ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത് പതിവാണോ? നിങ്ങളുടെ പല പ്രശ്നങ്ങളുടേയും കാരണവും ഇതാകാം

Last Updated:

പലരും നേരിടുന്ന മാനസിക, ആരോഗ്യപ്രശ്നങ്ങൾക്കു വരെ കാരണം പതിവായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതായിരിക്കാം

news18
news18
പ്രഭാത ഭക്ഷണത്തിന് മനുഷ്യന്റെ ആകെ ആരോഗ്യത്തിൽ പ്രധാന പങ്കുണ്ട്. പല കാരണങ്ങൾ കൊണ്ട് പ്രഭാത ഭക്ഷണം ഒഴിവാക്കേണ്ടി വരുന്നവരോ വേണ്ടെന്നു വെക്കുന്നവരോ ആണ് നമ്മളിൽ പലരും. എന്നാൽ, ഇതുമൂലം വരുത്തി വെക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പലരും ബോധവാന്മാരല്ല. യഥാർത്ഥത്തിൽ ഇന്ന് പലരും നേരിടുന്ന മാനസിക, ആരോഗ്യപ്രശ്നങ്ങൾക്കു വരെ കാരണം പതിവായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതായിരിക്കാം.
ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കരുത്, എന്തുകൊണ്ട്?
ഒരു കാരണവശാലും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കി നിങ്ങളുടെ ദിവസം ആരംഭിക്കരുത്. തടി കുറയ്ക്കാൻ പലരും ചെയ്യുന്ന പ്രധാന കാര്യമാണ് ഭക്ഷണം കുറയ്ക്കുക എന്നത്. പ്രത്യേകിച്ച് പ്രഭാത ഭക്ഷണം. എന്നാൽ, ഇങ്ങനെ ചെയ്യുന്നതു കൊണ്ട് തടി കുറയില്ലെന്ന് മാത്രമല്ല, പലവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും.
advertisement
ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുമ്പോൾ നേരിട്ടേക്കാവുന്ന ചുരുക്കം ചില പ്രശ്നങ്ങൾ ഇവയാണ്, വിശപ്പ് വേദന, പ്രമേഹം, അസിഡിറ്റി, വണ്ണം കൂടുക, ഉത്കണ്ഠ, തലവേദന, സംതൃപ്തി നഷ്ടപ്പെടൽ, ക്രമരഹിതമായ ആർത്തവം… ഇങ്ങനെ നീളുന്നു പട്ടിക.
Also Read- തലേദിവസത്തെ ചോറ് ബാക്കിയുണ്ടോ? രാവിലെ എളുപ്പത്തിൽ രുചിയുള്ള ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാം
പ്രഭാത ഭക്ഷണം പതിവായി കഴിച്ചാൽ മറവിരോഗം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ചില പഠനങ്ങൾ പറയുന്നു. രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നത് അണുബാധയ്ക്കെതിരായ ശരീരത്തിന്‍റെ പ്രതിരോധം ദുർബലമാക്കുകയും ഹൃദ്രോഗ സാധ്യതയുണ്ടെന്നും പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു.
advertisement
ഇനി എന്തെങ്കിലും കഴിച്ച് രാവിലെയുള്ള വിശപ്പ് മാറ്റാം എന്നാണ് കരുതുന്നതെങ്കിൽ അപ്പോഴും പ്രശ്നങ്ങള‍ുണ്ട്. എന്തെങ്കിലും കഴിക്കാതെ ശരീരത്തിന് ആവശ്യമുള്ളത് നൽകുക എന്നതാണ് പ്രധാനം.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Health/
ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത് പതിവാണോ? നിങ്ങളുടെ പല പ്രശ്നങ്ങളുടേയും കാരണവും ഇതാകാം
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement