ്പി ബെസ്റ്റാ; ശാസ്ത്രജ്ഞർ പറയുന്നതെന്ത്?

Last Updated:

പ്രായമാകുന്നതും ചർമത്തിൽ ചുളിവുകൾ വീഴുന്നതുമൊക്കെ ഇഷ്ടപ്പെടാത്തവർക്ക് സന്തോഷവാർത്ത

പ്രായമാകുന്നതും ചർമത്തിൽ ചുളിവുകൾ വീഴുന്നതുമൊക്കെ ഇഷ്ടപ്പെടാത്ത പലരും ഉണ്ടാകും. അത്തരക്കാർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ചൈനയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ. ഇതിനായി ഹൈഡ്രജൻ തെറാപ്പിയാണ് ഇവർ മുന്നോട്ടു വെയ്ക്കുന്നത്. ഹൈഡ്രജനിൽ ആന്റി ഇൻഫ്ളമേറ്ററി (anti-inflammatory) ഘടകങ്ങൾ ഉണ്ടെന്നും അത് സെൽ റിപ്പെയറിങ്ങിന് (cell repair) സഹായിക്കും എന്നുമാണ് കണ്ടെത്തൽ.
പ്രായമാകുന്നതുമായി ബന്ധപ്പെട്ട ടോക്സിക് റാഡിക്കലുകളെ ഇല്ലാതാക്കാനുള്ള കഴിവും ഹൈഡ്രജന് ഉണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ശരീരത്തിലെ ചില കോശങ്ങളിലും ടിഷ്യൂകളിലും ഹൈഡ്രജൻ ആന്റി-സെൻസൻസ് ഇംപാക്ട് (anti-senescence impact) ഉണ്ടാക്കുന്നു. അവയുടെ വളർച്ചയിലും വികാസത്തിലും ഹൈഡ്രജൻ സഹായിക്കുന്നു. എന്നാൽ ഏതു വിധത്തിൽ, ശരീരത്തിൽ ഇത്രയധികം ഹൈഡ്രജൻ തന്മാത്രകളെ എത്തിക്കണം എന്ന ചോദ്യത്തിന് ​ഗവേഷകർ ഇതുവരെ ഉത്തരം കണ്ടെത്തിയിരുന്നില്ല.
advertisement
എന്നാൽ ഇതിനായി സ്കാഫോൾഡ് ഇംപ്ലാന്റ് (കോശങ്ങൾ, മരുന്നുകൾ, ജീനുകൾ എന്നിവ ശരീരത്തിലേക്ക് എത്തിക്കാൻ ഉപയോഗിക്കുന്ന രീതി) കണ്ടുപിടിച്ചിരിക്കുകയാണ് ചൈനീസ് ശാസ്ത്രജ്ഞർ. ഹൈഡ്രജൻ സമ്പുഷ്ടമായ വെള്ളം കുടിക്കുകയോ ഹൈഡ്രജൻ വാതകം ശ്വസിക്കുകയോ പോലുള്ള മറ്റ് രീതികളേക്കാൾ 40,000 മടങ്ങ് കാര്യക്ഷമതയോടെ ഈ മാർ​ഗം ഉപയോ​ഗിച്ച് ഹൈഡ്രജൻ ശരീരത്തിൽ എത്തിക്കാൻ സാധിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ഈ സ്കാഫോൾഡ് ഇംപ്ലാന്റ് (scaffold implant) ശാസ്ത്രജ്ഞർ വികസിപ്പിച്ച വിവരം സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്. 24 മാസം പ്രായമുള്ള എലികളിലാണ് ഈ രീതി ആദ്യം പരീക്ഷിച്ചത്. 70 വയസ് പ്രായമുള്ള മനുഷ്യനു സമാനമാണ് ഇവ എന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഈ രീതി മനുഷ്യരിലും പരീക്ഷിക്കാനാകുമെന്നും അത് നല്ല ഫലം നൽകും എന്നുമാണ് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Health/
ആന്റി ഏജിങ്ങിന് ഹൈഡ്രജൻ തെറാപ്പി ബെസ്റ്റാ; ശാസ്ത്രജ്ഞർ പറയുന്നതെന്ത്?
Next Article
advertisement
ഇറക്കമിറങ്ങവെ സൈക്കിൾ നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച് സ്കൂൾ വിദ്യാർഥി മരിച്ചു
ഇറക്കമിറങ്ങവെ സൈക്കിൾ നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച് സ്കൂൾ വിദ്യാർഥി മരിച്ചു
  • പത്തനംതിട്ട ഇലന്തൂരിൽ സൈക്കിൾ അപകടത്തിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.

  • ഇറക്കം ഇറങ്ങിയപ്പോൾ സൈക്കിൾ നിയന്ത്രണം നഷ്ടമായി വർക്ക്ഷോപ്പിന്റെ ഗേറ്റിൽ ഇടിച്ചു.

  • അപകടത്തിൽ മരിച്ച ഭവന്ദ് ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ വിദ്യാർത്ഥിയാണ്, അമ്മ വിദേശത്ത് നഴ്സാണ്.

View All
advertisement