അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ ആശുപത്രികളിൽ 30000 കിടക്കകളുടെ വർധന ഉണ്ടാകും;സ്വകാര്യ മേഖലയിൽ 32000 കോടിയുടെ നിക്ഷേപം
- Published by:Naseeba TC
- news18-malayalam
Last Updated:
പണപ്പെരുപ്പത്തിന്റെ പ്രത്യാഘാതങ്ങള്‍ മറികടക്കാന്‍ ആവശ്യമായ നടപടികളും ആശുപത്രി അധികൃതര്‍ സ്വീകരിച്ച് വരുന്നുണ്ട്
ന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ 30,000 കിടക്കകളുടെ വർധന ഉണ്ടാകുമെന്ന്റിപ്പോര്‍ട്ട്. 32,500 കോടി രൂപയുടെ നിക്ഷേപം ഇതിനായി നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റേറ്റിംഗ് ഏജന്‍സിയായ ഐസിആർഎ (ICRA) അറിയിച്ചു.
"ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ 32,500 കോടി രൂപയുടെ നിക്ഷേപം നടത്തി 30,000 കിടക്കകള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു,'' എന്ന് ഐസിആർഎ വൈസ് പ്രസിഡന്റും സെക്ടര്‍ ഹെഡുമായ മൈത്രി മച്ചേര്‍ല പറഞ്ഞു. മെട്രോ നഗരങ്ങളിലും ഈ മാറ്റം പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി -എന്‍സിആര്‍, മുംബൈ, ബംഗളൂരു, എന്നീ നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളിലെ കിടക്കകളില്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വര്‍ധനവ് ഉണ്ടാകുമെന്നും മൈത്രി മച്ചേര്‍ല പറഞ്ഞു. ഈ പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാ അവസരങ്ങളും സ്വകാര്യ ആശുപത്രികള്‍ ഉപയോഗപ്പെടുത്തിവരുന്നുണ്ട്.
advertisement
അതേസമയം പണപ്പെരുപ്പത്തിന്റെ പ്രത്യാഘാതങ്ങള്‍ മറികടക്കാന്‍ ആവശ്യമായ നടപടികളും ആശുപത്രി അധികൃതര്‍ സ്വീകരിച്ച് വരുന്നുണ്ട്. വിതരണക്കാരുടെ ഏകീകരണം, കേന്ദ്രീകൃത സംഭരണം, തുടങ്ങിയ ചെലവ് ചുരുക്കല്‍ നടപടികളും ആശുപത്രി അധികൃതര്‍ നടപ്പാക്കി വരുന്നുണ്ട്.
അതേസമയം സാംക്രമികേതര- ജീവിതശൈലി രോഗങ്ങളുടെ വര്‍ധനവ്, മെഡിക്കല്‍ ടൂറിസം, എന്നിവയെല്ലാം ഈ മേഖലയിലെ ആവശ്യക്കാരുടെ എണ്ണം വര്‍ധിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും മൈത്രി ചൂണ്ടിക്കാട്ടി.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 18, 2024 9:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ ആശുപത്രികളിൽ 30000 കിടക്കകളുടെ വർധന ഉണ്ടാകും;സ്വകാര്യ മേഖലയിൽ 32000 കോടിയുടെ നിക്ഷേപം