ഇന്റർഫേസ് /വാർത്ത /Life / അമിതമായ സ്മാർട്ട്ഫോൺ ഉപയോഗം: പുരുഷന്മാരുടെ പ്രത്യുൽപാദനശേഷിയെ ബാധിക്കുമെന്ന് പഠനം

അമിതമായ സ്മാർട്ട്ഫോൺ ഉപയോഗം: പുരുഷന്മാരുടെ പ്രത്യുൽപാദനശേഷിയെ ബാധിക്കുമെന്ന് പഠനം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

വൈകുന്നേരവും രാത്രിയും കുടുതലായി സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ചവരില്‍ ബീജത്തിന്റെ ചലനശക്തി കുറവാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

  • Share this:

രാത്രി ഉറങ്ങുന്നതിന് മുൻപ് സ്മാർട്ട് ഫോൺ ഉപയോഗിക്കാത്തവർ കുറവാണ്. എന്നാൽ രാത്രികാലങ്ങളിലെ അമിതമായ സ്മാർട്ട് ഫോൺ ഉപയോഗം നല്ലതല്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ഗവേഷകർ. പുരുഷന്മാര്‍ രാത്രികാലങ്ങളില്‍ കൂടുതലായി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നത് പ്രത്യുല്‍പാദന ശേഷിയെ ബാധിക്കുമെന്നാണ് പുതിയ പഠനം.

Also Read-  45-ാം വയസ്സിൽ സിക്സ് പാക്ക്; കിരൺ വേറെ ലെവൽ

കിടക്കുന്നതിനു മുമ്പ് പ്രകാശം നിര്‍ഗമിക്കുന്ന സ്‌ക്രീനുകളില്‍ നോക്കി കൂടുതല്‍ സമയം ചെലവഴിക്കുന്നതുമൂലം ബീജത്തിന്റെ ഗുണത്തില്‍ കുറവുണ്ടാകുമെന്നാണു ഗവേഷകരുടെ കണ്ടെത്തല്‍. ഇത്തരത്തില്‍ ഏറെ ഗൗരവത്തിലുള്ള പഠന റിപ്പോര്‍ട്ട് പുറത്തുവരുന്നത് ആദ്യമായാണ്. ജേണല്‍ സ്ലീപ്പ് എന്ന മാഗസിനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

Also Read- ബ്ലാക്ക് ആന്റ് വൈറ്റിലെ അതിമനോഹര ചിത്രങ്ങൾ; ഗർഭകാല ചിത്രങ്ങൾ പങ്കുവെച്ച് മോഡൽ

21നും 59നും ഇടയില്‍ പ്രായമുള്ള 116 പുരുഷന്മാരില്‍നിന്നു സാംപിളുകള്‍ ശേഖരിച്ചു നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഇവരില്‍നിന്ന് നിദ്രാശീലങ്ങളെക്കുറിച്ചും ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

വൈകുന്നേരവും രാത്രിയും കുടുതലായി സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ചവരില്‍ ബീജത്തിന്റെ ചലനശക്തി കുറവാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫോണില്‍നിന്നുള്ള റേഡിയോ ഫ്രീക്വന്‍സി ഇലക്‌ട്രോ മാഗ്നറ്റിക് റേഡിയേഷന്‍ ആണു പ്രധാന വില്ലന്‍ എന്നാണു ഗവേഷകരുടെ വിലയിരുത്തല്‍. ചൂട് വര്‍ധിപ്പിച്ച് ബീജോല്‍പാദനം മന്ദഗതിയിലാക്കുകയാണ് ചെയ്യുന്നത്.

സ്മാർട്ട് ഫോണ്‍ ഉപയോഗം കൂടിയതോടെ പുരുഷന്മാരുടെ പ്രത്യുൽപാദനശേഷിക്ക് കുറവ് സംഭവിച്ചതായും പഠനത്തിൽ കണ്ടെത്തി. ദീർഘനേരം ഉറങ്ങുന്നവരിൽ ബീജത്തിന്റെ ചലനശേഷി കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു മണിക്കൂറിലധികം മൊബൈൽ ഫോണിൽ സംസാരിക്കുന്ന പുരഷന്മാരുടെ ബീജത്തിൽ ചില ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയതായി നേരത്തെ ഇസ്രായേലിലെ കാർമൽ മെഡിക്കൽ സെന്ററിലെ ഗവേഷകർ കണ്ടെത്തിയിരുന്നു.

നാലുമണിക്കൂറിലേറെ സമയം പാന്റിന്റെ ഫ്രണ്ട് പോക്കറ്റിൽ മൊബൈൽ ഫോൺ സൂക്ഷിക്കുന്നവരിൽ ബീജത്തിന്റെ കൗണ്ട് കുറഞ്ഞതായി കണ്ടെത്തിയതായി അമേരിക്കയിലെ ക്ലീവ്ലാൻഡ് ക്ലിനിക് ഫൗണ്ടേഷൻ വ്യക്തമാക്കിയിരുന്നു.

First published:

Tags: Fertility problems, Male infertility, Mobile phone, Study