Jaggery Health Benefits | ശര്‍ക്കരയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചും പോഷകമൂല്യത്തെക്കുറിച്ചും അറിയാം
- Published by:Sarath Mohanan
- news18-malayalam
Last Updated:
ഇന്ത്യയില്‍ പല ഭാഗങ്ങളിലും ഗുര്‍ എന്ന പേരിലും ശര്‍ക്കര അറിയപ്പെടാറുണ്ട്. ശർക്കരയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം:
സവിശേഷമായ രുചിയും മധുരവും കാരണം ഏവര്‍ക്കും പ്രിയപ്പെട്ട ഒന്നാണ് ശര്‍ക്കര (Jaggery). കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ശര്‍ക്കര ചേര്‍ത്ത ഭക്ഷണം കഴിക്കാന്‍ താല്‍പര്യമുള്ളവരായിരിക്കും. രുചിയ്ക്ക് പുറമെ, വളരെയധികം ആരോഗ്യ ഗുണങ്ങൾ (Health Benefits) കൂടിയുള്ള ഭക്ഷ്യവസ്തുവാണ് ശർക്കര. ഇന്ത്യയില്‍ പല ഭാഗങ്ങളിലും ഗുര്‍ (Gur) എന്ന പേരിലും ശര്‍ക്കര അറിയപ്പെടാറുണ്ട്.
അടിസ്ഥാനപരമായി ഒരു തരം ശുദ്ധീകരിക്കാത്ത പഞ്ചസാരയാണ് ശര്‍ക്കരയെന്ന് പറയാം. പ്രാഥമികമായി അസംസ്‌കൃതവും സാന്ദ്രീകൃതവുമായ കരിമ്പ് ജ്യൂസില്‍ നിന്നാണ് ഇത് ഉണ്ടാക്കുന്നത്. കരിമ്പ് ജ്യൂസ് നന്നായി തീയില്‍ തിളപ്പിച്ച് കുറുക്കുമ്പോള്‍ അത് ഉറയ്ക്കുകയും ശര്‍ക്കരയായി മാറുകയും ചെയ്യുന്നു.
വെറും 20 ഗ്രാം ശര്‍ക്കരയില്‍ 38 കലോറിയും 9.8 ഗ്രാം കാര്‍ബോഹൈഡ്രേറ്റും 9.7 ഗ്രാം പഞ്ചസാരയും 0.01 ഗ്രാം പ്രോട്ടീന്‍, കോളിന്‍, ബീറ്റൈന്‍, വൈറ്റമിന്‍ ബി12, ബി6, ഫോളേറ്റ്, കാല്‍സ്യം, ഇരുമ്പ്, ഫോസ്ഫറസ്, മഗ്‌നീഷ്യം, സെലിനിയം, മാംഗനീസ് എന്നിവയും അടങ്ങിയിട്ടുണ്ട്. ശർക്കരയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം:
advertisement
മലബന്ധം തടയുന്നു
ശര്‍ക്കര ശരീരത്തിലെ ദഹന എന്‍സൈമുകളെ സജീവമാക്കുന്നു. ഇത് മലവിസര്‍ജ്ജനത്തെ ഉത്തേജിപ്പിക്കുന്നു. അങ്ങനെ മലബന്ധം തടയാൻ സഹായിക്കുന്നു.
ആമാശയത്തെ തണുപ്പിക്കുന്നു
സാധാരണ ശരീര ഊഷ്മാവ് നിലനിര്‍ത്താന്‍ ശര്‍ക്കര ഉപയോഗിക്കുന്നത് നല്ലതാണെന്ന് വിദഗ്ധര്‍ നിർദ്ദേശിക്കുന്നു. ശര്‍ക്കര ആത്യന്തികമായി നിങ്ങളുടെ വയറിനെ തണുപ്പിക്കാന്‍ സഹായിക്കുന്നു. ശരീരവും വയറും തണുപ്പിക്കാന്‍ വേനല്‍ക്കാലത്ത് ശർക്കര ചേർത്ത സർബത്ത് കുടിക്കാനും വിദഗ്ധര്‍ പറയാറുണ്ട്.
ചര്‍മ്മത്തെ പോഷിപ്പിക്കുന്നു
നിങ്ങളുടെ ചര്‍മ്മം ഉള്‍പ്പെടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും പോഷണം നല്‍കുന്ന നിരവധി സുപ്രധാന വിറ്റാമിനുകളും ധാതുക്കളും ശര്‍ക്കരയില്‍ ഉയര്‍ന്ന തോതില്‍ കാണപ്പെടുന്നു. മാത്രമല്ല ചര്‍മ്മം പൂര്‍ണ്ണമായും പോഷിപ്പിക്കപ്പെടുകയും ആരോഗ്യകരമായിരിക്കുകയും ചെയ്താല്‍ നിങ്ങളുടെ ത്വക്കിന് തിളക്കം ലഭിക്കുകയും ചെയ്യുന്നു.
advertisement
മുഖക്കുരു ഇല്ലാതാക്കുന്നു
ശര്‍ക്കര നിങ്ങള്‍ക്ക് തിളങ്ങുന്ന ചര്‍മ്മം നല്‍കുന്നതിനോടൊപ്പം, മുഖക്കുരു പോലുള്ള തുടങ്ങിയ ചര്‍മ്മപ്രശ്‌നങ്ങള്‍ തടയുകയും ചെയ്യുന്നു. ഇത് ചര്‍മ്മത്തിലെ ചുളിവുകള്‍, കറുത്ത പാടുകള്‍ തുടങ്ങിയവ നിയന്ത്രിക്കാൻ സഹായിക്കുന്നു.
പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു
സിങ്ക്, സെലിനിയം തുടങ്ങിയ ആന്റിഓക്സിഡന്റുകളും ധാതുക്കളും അടങ്ങിയ ശര്‍ക്കര പല അണുബാധകള്‍ക്കെതിരെയും ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നു. ഇത് മാത്രമല്ല, രക്തത്തിലെ ഹീമോഗ്ലോബിന്റെ മൊത്തം അളവ് വര്‍ദ്ധിപ്പിക്കാന്‍ ശര്‍ക്കര സഹായിക്കുന്നു.
(Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.)
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 10, 2022 12:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
Jaggery Health Benefits | ശര്‍ക്കരയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചും പോഷകമൂല്യത്തെക്കുറിച്ചും അറിയാം






