Health | ഒരു ഫലോപ്യന്‍ ട്യൂബ് മാത്രമുള്ള സ്ത്രീക്ക് ഗര്‍ഭധാരണം സാധ്യമാണോ?
- Published by:user_57
- news18-malayalam
Last Updated:
ഭൂരിഭാഗം സ്ത്രീകൾക്കും ആരോഗ്യകരമായ രണ്ട് ഫലോപ്യൻ ട്യൂബുകൾ ഉണ്ടെങ്കിലും, ചിലർക്ക് ഒരു ട്യൂബ് മാത്രമായിരിക്കും ഉള്ളത്
സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയിൽ നാല് പ്രധാന അവയവങ്ങളാണ് ഉള്ളത് – യോനി, ഗർഭപാത്രം, ഫലോപ്യൻ ട്യൂബുകൾ, അണ്ഡാശയങ്ങൾ എന്നിവയാണ് അവ. ഫലോപ്യൻ ട്യൂബുകൾ ഒരു ട്യൂബിന്റെ ആകൃതിയിലുള്ള ഒരു അവയവമാണ്. ഇതിൽ ഒരെണ്ണം വലതുവശത്തും മറ്റൊന്ന് ഇടതുവശത്തുമാണ് സ്ഥിതി ചെയ്യുന്നത്.
ഫലോപ്യൻ ട്യൂബിന് ഗർഭാശയം, ഇസ്ത്മസ്, ആമ്പുള്ള, ഇൻഫണ്ടിബുലം എന്നിങ്ങനെ നാല് ഭാഗങ്ങളാണുള്ളത്. ഈ ട്യൂബുകളുടെ ആകെ നീളം 12 സെന്റീമീറ്ററാണ്, ല്യൂമൻ വ്യാസം 1 മില്ലീമീറ്ററിൽ താഴെയാണ്. അണ്ഡോത്പാദന സമയത്ത്, ഫോളിക്കിളിൽ നിന്ന് ട്യൂബിന്റെ ല്യൂമനിലേക്ക് അണ്ഡത്തെ വലിച്ചെടുക്കുകയും ബീജസങ്കലനത്തിനായി ബീജം ട്യൂബിൽ എത്തുന്നവരെ കാത്തിരിക്കുകയും ചെയ്യുന്നു.
45 ദിവസങ്ങൾക്ക് ശേഷം ഫലോപ്യൻ ട്യൂബിൽ ബീജസങ്കലനം നടന്നതിനു ശേഷം ഭ്രൂണം ഗർഭാശയത്തിൽ എത്തുന്നു. സ്ത്രീകളുടെ പ്രത്യുൽപാദനക്ഷമതയിൽ ഫലോപ്യൻ ട്യൂബുകൾ വളരെ പ്രധാന പങ്ക് വഹിക്കുന്നു. മാത്രമല്ല ട്യൂബും-അണ്ഡാശയവും തമ്മിലുള്ള ബന്ധം ആരോഗ്യപരമായിരിക്കണം. രണ്ട് അണ്ഡാശയങ്ങളിലും അണ്ഡോത്പാദനം സംഭവിക്കാം എന്നതിനാൽ, രണ്ട് വശത്തെ ട്യൂബുകൾക്കും അതിന്റേതായ പ്രധാന്യമുണ്ട്. ഭൂരിഭാഗം സ്ത്രീകൾക്കും ആരോഗ്യകരമായ രണ്ട് ഫലോപ്യൻ ട്യൂബുകൾ ഉണ്ടെങ്കിലും, ചിലർക്ക് ഒരു ട്യൂബ് മാത്രമായിരിക്കും ഉള്ളത്.
advertisement
Also read: മുട്ട കഴിച്ചാൽ രക്തത്തിലെ കൊളസ്ട്രോൾ കൂടുമോ?
ഫലോപ്യൻ ട്യൂബുകൾ പ്രവർത്തനരഹിതമാകുന്നതിന്റെ ചില കാരണങ്ങൾ ഇവയാണ്:
– മുമ്പുണ്ടായ അണുബാധകൾ
– എക്ടോപിക് ഗർഭം (ട്യൂബൽ ഗർഭം) ഇത് ട്യൂബിന് കേടുപാടുകൾ വരുകയും അല്ലെങ്കിൽ ഇത് ബാധിച്ച ട്യൂബ് തന്നെ നീക്കം ചെയ്യേണ്ടതായി വരുകയും ചെയ്യുന്നു.
– ട്യൂബ് പ്രവർത്തനരഹിതമാക്കുന്ന തരത്തിൽ ശരീരഘടനയിലെ അസാധാരണത്വം (കൂടുതലും ജൻമനാ ഉണ്ടാകുന്നത്)
– ഫൈബ്രോയിഡുകൾ (ഗർഭപാത്രത്തിലെ മുഴകൾ)
advertisement
– വയറിലെ അല്ലെങ്കിൽ പെൽവിക് ശസ്ത്രക്രിയ
ട്യൂബുകളുടെ ഘടനയോ അതിന്റെ പ്രവർത്തനമോ അൾട്രാസൗണ്ട് സ്‌കാൻ വഴി കണ്ടെത്താനാവില്ല. എന്നാൽ ലാപ്രോസ്‌കോപ്പിയുടെ ഇത് സാധ്യമാണ്.
ഒരു ഫലോപ്യൻ ട്യൂബ് മാത്രമുള്ള സ്ത്രീക്ക് ഗർഭിണിയാകാൻ കഴിയുമോ?
കഴിയും. ഉള്ള ട്യൂബ് ആരോഗ്യമുള്ളതും പ്രവർത്തനക്ഷമമായും ആയിരിക്കണം എന്നു മാത്രം. പ്രായം രണ്ടാമത്തെ ഘടകമാണ്. ഇത് അണ്ഡത്തിന്റെ ഗുണമേൻമയെയും ബാധിക്കുന്നു. ഒരു സ്ത്രീ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന അണ്ഡങ്ങളുടെ എണ്ണം അവൾ ജനിക്കുമ്പോഴോ അല്ലെങ്കിൽ അമ്മയുടെ വയറ്റിൽ ആയിരിക്കുമ്പോഴോ കൃത്യമായി നിർണ്ണയിക്കപ്പെടുന്നു.
advertisement
രണ്ടാമത്തെ പ്രധാന ഘടകമാണ് സ്ത്രീകളുടെ ആർത്തവചക്രത്തിന്റെ ക്രമം. മിക്ക സ്ത്രീകളുടെയും ശരാശരി ആർത്തവചക്രം 21-35 ദിവസങ്ങൾക്കിടയിലാണ്. ക്രമം തെറ്റാതെയുള്ള ആർത്തവചക്രം ഉത്പാദനക്ഷമതയെയും ബാധിക്കും. എന്നാൽ ഒരു ട്യൂബും ക്രമരഹിതമായ ആർത്തവചക്രവും ഉള്ള ഒരു സ്ത്രീയിൽ ഗർഭധാരണം വൈകും.
പ്രമേഹം പോലുള്ള സ്ത്രീകളിലെ രോഗങ്ങളാണ് മൂന്നാമത്തെ ഘടകം. പങ്കാളിയുടെ ആരോഗ്യവും ബീജത്തിന്റെ ഗുണമേൻമയും ആണ് നാലാമത്തെ ഘടകം. ഒരു സ്ത്രീക്ക് ഒരു ട്യൂബ് മാത്രമേ ഉള്ളൂ എങ്കിലോ, മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ഘടകങ്ങൾ ഗർഭിണിയാകുന്നതിന് തടസമാകുന്നുണ്ടെങ്കിലോ തീർച്ചയായും ഒരു വന്ധ്യതാ വിദഗ്ധനെ സമീപിക്കേണ്ടതാണ്. എന്നാൽ രണ്ട് ട്യൂബുകളും പ്രവർത്തനരഹിതമായ സാഹചര്യത്തിൽ അസിസ്റ്റഡ് റീപ്രൊഡക്ഷൻ ടെക്‌നിക്കുകൾ മാത്രമാണ് ഏക പരിഹാരം.
advertisement
(ഡോ: ചിത്ര ഗണേഷ്, എച്ച്ഒഡി, സീനിയർ കൺസൾട്ടന്റ്, ഫെറ്റൽ മെഡിസിൻ, മാ കാവേരി ഹോസ്പിറ്റൽ, ബെംഗളൂരു)
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 19, 2023 9:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Health | ഒരു ഫലോപ്യന്‍ ട്യൂബ് മാത്രമുള്ള സ്ത്രീക്ക് ഗര്‍ഭധാരണം സാധ്യമാണോ?